വിദ്യാഭ്യാസ മേഖലയിൽ ഇടതു സർക്കാർ സമ്പൂർണ്ണ പരാജയം .
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഇല്ലായ്മയും സർക്കാരിൻറെ അഭിമാന പദ്ധതി എന്ന രീതിയിൽ പറയുന്ന ഉച്ചക്കഞ്ഞി വിതരണവും അതിൻ്റെ സാമ്പത്തിക ബാധ്യതയും പ്രധാന അധ്യാപകന്റെയും അധ്യാപകരുടെയും ചുമതലയിൽ വെച്ച് അവരെ കടക്കണിയിൽ ആക്കുകയാണ് അതോടൊപ്പം തന്നെ യൂണിഫോമിന് നൽകേണ്ട അലവൻസ് രണ്ടുവർഷമായി നൽകിയിട്ടില്ല എന്ന് മാത്രമല്ല യൂണിഫോമിനായി കൈത്തറി ഉൽപ്പന്നങ്ങൾ നൽകിയ നെയ്ത്തുകാർക്കും പണം കൃത്യമായി നൽകാതെ ബുദ്ധിമുട്ടിക്കുകയാ
അനവസരത്തിൽ വിദ്യാഭ്യാസ കലണ്ടറിന്റെ അവസാന ഭാഗത്തിലാണ് ചില സർവീസ് സംഘടനകളുടെ സ്വാധീനത്താൽ സ്ഥലംമാറ്റ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചും. അധ്യാപകർക്ക് കോടതിയിൽ പോകേണ്ടി വന്നതും അധ്യാപന വർഷത്തിന് ഇടയ്ക്കുള്ള സ്ഥലംമാറ്റം അധ്യാപകരെയും അതോടൊപ്പം തന്നെ വിദ്യാർത്ഥികളെയും അവരുടെ നിലവാരത്തെയും ബാധിക്കും എന്ന നിസ്സാരമായ കാര്യം അറിവില്ലാത്തവർ ഈ വകുപ്പ് രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടത്.

ഭരണകക്ഷി സർവീസ് സംഘടനകൾ പിടിക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷ സർക്കാരും മന്ത്രിമാരും ജനപ്രതിനിധികളും വെറും പാവയായി മാറുകയാണ്.നിലവിൽ ഈ സ്ഥലംമാറ്റം സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ പല അധ്യാപകർക്കും ശമ്പളം ലഭിക്കുന്നില്ല.
വിദ്യാഭ്യാസ നിലവാരം സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു.അത് മറികടക്കാൻ പെട്ടെന്നുള്ള പരിഷ്കാരങ്ങൾ കതിരിൽ വളം വയ്ക്കുന്നതുപോലെ ആകുമോ എന്നുള്ള സംശയം വിദ്യാഭ്യാസ വിദഗ്ധർക്ക് തന്നെയുണ്ട്.
ഇതുവരെ ഗവൺമെൻറ് അവർ നിർദേശ സിലബസ് അനുസരിച്ചു പഠിച്ച് ഓൾ പാസ് എന്ന മാനദണ്ഡത്തോടെ കൂടി ഹൈസ്കൂളിലും പ്രത്യേകിച്ച് പത്താം ക്ലാസിൽ എത്തിയവരെ ഈ വർഷം പുതിയ രീതിയിൽ പുതിയ മാനദണ്ഡത്തിൽ പരീക്ഷിക്കരുത്. പ്രൈമറി തലം മുതൽ കൃത്യമായ നിരീക്ഷണത്തോടുകൂടി മൂല്യനിർണയം നടത്തി വേണം വിദ്യാർത്ഥികളുടെ ഗുണ നിലവാരം ഉയർത്തുവാൻ.
വിദ്യാഭ്യാസം കേരളത്തിൻ്റെ സമ്പത്താണെന്നും വിദ്യാർത്ഥികൾ കേരളത്തിൻറെ ഭാവി ആണെന്നും കണക്കിലെടുത്ത് തുഗ്ലക്ക് മോഡൽ പരിഷ്കാരങ്ങൾക്ക് തുനിയാതെ വിദ്യാഭ്യാസ വിദഗ്ധരെയും,സ്കൂൾ മാനേജ്മെൻറ് ഭാരവാഹികളെയും അധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി വീണ്ടും പഠനം നടത്തി കൃത്യമായ തീരുമാനത്തിൽ എത്തണമെന്നും ഉച്ചഭക്ഷണം പോലുള്ള ഗവൺമെൻറ് ആവിഷ്കൃത പദ്ധതികൾക്ക് ആവശ്യമായ തുക ഗവൺമെൻറ് കൃത്യമായി നൽകണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു