ഇലക്ടറിസിറ്റി നിരക്ക് വർദ്ധന അനുവദിക്കരുത്: ആം ആദ്മി പാർട്ടി കേരളത്തിൽ ഇലക്ട്രിസിറ്റി വില വർദ്ധനവ് അല്ല ഇലക്ടറിസിറ്റി ബോർഡിനെ കാര്യക്ഷമമാക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് എന്നു ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷനോട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഇലക്ടറിസിറ്റി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത ജനങ്ങളിൽ കെട്ടിവെക്കാനുള്ള ശ്രമം ഉപേക്ഷിക്കണം.
ഇലക്ടറിസിറ്റി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത ജനങ്ങളിൽ കെട്ടിവെക്കാനുള്ള ശ്രമം ഉപേക്ഷിക്കണം.
മുൻപ് ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നൽകിയിട്ടും വൈദ്യുത ബിൽ കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെയും വൈദ്യുത ബോർഡിൻറെ ഭാഗത്തുനിന്നും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ഓഡിറ്റ് ചെയ്യുവാൻ പൊതുമേഖല സ്ഥാപനങ്ങൾ ചെയ്യേണ്ട നടപടിക്രമങ്ങൾ ഒന്നും കെഎസ്ഇബി പാലിച്ചിട്ടില്ല.
കേരളത്തിലെ കെഎസ്ഇബിയിലെ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ഐഐഎം കോഴിക്കോട് കെഎസ്ഇബിക്ക് വേണ്ടി നടത്തിയ പഠന റിപ്പോർട്ടുകൾ നടപ്പിലാക്കണം.
കേന്ദ്ര പദ്ധതികളിൽ ഉൾപ്പെട്ട 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ അനുവദിച്ചിട്ടും ജീവനക്കാരുടെ എതിർപ്പ് കാരണം കെഎസ്ഇബി റദ്ദാക്കിയിതുമൂലം കേന്ദ്രവിഹിതമായ 3000 കോടി നഷ്ടപ്പെട്ടു. വൈദ്യുത പ്രസരണ നഷ്ടം കുറയ്ക്കുവാനും, ബില്ലിംഗ് സംവിധാനത്തിലെ കാര്യക്ഷമത വർധിപ്പിക്കാനും മറ്റും വളരെയേറെ ഉപയോഗപ്രദമാകുന്ന ഇത്തരം പരിഷ്കാരങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് കെഎസ്ഇബി.
കേരളത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ ഭാരവും കേരളത്തിലെ ഉപഭോക്താക്കളാണ് വഹിക്കേണ്ടി വരുന്നത്.
കെഎസ്ഇബി എന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം നിലനിൽക്കേണ്ടത് ആവശ്യമാണ്. അതിനു കാലാനുസൃതമായ പരിഷ്കാരങ്ങൾ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
കെഎസ്ഇബി നൽകിയ പ്രൊപ്പോസൽ തള്ളിക്കളയണമെന്നും ദാരിദ്രരേഖ താഴെയുള്ള ജനങ്ങൾക്കെങ്കിലും വൈദ്യുതി സൗജന്യമായി നൽകണമെന്ന് തിരുവനന്തപുരത്തു നടന്ന ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ സിറ്റിങ്ങിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി ഹാജരായി സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ വിനോദ് മാത്യു വിൽസൺ ആവശ്യപ്പെട്ടു

