കെ.എസ്.ഇ.ബി നടത്തുന്നത് കുറുവാ സംഘത്തെ നാണിപ്പിക്കുന്ന കൊള്ള.! ചാർജ് വർധനവിന് അനുമതി നൽകിയാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയെ ഉപരോധിക്കും – അഡ്വ വിനോദ് മാത്യു വിൽസൺ (ആം ആദ്മി പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് )
ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള കെ.എസ്.ഈ.ബിയുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ട് നില്കുന്നതിനു തുല്യമാണ്. 2022-2023 സാമ്പത്തിക വർഷം 218 കോടി രൂപ ലാഭത്തിൽ ഉള്ള കമ്പനി ആണ് കെ.എസ്.ഈ.ബി. എന്നിരിക്കെ നിരക്ക് വർദ്ധനവ് അനാവശ്യമായ ഒന്നാണ്.
നിലവിൽ കൃത്യമായ മാനേജ്മെന്റ് വഴി 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ കഴിയുന്ന സാഹചര്യം കെ.എസ്.ഈ.ബിക്കുണ്ട് എന്ന് പഠനങ്ങൾ പറയുന്നു എന്നിരിക്കെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന നടപടിയുമായി ബോർഡും സർക്കാരും മുന്നോട്ട് പോയാൽ ആം ആദ്മി പാർട്ടി പൊതു ജനങ്ങളെ അണിനിരത്തിരി അത്തരം ശ്രമങ്ങളെ പ്രതിരോധിക്കും.
നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധനവിന് അനുമതി നൽകിയാൽ വൈദ്യുതി മന്ത്രിയെ ഉപരോധിക്കുന്നത് ഉൾപ്പെടെ ഉള്ള സമരങ്ങളും നിയമ പരമായ പോരാട്ടങ്ങളും നടത്തും എന്ന് ആം ആദ്മി പാർട്ടി ഈ പത്രക്കുറിപ്പ് വഴി അറിയിക്കുന്നു
അഡ്വ വിനോദ് മാത്യു വിൽസൺ
സംസ്ഥാന പ്രസിഡന്റ്
ആം ആദ്മി പാർട്ടി കേരളം

