കേരളത്തിൽ വന്യ ജീവി ആക്രമണം തുടർച്ചയക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ആം ആദ്മി പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ജയദേവ് പി പി നൽകിയ പരാതിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തിൽ വന്യ ജീവി അക്രണം തുടർച്ചയായി നടക്കുന്നു എന്നും, ഒട്ടനവധി മനുഷ്യ ജീവൻ നഷ്ടപ്പെട്ടു എന്നും, എന്നാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയം ആണ് എന്നും പരാതിയിൽ പറയുന്നു. വന്യ ജീവി ആക്രമണം മൂലം ഉണ്ടാക്കുന്ന പരിക്ക് മരണം എന്നിവയ്ക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കണം എന്നും പരാതിയിൽ ഉണ്ട്. കഴിഞ്ഞ 8 വർഷത്തിനിടയിൽ ആയിരത്തിൽ അധികം പേരാണ് വന്യ ജീവി ആക്രമണം മൂലം കേരളത്തിൽ മരണപ്പെട്ടത്
ജയദേവ് പി പി
സംസ്ഥാന സെക്രട്ടറി
ആം ആദ്മി പാർട്ടി കേരളം
+918086832232
