ആം ആദ്മി പാര്‍ട്ടിഞങ്ങളുടെ സ്വപ്നം

രാഷ്ട്രീയ വിപ്ലവംഈ പാര്‍ട്ടി എന്തിന്?

അഴിമതിയ്ക്കെതിരെയും ജന്‍ലോക്പാല്‍ ആവശ്യപ്പെട്ടു കൊണ്ടും കഴിഞ്ഞ രണ്ടു വര്‍ഷമായി ദശലക്ഷക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഈ രണ്ടു വര്‍ഷവും അഴിമതിക്കെതിരായ പ്രക്ഷോഭം എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും തുറന്നു കാണിക്കുകയും ഈ രാഷ്ട്രീയ പാര്‍ട്ടികളോന്നും ഒരു അഴിമതി-രഹിത ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുവാന്‍ നമുക്ക് കഴിയില്ല എന്നും നമ്മെ ബോധ്യപ്പെടുത്തി തന്നു.

ഈ രണ്ടു വര്‍ഷവും നമ്മള്‍ ലഭ്യമായ എല്ലാ വഴികളിലൂടെയും പരിശ്രമിച്ചു. ലക്ഷ്യങ്ങള്‍ക്കായി സര്‍ക്കാരുമായി നമ്മള്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തി നോക്കി, അവരുടെ മുന്‍പില്‍ കെഞ്ചി നോക്കി, ധര്‍ണ്ണ ഇരുന്നു, പ്രക്ഷോഭം സംഘടിപ്പിച്ചു, മൂന്നു പ്രാവിശ്യം അനിശ്ചിതകാല ഉപവാസം നടത്തി, പക്ഷെ പാര്‍ട്ടിക്കാരോ, നേതാക്കന്മാരോ ആരും ചെവിക്കൊണ്ടില്ല - എല്ലാം കണക്കു തന്നെ. അവര്‍ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നത് തുടര്‍ന്ന് പോന്നു.

കെഞ്ചുന്നത് കൊണ്ട് ഒന്നും നടക്കില്ല എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു, ഈ പാര്‍ട്ടികളെ വേരോടു പിഴുതെറിയെണ്ടതിന്റെയും അത് പോലെ ഈ വ്യവസ്ഥിതി പാടെ മാറ്റെണ്ടതിന്റെയും സമയം വന്നിരിക്കുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലേയും അവസാന വ്യക്തികള്‍ വരെ കളങ്കിതരാണെന്നും നമ്മള്‍ മാത്രമേ സത്യസന്ധരായുള്ളൂ എന്നും, നമ്മള്‍ അധികാരത്തില്‍ വന്നാലേ സര്‍ക്കാര്‍ സത്യസന്ധമായി നടക്കൂ എന്നൊന്നും നമ്മള്‍ പറയുന്നില്ല. നമ്മള്‍ പറയുന്നത് സര്‍ക്കാരിന്റെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി തന്നെ സമ്പൂര്‍ണമായി മാറ്റി മറിക്കേണ്ടിയിരിയ്ക്കുന്നു. അത് ജനങ്ങളുടെ സമ്പൂര്‍ണ അധികാരത്തില്‍ അധിഷ്ടിതമായിരിക്കുന്ന തരത്തില്‍ മാറ്റപ്പെടണം. അതിനാല്‍ അധികാരം നമുക്ക് കിട്ടിയാല്‍ നമ്മള്‍ ആ അധികാരം ആനന്ദിക്കാനായി പദ്ധതി ആവിഷ്ക്കരിക്കില്ല, മറിച്ച് നമ്മള്‍ ചെയ്യുക അധികാരത്തിന്‍റെ രഹസ്യ യോഗങ്ങള്‍ കശക്കിയെറിയുകയും അത് ജനങ്ങളുടെ കൈകളിലേയ്ക്ക് നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യും.സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം

മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, അഫ്ഷാക്ക് ഉല്ലാഹ്, ചന്ദ്രശേഖര്‍ ആസാദ്, രാമപ്രസാദ്‌ ബിസ്മില്‍, മംഗല്‍ പാണ്ഡെ തുടങ്ങിയവര്‍ അടങ്ങുന്ന ദശലക്ഷക്കണക്കിനു രക്ത സാക്ഷികള്‍ അവരുടെ ജീവന്‍ ബലികൊടുത്ത് നേടിയ സ്വാതന്ത്ര്യം - അവര്‍ ജീവിതം ബലി കൊടുത്തത് ബ്രിട്ടീഷുകാര്‍ക്ക് പകരം നമ്മുടെ സ്വന്തം ആളുകള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കുവാന്‍ വേണ്ടിയിട്ടായിരുന്നോ? ഈ ധീര സ്വാതന്ത്ര്യ സമര സേനാനികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വിശദീകരിക്കുന്ന ഒരു ഭാരതത്തെയാണ്‌ സ്വപ്നം കണ്ടതും വിഭാവന ചെയ്തതും.

നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു സമ്പൂര്‍ണ പരമാധികാര-സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ-റിപ്പബ്ലിക്ക് ആയി രൂപവത്‌ക്കരിച്ച് താഴെപറയുന്നവ മൌലിക അവകാശങ്ങള്‍ അതിലെ ഓരോ പൌരനും നല്‍കുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യും എന്ന് നിയമാനുസാരം സ്‌പഷ്‌ടമാക്കിയിരിയ്ക്കുന്നു:

നീതി - സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ;

സ്വാതന്ത്യ്രം - ചിന്ത-ആവിഷ്ക്കാര-അഭിപ്രായ-വിശ്വാസ-ആരാധന;

സമത്വം - അന്തസ്സ്‌-അവസരം; എല്ലാറ്റിലും കൂടുതല്‍ ഉന്നതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സാഹോദര്യം - ഓരോ പൌരന്റെയും അന്തസ്സും രാജ്യത്തിന്‍റെ ഐക്യവും അഖണ്ടതയും ഉറപ്പു വരുത്തുന്നു.

നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട സഭയില്‍ 1949 നവംബര്‍ 26നു ഇവ അംഗീകരിക്കുകയും നിയമനിര്‍മ്മാണം നടത്തുകയും ചെയ്ത് ഈ ഭരണഘടന നമുക്കായി നല്‍കിയിരിയ്ക്കുന്നു.

ഈ ആമുഖം നമ്മുടെ സ്വപ്നം വരച്ചു കാട്ടുന്നു. സാധാരണക്കാരന്റെ സ്വപ്നം.

ഇതൊരു ജനാധിപത്യത്തിന്‍റെയും-സാമൂഹ്യനീതിയുടെയും-മതേതരത്തിന്‍റെയും-പരമാധികാരമുള്ള ഇന്ത്യയുടെയും സ്വപ്നമാണ്. ഭരണഘടനയുടെ ആമുഖം നീതി നിറഞ്ഞ ഒരു സമൂഹം ഉറപ്പു നല്‍കുന്നു. ഈ ഉറപ്പ് സ്വാതന്ത്ര്യത്തിന്‍റെയും-സമത്വത്തിന്‍റെയും-സാഹോദര്യത്തിന്‍റെയും ആകുന്നു.സുവര്‍ണ ഇന്ത്യയുടെ ഈ സ്വപ്നം ഇനിയും സഫലീകരിക്കാതെ കിടക്കുന്നു.

സ്വാതന്ത്ര്യത്തിന്‍റെ 65 വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മള്‍ എങ്ങനെ ആവണം എന്ന് സങ്കല്‍പ്പിച്ചുവോ അതിനൊക്കെ കടകവിരുദ്ധമായാണ് ഇന്ന്‍ ഇന്ത്യ നില്‍ക്കുന്നത്. എന്ത് കൊണ്ട്? രാജ്യത്തിന്‍റെ ഭരണം നടത്തികൊണ്ടു പോകുവാനുള്ള ചട്ടക്കൂട് തികച്ചും അനുചിതം ആയിരുന്നു. നമ്മള്‍ ആഗ്രഹിച്ചത് ഒരു സ്വാതന്ത്ര്യ ഇന്ത്യ ആയിരുന്നു. പക്ഷെ നിയമവും നടപടിക്രമങ്ങളും ബ്രിട്ടീഷുകാരുടെത് തന്നെ പിന്തുടര്‍ന്ന് പോന്നു. സ്വാതന്ത്ര്യത്തിനു മുന്പ് ഈ ചട്ടക്കൂട് ഇന്ത്യന്‍ ജനതയോടായിരുന്നില്ല പകരം ബ്രിട്ടീഷ് ഭരണാധികാരികളോട് മാത്രം ഉത്തരം പറയേണ്ടവയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം തികച്ചും ജനവിരുദ്ധമായിട്ട് ഈ കൂറ് പ്രതിജ്ഞാബദ്ധമായാത് സ്വദേശി നേതാക്കന്മാരോട് മാത്രവും. ഇക്കാരണത്താല്‍ ഭരണാധികാരികളുടെ നിഷ്ട്ട്ടൂര ഭരണം തുടര്‍ന്ന് വന്നു. ആദ്യം ബ്രിട്ടീഷുകാരാലും തുടര്‍ന്ന് നമ്മുടെ സ്വന്തം നേതാക്കളിലൂടെയും.

ആം ആദ്മി പാര്‍ട്ടി ഈ വ്യവസ്ഥയെ സമൂലം പോളിച്ചെഴുതുവാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി ബ്രിട്ടീഷുകാര്‍ തുടര്‍ന്ന് വന്ന വ്യവസ്ഥാപരമായ ഘടന തന്നെ മാറ്റി തീര്‍ക്കണം. വ്യവസ്ഥാ ഘടന നേതാക്കളോടായിരിയ്ക്കരുത്‌, മറിച്ചു ജനങ്ങളോടായിരിയ്ക്കണം കണക്ക് പറയേണ്ടത്. കണക്കു പറയുന്ന അവസ്ഥ ഓരോ 5 വര്‍ഷവും വോട്ടിങ്ങിലൂടെ മാത്രം പരിമിതപ്പെടുത്തുവാന്‍ പാടില്ല. തിരഞ്ഞെടുത്ത ഭരണകൂടം ജനങ്ങളോട് നേരിട്ട് ഉത്തരം പറയേണ്ടവരായിരിയ്ക്കും. അഴിമതിക്കാരും ഫലപ്രാപ്തി ഇല്ലാത്ത ഉധ്യോഗസ്ഥരും, നേതാക്കന്മാരും ഒഴിവാക്കുവാനും പിരിച്ചു വിടാനും ഉള്ള അധികാരം ജനങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കണം.നിലവിലെ വ്യവസ്ഥിതിയിലെ 3 ചട്ടക്കൂടുകള്‍

1. എക്സിക്യുട്ടീവ്‌

ചെറുതും വലുതുമായതും ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സര്‍ക്കാരിലെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേതാക്കന്മാരുമാണ്. സാധാരണ പൌരന് യാതൊരു പങ്കുമില്ല. ഇവിടെ സര്‍ക്കാരും ജനങ്ങളും വ്യത്യസ്ത ധ്രുവങ്ങളിലാണ്. ചില പാര്‍ട്ടികളിലെ ഉയര്‍ന്ന നേതാക്കന്മാരും സ്വാധീനമുള്ള കുറച്ച് വ്യവസായികളും കൂടി യോജിച്ചാണ് ഈ രാജ്യം ഭരിക്കുന്നത്‌. അവര്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയും കളങ്കിത നടപടികളില്‍ മുഴുകിയിരിയ്ക്കുകയും വിലക്കയറ്റം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹതഭാഗ്യരായ ജനത യാതൊരു ഫലവുമില്ലാതെ ഇവരോട് യാചിച്ചു കൊണ്ടേയിരിയ്ക്കുന്നു. എല്ലാ അഞ്ചു വര്‍ഷവും ഭരണകക്ഷി മാറുന്നുണ്ടെങ്കിലും നിയന്ത്രണവും വ്യവസ്ഥയും മാറ്റമില്ലാതെ തുടരുന്നു.

