ആശ വർക്കർ സമരവും ആം ആദ്മി പാർട്ടിയും
ആം ആദ്മി പാർട്ടി കേരള ഘടകം ശരിയായ വേതനവും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് രാപ്പകൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരോട് ആം ആദ്മി പാർട്ടി കേരളം ശക്തമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
ആശാ പ്രവർത്തകരുടെ പോരാട്ടത്തെ സജീവമായി പിന്തുണയ്ക്കുകയും അവരുടെ പ്രശ്നങ്ങൾ സാധ്യമായ എല്ലാ വേദികളിലും ഉന്നയിക്കുകയും നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം നിലകൊള്ളുകയും ചെയ്യും. സർക്കാർ അവരുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ, നമ്മൾ പൊതുജന പിന്തുണ സമാഹരിക്കുന്നതിനും ആശാ പ്രവർത്തകർക്ക് അവരുടെ അവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് വരെ അവർക്കൊപ്പം സമരത്തിൽ പങ്കുചേരുകയും ചെയ്യും എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയും സമരത്തിന്റെ എല്ലാ ഘട്ടത്തിലും ആ ഉറപ്പ് പാലിക്കുകയും ചെയ്യുന്നു.
17-02-2025

പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ജനറൽ സെക്രട്ടറി അരുൺ എന്നിവരുടെ നേതൃത്വത്തിൽ സമര വേദിയിൽ എത്തുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയും ചെയ്തു
20-02-2025
ഈ പോരാട്ട ഭൂമിയിലുള്ള സ്ത്രീകൾ കച്ചകെട്ടി ഇറങ്ങിയാൽ ഈ ഭരണകൂടം തന്നെ ഇല്ലാതാക്കാൻ കഴിയുന്നവരാണ് 💪 ഭരണാധികാരികൾ ഓർക്കുക ❗ ഡോ: സെലിൻ ഫിലിപ്പ് വർക്കിംഗ് പ്രസിഡൻ്റ് ആം ആദ്മി പാർട്ടി കേരളം.
Posted by Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം on Wednesday 19 February 2025
ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഡോ: സെലിൻ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ വനിതാ വിംഗ് പ്രവര്ത്തകര് സമരത്തിൽ പങ്കെടുത്തു സംസാരിച്ചു
07-03-2025
ആം ആദ്മി പാർട്ടി പീരുമേട് നിയോജക മണ്ഡലത്തിൽ നിന്നും പ്രവർത്തകരെത്തി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചു.

09-03-2025
ആശ പ്രവർത്തകർക്ക് ഐയ്ക്യദാർഢ്യം പ്രഖ്യാപിച്ച പാർട്ടി സംസ്ഥാനം കൗൺസിൽ പ്രമേയം പാസാക്കി

10-03-2025
പ്രമേയത്തിന്റെ പകർപ്പ് ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഡോ. റോയ് ഏ.ഒ, നേമം മണ്ഡലം സെക്രട്ടറി ശ്രീ പ്രദീപ് തമലവും സമരപ്പന്തലിലെത്തി സമരപോരാളികൾക്ക് കൈമാറി.

16-03-2025
ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ.ബേസിൽ ജോൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളോടൊപ്പം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
20-03-2025
അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ: സെലിൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ , സംസ്ഥാന സെക്രട്ടറി ശ്രീമതി. റെനി സ്റ്റീഫൻ, തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സിന്ധു സന്തോഷ്, കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി. ലീയ എയ്ഞ്ചൽ, ശ്രീമതി. കോട്ടയം മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീമതി. സിന്ധു രാജേഷ് എന്നിവർ നിരാഹാര സമരം ഇരുന്നു
22-03-2025
സമരത്തിൽ മുനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ആവിശ്യപ്പെട്ട് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ജയദേവ് പി പി പരാതി നൽകി

24-03-2025
സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിൻ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പിന്തുണ അർപ്പിക്കുന്ന ആശാ വർക്കർമാർക്ക് ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എറണാകുളം ജില്ലാ നേതൃത്വം ശ്രീ. സുജിത് സുകുമാരൻ,ശ്രീ. പീറ്റർ എന്നിവർ അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
05-03-2025
സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് ആം ആദ്മി പാർട്ടി വനിതാ വിഭാഗം ആം ആദ്മി പാർട്ടി മഹിളാ ശക്തി ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു…
17-04-2025
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ… കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചുകൊണ്ട് ആം ആദ്മി പാർട്ടിയുടെ പോസ്റ്റൽ കാർഡ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് അഡ്വ: വിനോദ് മാത്യൂ വിൽസൺ നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഡോ: റോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അരുൺ എന്നിവരോടൊപ്പം സംസ്ഥാന ജില്ലാതല നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
08-05-2025
ആശ വർക്കർ മാരുടെ രാപ്പകൽ യാത്ര സമരം ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ജയദേവ് പി പി കണ്ണൂരിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീമതി ചന്ദ്രലേഖ സമര നേതാക്കളെ ഹാരം അണിയിച്ചു, ജില്ലാ ട്രഷറർ സാദിക്ക് കെ എസ്, കെ വി രതീഷ് എന്നിവർ സനിഹിതർ ആയി
27-05-2025
ആശാ പ്രവർത്തകരുടെ രാപകൽ സമര യാത്രക്ക് ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം.
സമര നേതാക്കളെ എറണാകുളം വഞ്ചി സ്ക്വയറിൽ ആം ആദ്മി പാർട്ടി സംസ്ഥാന ട്രഷറർ ശ്രീ മോസസ് എറണാകുളം മണ്ഡലം പ്രസിഡന്റ് ശ്രീ. പീറ്റർ കെ.എം എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.















