പി പി ദിവ്യയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, വ്യാജ്യ തെളിവ് ഉണ്ടാക്കിയ പ്രാശാന്തിനെ അറസ്റ്റ് ചെയ്യണം – വിനോദ് മാത്യു വിൽ‌സൺ

രാജി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ തീരുമാനം മാത്രമാണ്. പക്ഷേ നവീൻ ബാബുവിന്റെ കുടുംബത്തിന് കിട്ടേണ്ടത് രാജ്യത്ത് നിലനിൽക്കുന്ന ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നിയമനടപടികളാണ്.

വ്യക്തിഹത്യയ്ക്ക് പുറമേ,മുഖ്യമന്ത്രിക്ക് പരാതി അയച്ചു എന്ന വ്യാജ തെളിവ് ഉണ്ടാക്കുകയും,ഉദ്യോഗസ്ഥന് സമ്മർദ്ദത്തിലാക്കി NOC വാങ്ങിച്ചെടുക്കുകയും,സർക്കാർ ഉദ്യോഗസ്ഥനായ ഒരു വ്യക്തി നടത്താൻ ഉദ്ദേശിക്കുന്ന സംരംഭത്തിന് നിയമവിരുദ്ധമായ പിന്തുണ നൽകുകയും ചെയ്തത് അന്വേഷിക്കുന്നതിന് പുറമേ പമ്പ് നടത്തുന്നതിന് ആവശ്യമായ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സ്രോതസ്സും അന്വേഷണം വിധേയമാക്കണം.

മരണ ശേഷവും വ്യാജ്യ തെളിവുകൾ ഉണ്ടാക്കി നിവിൻ ബാബുവിനെ വ്യകതിഹത്യ ചെയ്ത പെട്രോൾ പമ്പ് ഉടമ പ്രാശാന്തിനെ അറസ്റ്റ് ചെയ്തു കേസ് അന്വേഷിക്കണം എന്നും ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽ‌സൺ ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.