കെഎസ്ആർടിസി ഇൻഷുറൻസിന് വേണ്ടിയുള്ള പ്രത്യേക ഫണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ല എന്ന് വിവരാവകാശ രേഖ,

മുൻപ് വിവരാവകാശ രേഖ പ്രകാരം കെ. എസ്.ആർ.ടി.സിയുടെ പകുതിയിലതികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലാ എന്ന വിവരങ്ങൾ പുറത്ത് വിട്ടപ്പോൾ പ്രതിരോധിച്ചത് വാഹനങ്ങൾക്ക് ഗ്രൂപ്പ്‌ ഇൻഷുറൻസ് ഉണ്ട്‌ എന്ന മറുപടിയിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖ പ്രകാരം കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഗ്രൂപ്പ്‌ ഇൻഷുറൻസ് പോളിസി പ്രകാരം ഇൻഷുറൻസ് എടുത്തിട്ടില്ല എന്ന് വ്യക്തമാകുന്നു.

ഇത്തരത്തിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനം ആയ കെ.എസ്.ആർ.ടി.സി ബസ്സുകൾ നിയമ വിരുദ്ധമായി ഓടുന്നതിൽ നടപടി എടുക്കുന്നതിൽ നിന്നും രക്ഷിച്ചിരുന്നത് മോട്ടോർ വാഹന വകുപ്പ് നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ഇത് പ്രകാരം സംസ്ഥാന സർക്കാറിന് പ്രത്യേക ഉത്തരവിലൂടെ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷുറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകളുടെ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങളെ ഇൻഷുറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്‍റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും അവകാശവും നൽകുന്നു വകുപ്പ് പ്രകാരം ആണ്

എന്നാൽ അത്തരത്തിൽ കെ.എസ്.ആർ.ടി.സി വകയിരുത്തിയ ഫണ്ട്‌ ചിലവഴിക്കുന്നതിനാൽ ആ ഇനത്തിൽ ഒരു രൂപ പോലും ബാക്കിയില്ല എന്ന മറുപടി ആണ് വിവരാവകാശ രേഖ പ്രകാരം ലഭിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ 5533 കെഎസ്ആര്‍ടിസി ബസുകളിൽ 3187 എണ്ണത്തിന് ഇൻഷുറൻസ് ഇല്ല എന്നും, അത്തരം വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ നഷ്ടപരിഹാരം നൽകാൻ പോലും തുക ഇല്ല എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.