പൊതുജനത്തിനു എന്ത് കൊണ്ട് ഭരണകൂടം ആയി മാറിക്കൂടാ? ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നത് "ഭരണകൂടം" എന്ന പദത്തിന്‍റെ നിര്‍വചനം തന്നെ മാറ്റാനാണ്. അവിടെ രാജാവോ പ്രജയോ വിശിഷ്ട വ്യക്തികളോ ഉണ്ടാവില്ല. അവിടെ ആം ആദ്മി അഥവാ "സാധാരണക്കാരന്‍" മാത്രമേ ഉള്ളൂ. ഈ രാജ്യത്തിലെ ഓരോ "സാധാരണക്കാരനും" "സര്‍ക്കാര്‍" ആയിരിയ്ക്കും.

ഇത് സാധ്യമാണോ? തീര്‍ച്ചയായും സാധിക്കും. ലോകത്തിലെ പല രാജ്യങ്ങളിലും ഇത് നടപ്പിലാക്കിയിരിയ്ക്കുന്നു. നമുക്ക് അവരില്‍ നിന്ന് പഠിക്കുകയും ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു മാതൃക വളര്‍ത്തികൊണ്ടു വരികയും ചെയ്യാം. ഈ മാതൃകയില്‍ ഓരോ ഗ്രാമത്തിനും ആവശ്യമായ നയങ്ങള്‍ അതാതു ഗ്രാമങ്ങളിലെ ഗ്രാമ സഭകളില്‍ പൊതു ജനങ്ങള്‍ക്ക് തീരുമാനമെടുക്കാം. നഗരങ്ങളില്‍ അവിടത്തെ ജനതയാണ് അവിടെ ഉള്ള പ്രശ്നങ്ങളെക്കുറിച്ചും അത് പരിഹരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും തീരുമാനം എടുക്കേണ്ടത്. ഇങ്ങനെ അതാതു സ്ഥലങ്ങളിലെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനെ പ്രാദേശിക ഭരണകൂടം എന്ന് പറയും. എന്നാല്‍ ഈ നിയമങ്ങളും നടപടിക്രമങ്ങളും എല്ലാം ഭരണഘടനയുടെ വിപുലമായ ചട്ടക്കൂടില്‍ നില്ക്കുന്നവ ആയിരിയ്ക്കണം. വിപുലമായ മേഖലയിലോ വിവിധ ഗ്രാമങ്ങലുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാം. രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നതോ രാജ്യ സുരക്ഷയെ ബാധിക്കുന്നതോ ആയ വിഷയങ്ങളില്‍ കേന്ദ്രത്തിനു തീരുമാനം എടുക്കാം.

2. നിയമ നിര്‍മ്മാണ സഭ അഥവാ പാര്‍ലിമെന്റ്

നമ്മള്‍ തിരഞ്ഞെടുക്കുന്നവരാണ് സംസ്ഥാന നിയമസഭകളിലേയും കേന്ദ്ര ലോകസഭയിലേയും അംഗങ്ങള്‍. അവര്‍ അതാതു സഭകളില്‍ ഇരുന്നു നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. ഈ പ്രക്രിയകളിലോന്നിലും പൊതു ജനങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഈ നിയമങ്ങളെല്ലാം ഹതഭാഗ്യരായ പൊതു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ചില നിയമങ്ങള്‍ സ്പഷ്ടമായും ജനവിരുദ്ധമാണ് അവ ചിലരുടെ താല്‍പര്യങ്ങളോട് അനുകൂലമായിരിയ്ക്കുകയും ചെയ്യും.

അഞ്ച് രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാ ജനാധിപത്യ രാജ്യങ്ങളിലും നിയമം നിര്‍മ്മിക്കുന്നതില്‍ ജനങ്ങള്‍ക്ക് നേരിട്ട് പങ്ക് ഉണ്ട്. ഇതാണ് റെഫോറാണ്ടം(നിയമം വേണോ വേണ്ടയോ എന്ന് ജനങ്ങളുടെ ഹിത പരിശോധന അറിയാന്‍) കൂടാതെ ഡയറക്റ്റ് ഇനിഷിയെഷന്‍(ജനങ്ങള്‍ക്ക് നേരിട്ട് നിയമങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള അധികാരം). എന്നാല്‍ ഇന്ത്യ ഈ അഞ്ചു നിര്‍ഭാഗ്യ രാജ്യങ്ങളില്‍ പെടുന്നു.

ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നത് സംസ്ഥാനതലത്തിലും കേന്ദ്ര തലത്തിലും ഉള്ള നിയമ നിര്‍മ്മാണ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നേരിട്ട് പങ്കുണ്ടാകണം എന്നാണ്. അതിലൂടെ ജനങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കാനും നിയമം തള്ളിക്കളയാനുമുള്ള അധികാരമുണ്ടായിരിയ്ക്കും. ഇതിനെയാണ് ജനഹിതപരിശോധന എന്ന് പറയുന്നത്. അതുപോലെ ഇതിനു പുതിയ നിയമങ്ങള്‍ പാസ്സാക്കുവാനായി അസംബ്ലിയെയോ പാര്‍ലിമെന്റിനെയോ നിര്‍ബന്ധിക്കാന്‍ കഴിയും ഇതിനെയാണ് നിയമങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള അധികാരം എന്ന് പറയുന്നത്. ഈ രണ്ടു നിയമങ്ങളും ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

