കേരളജനതയെ പിണറായി വിജയൻ ചതിക്കുന്നു – ആം ആദ്മി പാർട്ടി

കേരളജനതയേയും ജനങ്ങൾ തിരഞ്ഞെടുത്ത ഇടതുപക്ഷ മുന്നണിയെയും ഒരേ പോലെ ചതിച്ചു കേരളത്തിൽ മത ധ്രുവീകരണത്തിനും അതിലൂടെ ബിജെപിയുടെ രാഷ്ട്രീയത്തിനും അടിത്തറയൊരുക്കുകയും ചെയ്ത ശ്രീ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണം.


കേരളത്തിൽ വർഗീയതയിൽ ഊന്നി പോലീസ് സേന ഒട്ടാകെ കേൾക്കുന്ന വിധത്തിൽ ഉത്തരവിട്ട രമൺ ശ്രീവാസ്തയെ സിപിഐഎമ്മിന്റെ വിലക്കിനെ മറികടന്ന് പോലീസിന്റെ ഉപദേശക റോളിൽ സ്ഥാപിച്ചത് മുതൽ നാളിതുവരെ ബിജെപിയുമായി നടത്തിയ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്തരവാദിത്വം സിപിഐഎം ഏറ്റെടുത്ത് അതിന് കാരണക്കാരനായ പിണറായി വിജയനെ പുറത്താക്കണം

നൂറുകോടിയിൽ പരം രൂപയുടെ കള്ളക്കടത്തും മറ്റൊരു 100 കോടി രൂപ അതിൽ നിന്നും ഉദ്യോഗസ്ഥർ തട്ടിയെടുത്തു എന്ന ഇടതുപക്ഷ എം എൽ എ ശ്രീ പി.വി അൻവറിന്റെ ആരോപണത്തിന്റെ കൂടി വെളിച്ചത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം. കേന്ദ്ര ഗവൺമെന്റിനു നിയന്ത്രണത്തിലുള്ള കസ്റ്റംസും, സി ഐ എസ് എഫിൻ്റേയും കർശനമായ പരിശോധനകളെല്ലാം മറികടന്നാണ് കരിപ്പൂർ വിമാനത്താവളം വഴി പുറത്തേക്ക് വന്നത്. പുറത്തുവരുന്ന സ്വർണ്ണം പിടിച്ചെടുക്കുന്നു എന്ന വ്യാജേന നടക്കുന്നത് കോടികളുടെ ഇടപാടുകൾ ആണ് എന്നാണ് ആരോപണം.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി മതവികാരം ഉയർത്തിക്കൊണ്ടു വരുവാൻ ബിജെപിയെ ശബരിമല മുതൽ തൃശ്ശൂർ പൂരം വരെ സഹായിച്ചതും അവരുടെ നേരിട്ടുള്ള ഇടപെടലിന് അവസരം നൽകിയതും ഈ ഇടതുപക്ഷ ഗവൺമെൻറ് ആണ്.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് വിഷയത്തിൽ ഇ.ഡി. അന്വേഷണം ആരംഭിച്ചു പാതിവഴിയിൽ നിർത്തിവെച്ചതു പോലെ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റിന്റെ പേരിൽ ഉണ്ടായിരുന്ന നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണങ്ങൾ ഉപയോഗിച്ച് പൂരം കലക്കുന്നതിനു അദ്ദേഹെത്ത കൂടി നിർബന്ധിതമാക്കുകയായിരുന്നു ഇതിന് പുറകിലുള്ളവർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും കൂടി പൂരം കലക്കൽ പുനരന്വേഷണ പരിധിയിൽ വരുത്തണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

ഒത്തുതീർപ്പ് എന്നപോലെ കൊടകര ഹവാലപ്പണം കവർച്ച ചെയ്യൽ കേസിലും, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസും ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടില്ല.

ബി.ജെ.പി കേരളാ അധ്യക്ഷൻ ഉൾപ്പെട്ട കൊടകര ‘ഹവാല കേസിൽ ആം ആദ്മി പാർട്ടി നൽകിയ പൊതുതാൽപര്യ ഹർജിയെ ഇഡി എതിർത്തതും അതേസമയം തന്നെ കേരള സർക്കാരിന് എടുക്കാവുന്ന നിയമ നടപടികളിലേക്ക് കടക്കാതെ പോയതും ഒരേപോലെ സംശയം ഉണ്ടാക്കുന്നു.

മഞ്ചേശ്വരം കോഴ കേസിൽ കെ സുരേന്ദ്രന്റെ ജാമ്യം സർക്കാർ ഭാഗം എതിർക്കാതെ ഇരുന്നതും വഞ്ചനയുടെ തെളിവാണ്

കേരളത്തിൽ ചെറിയൊരു കാലയളവിൽ നടന്നതിൽ, പുറത്ത് വന്നത് മാത്രം 200 കോടി രൂപയുടെ സ്വർണ്ണ കള്ളക്കടത്താണ് .പി വി അൻവറിന്റെ വെളിപ്പെടുത്തലുകൾ കേരള പോലീസിനെ കൊണ്ട് മാത്രം അന്വേഷിച്ചാൽ പൂർണ്ണമായും പുറത്തുകൊണ്ടുവരാൻ ആകില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽ‌സൺ ആവശ്യപ്പെടുന്നു

One Reply to “കേരളജനതയെ പിണറായി വിജയൻ ചതിക്കുന്നു – ആം ആദ്മി പാർട്ടി”

  1. sandosh Kumar 2 years ago

    തൻ്റെയും കുടുംബത്തിന്റെയും കാര്യം കഴിഞ്ഞിട്ടേ പണറായിക്ക് മറ്റെങ്കിലും ഉള്ളൂ. ഒടുക്കത്തെ ആർത്തി കാരണം അതൊട്ടു തീരാനും പോണില്ല. അപ്പപ്പിന്നെ എന്താ വേണ്ടേത്………ചൂലെടുക്കുക……..!

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.