വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ തെളിവെടുപ്പിനായി ആം ആദ്മി പാർട്ടി പൊതുവേദി ഒരുക്കുന്നു

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ തെളിവെടുപ്പിനായി ആം ആദ്മി പാർട്ടി പൊതുവേദി ഒരുക്കുന്നു

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തെ പ്രതിരോധിക്കുന്നതിനായി ജനകീയ പോരാട്ടത്തോടൊപ്പം നിയമപരമായ പോരാട്ടവും ആവശ്യമാണ്.
ആയതിലേക്ക് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26ന് തിരുവനന്തപുരം, ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് എന്ന 7 ജില്ലകളിൽ ജനകീയ തെളിവെടുപ്പ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് അവരുടെ ആകുലതകൾ അറിയിക്കുവാനും ജനകീയ- നിയമ പോരാട്ടത്തിന് വേണ്ട സഹായ സഹകരണങ്ങൾ ഒരുക്കുന്നതിനും ജനകീയ തെളിവെടുപ്പിനും ഈ പൊതുവേദി ഉപയോഗിക്കാവുന്നതാണ്.

തിരുവനന്തപുരം : ചെട്ടികുളങ്ങര എൻഎസ്എസ് കരയോഗം ഹാൾ
ആലപ്പുഴ : നരസിംഹപുരം ലോഡ്ജ്
കോട്ടയം : വൈ എം സി എ ഹാൾ
എറണാകുളം : സി അച്യുതമേനോൻ ഹാൾ, പബ്ലിക് ലൈബ്രറിക്ക് സമീപം
ഇടുക്കി : ജില്ലാ വ്യാപാരി ഭവൻ ചെറുതോണി
കോഴിക്കോട് : നളന്ദ ഓഡിറ്റോറിയം
വയനാട് : എം ജി ടി ഹാൾ കൽപ്പറ്റ എന്നിവിടങ്ങളിലാണ് ജനകീയ തെളിവെടുപ്പ് നടത്തുക.

26/09/2024 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.