3. നീതി ന്യായവ്യവസ്ഥ

ഇന്ന് ഒരു സാധാരണക്കാരന് സുപ്രീം കോടതിയിലോ, ഹൈക്കൊടതിയിലോ അപ്പീല്‍ പോകണമെങ്കില്‍ ലക്ഷക്കണക്കിനു രൂപയുടെ ആവശ്യമുണ്ട്. താഴ്ന്ന കോടതികളില്‍ പോലും ഓരോ ദിവസവും ഹാജരാകാന്‍ പതിനായിരങ്ങളാണ് വാങ്ങിക്കുന്നത്. ഇത് നല്‍കാന്‍ പണക്കാരായവര്‍ക്ക് മാത്രമേ സാധിക്കൂ. മറ്റുള്ളവര്‍ക്ക് കോടതികളില്‍ പോകുകയെന്നത് അസാധ്യമായിരിയ്ക്കുന്നു. എങ്കില്‍ നീതി-ന്യായ വ്യവസ്ഥ പണമുള്ളവര്‍ക്ക് മാത്രമുള്ളതാണോ? സ്വാതന്ത്ര്യത്തിന് ശേഷം ഏതെങ്കിലും പാവപ്പെട്ട വ്യക്തികള്‍ സുപ്രീം കോടതിയില്‍ എത്താന്‍ സാധിച്ചിട്ടുണ്ടോ? ഒരു വക്കീല്‍ സൌജന്യമായി ഹാജരാകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സാധാരണക്കാരനോ ഇടത്തരക്കാരനോ കോടതിയില്‍ പോകുന്നത് അസാധ്യമായിരിയ്ക്കുന്നു. രാജ്യത്തിന്‍റെ ജനങ്ങള്‍ക്ക് നീതി ഒരു അവകാശം എന്ന നിലയില്‍ കിട്ടേണ്ടതിനു പകരം ഭിക്ഷാദാനമായിട്ട് കിട്ടേണ്ടതാണോ?

ഇന്ന് കോടതിയില്‍ നിന്നും നീതിയ്ക്ക് പകരം അന്യായ വിധികളാണ് വരുന്നത്. അഴിമതി കോടതി വിധികളില്‍ ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുന്നു. ജനങ്ങള്‍ ഇന്ന് ഗൌരവപരമായും വിശ്വസിക്കുന്നത് ഇന്ത്യയില്‍ നീതി വില്‍പനച്ചരക്കാണ് എന്നാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മരണമണിയാണ്.

ഇത് മാറ്റപ്പെടെണ്ടതുണ്ട് ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്ക് നീതി ഒരു അവകാശമെന്ന നിലയില്‍ കിട്ടേണ്ടതുണ്ട് നീതി ഒരു പൌരന്‍റെ മൌലികാവകാശമാണ് അതിനു വേണ്ടി അവന്‍ ഒരു വക്കീലിന്റെയും മുന്‍പില്‍ കേഴേണ്ടതില്ല. നീതി സാധാരണക്കാരന്റെ വാതില്‍പ്പടിയില്‍ അവന്‍റെ ഗ്രാമങ്ങളില്‍ അവന്‍റെ പരിസരത്ത് എത്തിച്ചു നല്‍കേണ്ടതുണ്ട്. അവന്‍ അതിനു വേണ്ടി ഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യേണ്ടതില്ലേ. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ മൊത്തത്തില്‍ മാറ്റപ്പെടെണ്ടതുണ്ട്.രാഷ്ട്രീയ വ്യവസ്ഥിതി നമുക്ക് മാറ്റെണ്ടതുണ്ട്

സാധാരണ മനുഷ്യരെ യോജിപ്പിക്കേണ്ടതുണ്ട്

രാഷ്ട്രീയം എന്നത് ഒരു പരിപാവന ശബ്ദമാണ്. രാഷ്ട്രീയം എന്നത് രാജ്യത്തെയും സമൂഹത്തെയും സേവിക്കുവാനുള്ളതാണ്. ഗാന്ധിജി ഒരു രാഷ്ട്രീയക്കാരനായിരുന്നു. രാഷ്ട്രീയം കൂടാതെയുള്ള അദ്ധ്യാത്മികത രാജ്യത്തിനും സമൂഹത്തിനും അപകടമാണ് എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയം എന്നത് കുറ്റകൃത്യവും അഴിമതിയുമാണ്. ആധുനിക രാഷ്ടീയത്തിന്റെ അടിത്തറ തന്നെ അധികാരത്തില്‍ നിന്ന് പണവും പണം ഉപയോഗിച്ച് അധികാരം എന്നതായി മാറിയിരിക്കുന്നു.

ഇത് മാറ്റപ്പെടെണ്ടതാണ്. രാഷ്രീയം വീണ്ടും സാമൂഹ്യസേവനമായും, രാഷ്ട്രാഭിമാനമായും ബന്ധപ്പെടുത്തെണ്ടാതാണ്. അതാണ്‌ ആം ആദ്മി പാര്‍ട്ടിയുടെ ലക്‌ഷ്യം.ആഴിമതിയെ അംഗീകരിക്കാന്‍ പാടില്ല.

നിയന്ത്രണം ജനങ്ങളുടെ കൈയ്യില്‍

അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം ജന്‍ലോക്പാല്‍ എന്നാ പേരില്‍ ഉണ്ടായിരിയ്ക്കണം. ഏത് കളങ്കിത നേതാവിനെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയും നേരിട്ട് പരാതി പറയാന്‍ ഇത് ജനങ്ങളെ പ്രാപ്തരാക്കുകയും നീതി ലഭ്യമാക്കാനും സഹായിക്കും.

1) ഇക്കാലത്ത് അഴിമതിക്കെസുകള്‍ വര്‍ഷങ്ങളോളം പരിഹാരമില്ലാതെ നീണ്ടു പോകുന്നു. ഈ കാലത്തിനിടയില്‍ കളങ്കിത നേതാക്കള്‍ അധികാരത്തില്‍ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെ കൊള്ളയടിക്കുന്നത് തുടരുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ കളങ്കിത വ്യക്തികളുടെ മരണം വരേയ്ക്കും കേസുകള്‍ പരിഹരിക്കപ്പെടുന്നില്ല. ജന്‍ലോക്പാല്‍ നിയമനിര്‍മ്മാണം അന്വേഷണവും വിധി തീര്‍പ്പാക്കലും ത്വരിതപ്പെടുത്തും. ഇത് കുറ്റവാളിയായ വ്യക്തികളില്‍ കുറ്റം ചുമത്തല്‍ നടപടി 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് വരുത്തുകയും അവന്‍റെ സ്വത്ത് കണ്ടു കെട്ടുകയും സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണം ത്വരിതഗതിയില്‍ നടക്കുകയും കളങ്കിത നേതാക്കളെ 6 മാസത്തിനകം ജയിലിലടക്കുകായും ചെയ്യും.

2) ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വരികയാണെങ്കില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും സിബിഐയെ സ്വതന്ത്ര ഏജന്‍സിയാക്കുകയും ചെയ്യും. കളങ്കിതരായ ആളുകളെ എല്ലാ തരത്തിലുള്ള തട്ടിപ്പ് പരിപാടികളില്‍പെട്ട അഴിമതിക്കാരെയും 6 മാസത്തിനകം ജയിലിലടയ്ക്കും. ഇത്തരക്കാരുടെ എല്ലാ സ്വത്തുക്കലും കണ്ടു കെട്ടുകയും സര്‍ക്കാര്‍ ഖജനാവിലേക്ക് അടക്കുകയും ചെയ്യും.

3) എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതൊരു ജോലിയും സാധിച്ചു കിട്ടാന്‍ ഏറിയും കുറഞ്ഞും കൈക്കൂലി കൊടുക്കേണ്ടി വരുന്നു. ഓരോ ജോലിക്കും ഓരോ ഓഫീസര്‍മാര്‍ക്കും പരമാവധി എടുക്കാവുന്ന സമയക്രമം ഈ ജന്‍ലോക്പാല്‍ തീരുമാനിക്കും. ഈ സമയത്തിനകം ഈ ഉദ്യോഗസ്ഥര്‍ ആ ജോലി തീര്‍ത്തില്ലെങ്കില്‍ അതിനൊരു പിഴ തുക നിശ്ചയിക്കുകയും അത് അവരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുകയും അത് പരാതിക്കാരന് നല്‍കുകയും ചെയ്യും.നീതിയും സമത്വവും നിറഞതും, പക്ഷപാത രഹിതവും,
പീഡനരഹിതവും ആയ ഒരു സമൂഹ സൃഷ്ട്ടിക്കായി

പണ്ട് നമ്മുടെ സമൂഹത്തിലെ ഒരു നല്ലശതമാനം ആളുകള്‍ പലവിധത്തിലുള്ള അയിത്തത്തിന്റെ ബലിയാടുകള്‍ ആയിരുന്നു. അവര്‍ പലവിധത്തില്‍ അനീതിക്കും, അപമാനത്തിനും വിധേയരായിരുന്നു. സ്വാതന്ത്ര്യം നേടി അറുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നമ്മുടെ സമൂഹത്തില്‍ അത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നു. നമ്മുടെ സഹോദരങ്ങളെ സ്നേഹത്തോടേയും ബഹുമാനത്തോടേയും ഒരുമിപ്പിച്ചു മുന്നോട്ട് പോകേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ്.

നമ്മുടെ വ്യവസ്ഥിതിയില്‍ സംവരണം കൊണ്ട് വന്നത് സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുവാന്‍ വേണ്ടിയാണ്. നിലവിലെ ഈ സാഹചര്യത്തില്‍ ദരിദ്രരുടെയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും പുരോഗതിക്കു സംവരണം എന്നത് ആവശ്യം ആണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ അതെ സമയം അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് അതിന്റെ ഉപഭോക്താക്കള്‍ എന്നതും നാം ഉറപ്പു വരുത്തണം. ഒരു പ്രാവിശ്യം സംവരണത്തിന്റെ സഹായത്തോടെ സാമൂഹിക പുരോഗതി കൈവരിക്കുകയും, സാമ്പത്തികമായി ഉന്നമനം പ്രാപിച്ചവരുമായ ആളുകള്‍ക്ക് പിന്നീട് സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കേണ്ടതില്ല. സംവരണം സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ളത് മാത്രമാകണം.

ഇന്നത്തെ സ്ഥിതി എന്തെന്നാല്‍ സംവരണം എന്നത് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള ഒരു ആയുധം മാത്രമാണ്. പിന്നോക്കം നില്‍ക്കുന്നവര്‍ എന്നും അങ്ങനെ തന്നെ തുടരാന്‍ സ്ഥാപിതതാല്‍പര്യ രാഷ്ട്രീയക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും, അവരെ വോട്ട് ബാങ്കുകള്‍ മാത്രമായി നിലനിര്‍ത്തി ഉപയോഗിച്ച് പോരുകയും ചെയ്യുന്നു.

പക്ഷെ ഒന്നോര്‍ത്തു നോക്കൂ സമൂഹത്തിന്റെ പുരോഗതിക്കു സംവരണം മാത്രം മതിയോ, അത് കൊണ്ട് മാത്രം പിന്നോക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറുമോ? ഒരിക്കലും ഇല്ല! സംവരണത്തിന്റെ കൂടെ സൗജന്യമായ ഉന്നത വിദ്യാഭ്യാസവും വേണം, അതില്‍ മതമോ, ജാതിയോ, വര്‍ഗ്ഗമോ ഒന്നും ഒരു മാനദണ്ഡം ആകരുത്. അത് കൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടകളിലൊന്നാണ് ഉയര്‍ന്ന സ്വകാര്യ സ്കൂളുകളുടെ നിലവാരത്തിലേക്ക് നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളെ കൊണ്ട് വരിക എന്നുള്ളത്. നല്ല വിദ്യാഭ്യാസം കൊണ്ട് തന്നെ സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് അവരുടെ ഭാവി മെച്ചപെടുത്തുവാനും പുരോഗമിക്കുവാനും സാധിക്കും. ഇതിനര്‍ത്ഥം എല്ലാ സ്വകാര്യ സ്കൂളുകളും ശ്രേഷ്ഠമാണ് എന്നതല്ല. പക്ഷെ അവരുടെ പല നല്ല വശങ്ങളും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രാവര്‍ത്തികമാക്കാവുന്നതേ ഉള്ളൂ.

