സംസ്ഥാന തല ഉൽഘാടനം 23 ആം തീയതി തൃശ്ശൂരിൽ ആം ആദ്മി പാർട്ടി ദേശിയ സെക്രട്ടറി പങ്കജ് ഗുപ്ത നിർവഹിക്കുന്നു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ഇനി വരുന്ന തിരഞ്ഞെടുപ്പിൽ കാര്യക്ഷമായി പ്രവർത്തിക്കാൻ ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിൽ ആണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എല്ലാ ജില്ലകളിലും ഉള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടി തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ട് നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും സമ്മേളനങ്ങൾ നടത്തും, ഡൽഹി പഞ്ചാബ് മോഡലിൽ ഉള്ള തിരഞ്ഞെടുപ്പ് കർമ്മ പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകും. വാർഡ് തലത്തിൽ വരെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചും കോർപ്പറേഷനുകളിലും നഗരസഭകളിലും ഭരണത്തിലെത്താനുള്ള തന്ത്രങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തും മുന്നോട്ട് പോകാൻ പാർട്ടി ചുമതലകൾ നൽകി കഴിഞ്ഞു.
ആം ആദ്മി പാർട്ടി കേരളത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ചു പ്രവർത്തനം ആരംഭിച്ചതിന്റെ പ്രതിഫലനമായി, അടുത്ത് കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ ആം ആദ്മി പാർട്ടി വിജയിക്കുകയും കേരളത്തിന്റെ പ്രഭാരി ആയി നാഷണൽ സെക്രട്ടറി പങ്കജ് ഗുപതയെ നിയോഗിക്കുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുകയും ചെയ്യുന്നുണ്ട്.
പ്രാദേശിക ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും നിലവിലെ ഭരണങ്ങളുടെ പോരായ്മകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു വർഷം നീണ്ട നിൽക്കുന്ന മിഷൻ 2025 – ജനക്ഷേമ മുന്നേറ്റം- പദ്ധതിയുടെ സംസ്ഥാന തല ഉൽഘാടന സമ്മേളനം സെപ്റ്റംബർ 23ആം തീയതി തൃശൂർ റീജിയണൽ തിയേറ്ററിൽ നടക്കും.
സ്വരാജ് റൗണ്ടിൽ നടക്കുന്ന വിളംബര ജാഥക്ക് ശേഷം, ആം ആദ്മി പാർട്ടി ദേശീയ സെക്രട്ടറി ശ്രീ പങ്കജ് ഗുപ്ത തൃശൂർ റീജിയണൽ തിയറ്ററിൽ 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച്ച വൈകീട്ട് 4നു നിർവഹിക്കും.
ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിലെ വിവിധജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
റാണി ആന്റോ സംസ്ഥാന സെക്രട്ടറി ,ജയദേവ് സംസ്ഥാന സെക്രട്ടറി, റാഫേൽ ടോണി : തൃശൂർ ജില്ലാ പ്രസിഡന്റ്, ജിജോ ജേക്കബ് എന്നിവർ പങ്കെടുത്തു

