തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നയങ്ങൾ
അഴിമതി രഹിത ഭരണം: കേരളത്തിൽ അഴിമതി രഹിത ഭരണ സംവിധാനം സ്ഥാപിക്കാൻ ആം ആദ്മി പാർട്ടി പ്രതിജ്ഞാബദ്ധമാണ്. നിലവിൽ, സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും അഴിമതിയിൽ മുങ്ങികുളിച്ചിരിക്കുന്നു, അതിന്റെ ഫലമായി കാര്യക്ഷമതയില്ലായ്മയും അന്യായമായ നടപടികളും ഉണ്ടാകുന്നു. കേരളത്തിന്റെ സംസ്ഥാന കടം 3.32 ലക്ഷം കോടി രൂപയായി ഉയർന്നു, നികുതികൾ വർധിക്കാനും, പെൻഷൻ ഉൾപ്പെടെ ഉള്ള സേവനങ്ങൾ മുടങ്ങാനും, വികസന പദ്ധതികൾ നിലയ്ക്കാനും കാരണമായി. അവയെല്ലാം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഭരണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള അഴിമതിയെ ആം ആദ്മി പാർട്ടി വേരോടെ പിഴുതെറിയുകയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെ പൗരന്മാരുടെ ജീവിത ചിലവ് കുറയ്ക്കുകയും ചെയ്യും.
യുവാക്കളുടെ കേരളം
ഓരോ വർഷവും കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം കൂടി വരുന്നു, മെച്ചപ്പെട്ട ജീവിത നിലവാരവും, തൊഴിൽ സാധ്യതകളുടെയും അഭാവവും കേരളത്തെ യൂവജനങ്ങൾ ഇല്ലാത്ത നാട് ആക്കി മാറ്റുന്നു. ആം ആദ്മി പാർട്ടിയുടെ ഓരോ നയവും നമ്മുടെ നാടിൻറെ മുഖച്ഛായ മാറ്റി മികച്ച ജീവിത നിലവാരും, കൂടുതൽ തൊഴിൽ സാധ്യതകളും ഉറപ്പു തരുന്നു.
- പ്രാദേശിക അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബുകൾ
- തദ്ദേശ സ്ഥാപങ്ങളിൽ ഉള്ള ഒഴിവുകളിൽ പിൻവാതിൽ നിയമനം നിർത്തലാക്കി യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം സാധ്യമാക്കും
- പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും അതുവഴി ഉള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കും
- പ്രായമായ രക്ഷിതാക്കൾക്കുള്ള സംരക്ഷണ സേന - നഴ്സിംഗ് മേഖലയിൽ ഉള്ളവർക്കു കൂടുതൽ അവസരം
- കേന്ദ്രികൃത മാലിന്യ സംസ്കരണം വഴി കൂടുതൽ തൊഴിൽ സാദ്ധ്യതകൾ
- കൂടുതൽ പോലീസ് എയ്ഡ് പോസ്റ്റുകൾ, സേനയിൽ കൂടുതൽ തൊഴിൽ സാദ്ധ്യതകൾ
- നൈറ്റ് ലൈഫ് ഉൾപ്പെടെ പരിഗണിച്ചുള്ള മെച്ചപ്പെട്ട ജീവിത നിലവാരം സാധ്യമാക്കും
സ്ത്രീകളുടെ കേരളം
കഴിഞ്ഞ 8 വർഷത്തിനിടയിൽ ഒരുലക്ഷത്തി മുപ്പത്തിനായിരത്തിൽ പരം സ്ത്രീ ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിൽ ആം ആദ്മി പാർട്ടി സ്ത്രീ സുരക്ഷ ഒരു പ്രധാന വിഷയം ആയി കാണുന്നു
- സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ, കൂടുതൽ cctv ക്യാമറ, കൂടുതൽ തെരുവ് വിളക്കുകൾ
- വനിതാ സംരംഭകർക്ക് വേണ്ടി പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ
- ഡൽഹി പഞ്ചാബ് മാതൃകയിൽ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ദതികൾ.
സ്ത്രീകളുടെ കേരളം
കഴിഞ്ഞ 8 വർഷത്തിനിടയിൽ ഒരുലക്ഷത്തി മുപ്പത്തിനായിരത്തിൽ പരം സ്ത്രീ ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിൽ ആം ആദ്മി പാർട്ടി സ്ത്രീ സുരക്ഷ ഒരു പ്രധാന വിഷയം ആയി കാണുന്നു
- സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ, കൂടുതൽ cctv ക്യാമറ, കൂടുതൽ തെരുവ് വിളക്കുകൾ
- വനിതാ സംരമ്പകർക്ക് വേണ്ടി പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ
- ഡൽഹി പഞ്ചാബ് മാതൃകയിൽ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ദതികൾ.