എന്നിരുന്നാലും പക്ഷെ ഇത്രയും പോരാ, കൊടിയ വിഷമയമായ തൊട്ടുകൂടായ്മ എന്ന സാമൂഹിക അനാചാരം ജനങ്ങളുടെ മനസ്സില്‍ നിന്നും തുടച്ചു നീക്കാന്‍ നാമെല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിവിധ മത ജാതി വിഭാഗങ്ങള്‍ തമ്മില്‍ യോജിപ്പും സൌഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്ന സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ നമ്മള്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികളുമായി മുന്നോട്ടു പോകുക തന്നെ വേണം.

ചുരുക്കത്തില്‍ ജാതിയുടെ പേരിലുള്ള വിവേചനവും ആക്രമണവും തടയാന്‍ ശക്തമായ ഒരു സംവിധാനവും വേണ്ടതാണ്. അര്‍ഹതപ്പെട്ട പിന്നോക്കക്കാര്‍ക്കും നൂനപക്ഷ-ഗോത്രവര്‍ഗ്ഗക്കാര്‍ക്കും മറ്റ് സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനുള്ള സംവിധാനം ഉണ്ടായിരിക്കണം. സംവരണം ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ ഇതിനകം തന്നെ സമ്പന്നരായവര്‍ക്ക് ഈ ആനുകൂല്യം നല്‍കകുന്നത് ഒഴിവാക്കി, ഇതുവരെ ആനുകൂല്യം കിട്ടിയിട്ടില്ലാത്ത ആളുകള്‍/കുടുംബങ്ങള്‍/സമൂഹങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കണം. കൂടുതല്‍ പിന്നോക്കരായവര്‍ക്കും, ദളിതര്‍ക്കും, അത് പോലെ ആദിവാസികളായ പൗരന്മാര്‍ക്കും ഊരുതെണ്ടുന്ന പരദേശികള്‍ക്കും പ്രത്യേക പരിഗണന വേണം.മത-സാമൂഹ്യ ബഹുമാനം

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കേണ്ടത് ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ അജണ്ടയാണ്. ചിലര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി വാദിക്കുന്നു, ചിലര്‍ മുസ്ലിമുകള്‍ക്കും ക്രിസ്ത്യാനിക്കും വേണ്ടി സംസാരിക്കുന്നു. മത ഭ്രാന്തിന്റെ വിഷം കുത്തിനിറച്ചു സമൂഹത്തിനെ അവര്‍ വര്‍ഗ്ഗീയ ലഹകളിലേക്ക് തള്ളി വിടുന്നു. രാജ്യത്തെ പല രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം വിലകുറഞ രാഷ്ട്രീയം കളിക്കുന്നു. സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു, നമ്മള്‍ ഇനിയും രാജ്യത്തെ ചിന്നഭിന്നമാക്കരുതെങ്കില്‍, വില കുറഞ്ഞ ഇത്തരം രാഷ്ട്രീയത്തെ എന്ത് വില കൊടുത്തും ചെറുക്കണം.

ആം ആദ്മി പാര്‍ട്ടി വിശ്വസിക്കുന്നത് ഈ രാജ്യം എല്ലാത്തരം മതത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ്. അവിടെ ഹിന്ദുവെന്നോ, മുസ്ലിമെന്നോ, സിഖ് എന്നോ, ക്രിസ്ത്യാനി എന്നോ ഉള്ള തരംതിരിവ് ഇല്ല. ഭാരതം എന്ന രാജ്യം എല്ലാവര്ക്കും ഒരുപോലെ അവകാശപെട്ടതാണ്. നാനാത്വത്തിലെ ഏകത്വം, അത് നമ്മുടെ രാജ്യത്തിന്‌ മാത്രം അവകാശപെട്ട സവിശേഷത ആണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ ശക്തമായി നേരിട്ടേ പറ്റൂ മറ്റ് മതക്കാര്‍ക്കേതിരെ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഒരു ക്ഷമാപണവും ഉണ്ടായിരിയ്ക്കരുത്. ജനങ്ങള്‍ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നതിനു എല്ലാ സാധ്യമായ ശ്രമങളും നടത്തിയിരിക്കണം.സാമ്പത്തിക കാഴ്ചപാടുകള്‍

ഇന്ന് നമ്മുടെ രാജ്യത്തെ എഴുപതു ശതമാനം ആളുകളും അന്നന്നത്തെ ജീവിതം തള്ളി നീക്കുന്നത് കേവലം ഇരുപതു രൂപ കൊണ്ടാണ്, അതെ സമയം ഇവിടുത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് നൂറോളം ഉള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ ആണ്. പാവപെട്ടവരും സമ്പന്നരും തമ്മിലുള്ള ഈ വലിയ വ്യത്യാസം ഒരു രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ ഒരിക്കലും അനുയോജ്യമല്ല. ദുഖകരമായ കാര്യം എന്തെന്നാല്‍ ഇന്നത്തെ സാമ്പത്തിക നയങ്ങളും രാഷ്ട്ട്രീയ വ്യവസ്ഥയും ഈ വ്യത്യാസം കൂടാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ. പാവപ്പെട്ടവരുടെ ചിലവില്‍ കുറച്ചാളുകള്‍ സമ്പന്നതയില്‍ നിന്നും അതി സമ്പന്നതയിലേക്ക് പുരോഗമിക്കുന്നു.

