സ്വർണ്ണക്കള്ളക്കടത്ത് – മലപ്പുറം വിഷയങ്ങളിൽ നിയമസഭയിൽ ഒക്ടോബർ 7നു നടന്ന ചർച്ച അലങ്കോലപ്പെട്ടത് ഭരണപ്രതിപക്ഷ കക്ഷികൾ ചേർന്നുള്ള ഗൂഢാലോചന : ആം ആദ്മി പാർട്ടി
നാക്കിനും, വാക്കിനും പ്രവർത്തിക്കും വരെ സഭയ്ക്ക് പുറത്തുള്ളതിനേക്കാൾ സംരക്ഷണം ഉള്ള നിയമസഭയിൽ വളരെ സ്വതന്ത്രമായി ചർച്ച ചെയ്യാൻ സാധിക്കുന്ന സ്വർണക്കള്ളക്കടത്ത് മലപ്പുറം പരാമർശ വിഷയങ്ങളിൽ ഭരണപ്രതിപക്ഷ കക്ഷികളുടെ നിലപാടുകൾ എന്താണെന്നറിയുവാനും അത് രേഖപ്പെടുത്തുവാനുമുള്ള അടിയന്തര പ്രമേയ ചർച്ച ഇരുകൂട്ടരും ചേർന്ന് അലങ്കോലപ്പെടുത്തിയതാണ്.
നിസ്സാരമായ പ്രതിച്ഛായ വിഷയത്തിൽ തുടങ്ങിയ തർക്കമാണ് സഭ ചർച്ച കൂടാതെ പിരിയാൻ ഇടയാക്കിയത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും നാളെ ഈ വിഷയത്തിൽ സമാധാനപരമായ എന്നാൽ സത്യസന്ധമായ ഒരു ചർച്ച വേണം എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപെടുന്നു.