കർഷകരുടെ കേരളം
ഓരോ വർഷം കഴിയുംതോറും കർഷക ആത്മഹത്യകൾ വർധിക്കുന്ന കേരളത്തിൽ പ്രാദേശികമായി തന്നെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവ പരിഹരിക്കുകയും വേണ്ടതാണ് എന്ന് ആം ആദ്മി പാർട്ടി വിലയിരുത്തുന്നു. ഓരോ തദ്ദേശ സ്ഥാപനവും പ്രദേശത്തിന്റെയും കാർഷിക ശക്തികളും ഭൂപ്രകൃതിയും അടിസ്ഥാനമാക്കി പ്രധാന വിളകൾ കണ്ടെത്തി. ശരിയായ സംഭരണം, വിതരണം, എന്നിവയിലൂടെ കർഷകർക്ക് അവരുടെ ഉൽപ്പന്നത്തിന് മികച്ച വില ലഭിക്കുന്നു എന്ന് ഉറപ്പാക്കും,
- കാർഷിക വിളകളുട സംഭരണം, വിതരണം എന്നിവ ഏറ്റെടുത്ത് കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പ് വരുത്തും
- കർഷകർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ സുതാര്യമായി നടപ്പിലാക്കും
- വന്യ ജീവി ഭീക്ഷണി നേരിടുന്ന ഇടങ്ങളിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും
സുന്ദര സുരക്ഷിത കേരളം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിപ്പേരുള്ള കേരളം ഇന്ന് ബ്ര്ഹമ്മപുരം പോലെ ഉള്ള മാലിന്യ പ്രശ്നങ്ങൾ നേരിടുന്നതും, മഴക്കാലമായാൽ റോഡിൽ വെള്ളം കെട്ടിക്കിടന്നു പൊതുജന ഗതാഗതം ബുദ്ധിമുട്ടിൽ ആകുന്നതും പതിവാണ്. കഴിഞ്ഞ 8 വർഷത്തിനിടയിൽ എട്ടര ലക്ഷം കേസുകൾ ആണ് തെരുവ് നായ ആക്രമണം ആയി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അവയെല്ലാം പരിഹരിച്ചു പ്രാദേശികമായി നാടിൻറെ ടൂറിസം സാദ്ധ്യതകൾ ഉപയോഗിച്ച് നാടിൻറെ സൗന്ദര്യ വൽക്കരണവും ഉയർന്ന ജീവിത ചുറ്റുപാടും ഉള്ള സുന്ദര സുരക്ഷിത കേരളം ആം ആദ്മി പാർട്ടി ഉറപ്പ് നൽകുന്നു
- പ്രാദേശിക ടൂറിസം മികച്ചതാക്കി നാടിന്റെ മുഖചായ മാറ്റും
- ഖര മാലിന്യ സംസ്കരണം സൗജന്യമാക്കി, വീടുകൾക്ക് മാലിന്യ സംസ്കരണം വഴി വരുമാനം ഉറപ്പാക്കും
- തെരുവ് നായ പ്രശനം പരിഹരിക്കാൻ അഭയ കേന്ദ്രങ്ങൾ സ്ഥാപിക്കും
- പ്രാദേശിക തലത്തിൽ പോലീസ് എയ്ഡ് പോസ്റ്റ്
- ഇരുട്ട് നിറയാത്ത രാത്രി പദ്ധതി നടപ്പിലാക്കി നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കും

ആരോഗ്യ കേരളം
മോശം ഭരണം കാരണം കേരളം ക്രമേണ “യുവാക്കൾ ഇല്ലാത്ത വീട്” ആയി മാറുകയാണ്, നിരവധി യുവാക്കൾ മറ്റെവിടെയെങ്കിലും മികച്ച അവസരങ്ങൾക്കായി പോകുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കുട്ടികളുടെ പ്രായമായ മാതാപിതാക്കൾക്ക് പിന്തുണ നൽകുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു കെയർ ഫോഴ്‌സ് രൂപീകരിക്കും. ഈ കെയർ സംരംഭം സ്ഥാപിക്കുമ്പോൾ, ഇതുവഴി കൂടുതൽ തൊഴിൽ സാധ്യതകളും, പ്രായമായവർക്ക് മികച്ച ശ്രുശൂഷയും ഉറപ്പാക്കും.
- വിദേശത്തു മക്കൾ ഉള്ള മാതാ പിതാക്കളെ പരിചരിക്കാൻ പ്രാദേശിക തലത്തിൽ കെയർ ഫോഴ്‌സ് രൂപീകരിക്കും
- മഴ വെള്ളം കെട്ടികിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ കണക്ട്ടേഡ് ഡ്രൈനേജ് സിസ്റ്റം നടപ്പിലാക്കും
- പ്രൈമറി ഹെൽത്ത് സെന്ററുകളിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കും
- എല്ലാവർക്കും ശുദ്ധജലം ഉറപ്പ് വരുത്തും
ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം അണിചേരുക
കേരളം ജനതയുടെ ഒരോയൊരു പ്രതീക്ഷയായ ആം ആദ്മി പാർട്ടിയിൽ അണിചേരൂ നാടിൻറെ മുഖച്ഛായ മാറ്റാൻ കൈകോർക്കു.