എങ്ങനെ നമ്മുടെ രാജ്യത്തുള്ള സമ്പത്ത് ചില ആളുകളുടെ കൈയ്യില്‍ മാത്രം വന്നു കുന്നു കൂടുന്നു? അവര്‍ കൂടുതലായി അദ്ധ്വാനിക്കുന്നുണ്ടോ? അവര്‍ വ്യവസായത്തില്‍ നിന്നും കൃഷിയില്‍ നിന്നും കൂടുതല്‍ സമ്പാദിക്കുന്നുണ്ടോ ? ഒന്ന് പരിശോധിച്ചാല്‍ ഇതൊന്നും കൊണ്ടല്ല അവര്‍ സമ്പന്നര്‍ ആയതു എന്ന് നമുക്ക് മനസിലാവും! മിക്കവാറും കേസുകളിലും ഇവര്‍ സമ്പത്ത് ഉണ്ടാക്കുന്നത് തിരിമറികള്‍ നടത്തിയും, ചതിയില്‍ കൂടിയും ആണ്. ഉദാഹരണത്തിന് ഒരു കച്ചവട ഭീമന്‍ 1500കോടി മുടക്കി നമ്മുടെ സര്‍ക്കാറിന്റെ കൈയ്യില്‍ നിന്നും 2ജി സ്പെക്ട്രം ലൈസന്‍സ് വാങ്ങുന്നു. ഇതേ കമ്പനി വെറും പത്തു ദിവസത്തിനുള്ളില്‍ 6000 കോടിക്ക് അതെ ലൈസന്‍സ് മറ്റൊരു കമ്പനിക്ക്‌ മറിച്ചു വില്‍ക്കുകയും ഭീമമായ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഒരു തരം ശരിയായ കാര്യമാണെന്ന് തോന്നുന്നുണ്ടോ? ഇങ്ങനെ വെട്ടിപ്പിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ സമൂഹത്തിനും, രാജ്യത്തിനും ജനാധിപത്യത്തിനും ഭൂഷണം ആണെന്ന് കരുതുന്നുണ്ടോ? അല്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്തു ലാഭം ഉണ്ടാക്കുകയല്ലേ? ഏതാനും ആളുകള്‍ ഇങ്ങനെ വഞ്ചനയിലൂടെ സമ്പന്നര്‍ ആയാല്‍, അത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതാണോ? ഇങ്ങനെ സ്വരുകൂട്ടുന്ന പണം ഉപയോഗിച്ച് അവര്‍ നമ്മുടെ ഉദ്യോഗസ്ഥരെയും, സ്ഥാപനങ്ങളെയും വിലയ്ക്ക് വാങ്ങുന്നു.

സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങള്‍
ആം ആദ്മി പാര്‍ട്ടി വിശ്വസിക്കുന്നത് എന്തെന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക നയങ്ങല്‍ അത് അര്‍ഹിക്കുന്നവരേക്കാള്‍ കൊള്ളക്കാര്‍ക്കും, ഓഹരി വിപണികള്‍ക്കും പിന്നെ അഴിമതിക്കാര്‍ക്കും വേണ്ടി ഉള്ളതാണ്. അങ്ങനെയുളള ഒരു സമൂഹം ഒരിക്കലും പുരോഗമിക്കുകയില്ല. ഒരു നല്ല സാമ്പത്തിക നയം സത്യസന്ധരായ കച്ചവടക്കാരെയും, വ്യവസായികളെയും അത് പോലെ, നമ്മുടെ കര്‍ഷകരേയും പ്രോത്സാഹിപ്പിക്കുന്നതും അത് പോലെ അവരുടെ അഭിവൃദ്ധിക്ക് ഉതകുന്നതും ആയിരിക്കണം. ഭൂരിപക്ഷവും ഗതികേട് കൊണ്ടാണ് അഴിമതിക്ക് കൂട്ട് നില്ക്കുന്നത്. അവര്‍ നീതിമാന്മാര്‍ ആയിരിക്കാം എങ്കിലും അവര്‍ക്ക് കൈക്കൂലി കൊടുക്കക എന്നതല്ലാതെ മറ്റൊരു വഴിയുണ്ടാകുന്നില്ല. വേറൊരു വശത്ത് ഏതാനും വ്യവസായികളും അവരുടെ ബന്ധുമിത്രാദികളും ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുന്നതില്‍ മുഴുകിയിരിക്കുന്നു. ഇത്തരം ആളുകളെ ശക്തമായി നേരിടുന്ന തരത്തില്‍ നമ്മുടെ സാമ്പത്തിക നയങ്ങളെ നാം പൊളിച്ചെഴുതണം.കർഷകരിൽ നിന്നും ഭൂമി നിർബന്ധിത ഏറ്റെടുക്കൽ

കർഷകരെയും കാർഷിക മേഖലയെയും ഗ്രാമങ്ങളെയും ബലിയാടാക്കുന്ന തരത്തിലുള്ളതാണ് നിലവിലുള്ള നമ്മുടെ സാമ്പത്തിക നയങ്ങൾ. ഇത്തരം സാമ്പത്തിക നയങ്ങളുടെ കപടമുഖങ്ങൾ പലതരത്തിലാണ്. പല ഗ്രാമങ്ങളിലും ഉടമസ്ഥന്റെ സമ്മതമില്ലാതെ ഭൂമികൈവശപ്പെടുത്തുകയും വ്യവസായികൾക്കും വൻകിട കെട്ടിട നിർമ്മാതാക്കൾക്കും നൽകുകയും ചെയ്യുന്നു. ഭൂമി നഷ്ടപെടുന്ന സാധാരണക്കാരൻ ഉപജീവനത്തിന് മറ്റു മാർഗ്ഗങ്ങളില്ലാതെ നിസ്സഹായനായി നിരാശ്രയരായി കൂരിരുളിലേക്ക് തള്ളപ്പെടുന്നു.

അടുത്തിടെ ഒരുപാടു അഴിമതികഥകൾ ഇതിനെ പറ്റി പുറത്തു വന്നിരുന്നു. രാഷ്ട്രീയ വ്യാവസായിക മുതലാളിമാർ വികസനത്തിന്റെ പേരിൽ സാധാരണക്കാരായ ഗ്രാമീണരിൽ നിന്നും തുഛമായ വിലക്കു ഭൂമി വാങ്ങിയതിനു ശേഷം അതിന്റെ ഭൂവിനിയോഗ രീതിയിൽ മാറ്റങ്ങൽ വരുത്തി വൻ തുകക്ക് മറിച്ചു വിറ്റ് കൊള്ളലാഭം നേടുന്നു.

ഇത്തരം പ്രവൃത്തികൾ എന്ത് വില കൊടുത്തും നിർത്തലാക്കപ്പെടെണ്ടാതാണെന്ന് ആം ആദ്മി പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. ഗ്രാമസഭയുടെ അനുവാദം കൂടാതെ ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കാന്‍ പാടില്ല. ഗ്രാമത്തിലെ ഏതെങ്കിലും ഭൂമി വില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും അതിന്റെ വിലയെപ്പറ്റിയും അതിനെക്കുറിച്ചുള്ള നിബന്ധനകൾ ചിട്ടപെടുത്തുന്നതിനെപ്പറ്റിയും ഉള്ള എല്ലാ അവകാശവും ഗ്രാമസഭക്ക് മാത്രമായിരിക്കും. ഭൂമി വിനിയോഗവും അതിലെ ഭേദഗതികളെകുറിച്ചുള്ള തീരുമാനങ്ങളും ഗ്രാമസഭയുടെ അധികാര പരിധിയിൽ മാത്രം ഉള്ളതായിരിക്കും. മാത്രവുമല്ല ഇത് ഒരു ഗ്രാമത്തിലെ സാധാരണക്കാർക്കും കൃഷിക്കര്ക്കും പാവപ്പെട്ടവർക്കുമെല്ലാം രാഷ്ട്ര വികസനത്തിന്റെയും പുരോഗതിയുടെയും ഭാഗമാകുന്നതിന് അവസരം ലഭ്യമാകുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും ചെയ്യും.കര്‍ഷതകര്‍ ആത്മഹത്യയിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

ഇപ്പോഴത്തെ സര്‍ക്കാര്‍ നയങ്ങളില്‍ ഉള്ള വൈകല്യങ്ങള്‍ കാരണം നമ്മുടെ കര്‍ഷകര്‍ കടക്കെണിയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഒരു വശത്ത് വിത്തുകളുടെയും, കീടനാശിനികളുടെയും വളങ്ങളുടേയും അനിയന്ത്രിതമായ വിലകയറ്റം മൂലം കൃഷി വളരെ ചിലവുള്ളതായി മാറിയിരിക്കുന്നു. മറുവശത്ത്‌ സര്‍ക്കാര്‍ തീരുമാനിക്കുന്ന താങ്ങ് വില കൃഷിയുടെ മുതല്‍ മുടക്കിയ തുകയേക്കാളും വളരെ കുറവും. ഉദാഹരണത്തിന് ഹരിയാന സര്‍ക്കാറിന്റെ കണക്കനുസരിച്ച് ഒരു കിന്റ്വല്‍ അരി ഉത്പാദിപ്പിക്കാന്‍ ഉള്ള ചിലവു 1560രൂപ ആണ്. അതെ സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള താങ്ങ് വില കേവലം 1280രൂപ പ്രതി ക്വിന്റല്‍ മാത്രവും. അത് പോലെ മഹാരാഷ്ട്രാ സംസ്ഥാനത്ത് ഒരു ടണ്‍ കരിമ്പ് ഉത്പാദിപ്പിക്കാന്‍ ചിലവു 3000രൂപ ആയിരിക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയാകട്ടെ 2300 രൂപ മാത്രമാണ്. ഇങ്ങനെ കൃഷിയില്‍ ഉണ്ടാകുന്ന അമിതമായ നഷ്ടം കാരണം കര്ഷ‍കര്‍ ആത്മഹത്യ ചെയ്യുന്നു.

സര്‍ക്കാരുകള്‍ ഗ്രാമീണരെ നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാക്കുന്നു. ഗ്രാമങ്ങളില്‍ പട്ടിണി വര്‍ദ്ധിക്കുന്നു അത് പോലെ നഗരങ്ങള്‍ ജനപെരുപ്പവും, വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടിലാകുന്നു.

കര്‍ഷകര്‍ക്ക് അവര്‍ കൃഷിക്കായി മുടക്കുന്ന തുകയും, അത് പോലെ ന്യായമായ ലാഭവും ഉണ്ടാകണം എന്ന് ആം ആദ്മി പാര്ട്ടി വിശ്വസിക്കുന്നു. സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് കര്‍ഷകര്‍ക്ക് അവരുടെ മുടക്കുമുതലും പിന്നെ 50% ലാഭവും ഉണ്ടാകണം എന്ന് പറയുന്നു. ആം ആദ്മി പാര്ട്ടി ഈ ശുപാര്‍ശയോട് പൂര്‍ണമായും യോജിക്കുന്നു. ഈ ശുപാര്‍ശ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഹരിയാനയിലെ കര്‍ഷകര്‍ക്ക് ക്വിന്റലിന് 1280രൂപക്ക് പകരം 2300രൂപ ലഭിക്കുകയും, അതുപോലെ മഹാരാഷ്ട്രയിലെ കരിമ്പിന്‍ കര്‍ഷകര്‍ക്ക് ടണ്ണിനു 2300രൂപയ്ക്കു പകരം 4500 രൂപയും ലഭിച്ചേനെ. ഇതായിരിക്കണം രാജ്യം മൊത്തംവില നിശ്ചയിക്കുമ്പോള്‍ എടുക്കേണ്ട അടിസ്ഥാനം.

ഭാരതത്തിന്റെശ ജീവ നാഡികള്‍ ഇപ്പോഴും ഗ്രാമങ്ങളാണ്. ഗ്രാമങ്ങളുടെ വികസനവും, ക്ഷേമവും ഉറപ്പാക്കാതെ നമ്മുടെ രാജ്യം ഒരിക്കലും പുരോഗമിക്കുകയില്ല. രാജ്യത്തെ രക്ഷിക്കാന്‍ ഗ്രാമങ്ങളെ രക്ഷിച്ചേ മതിയാകൂ. അതിനാല്‍ രാജ്യത്തിന്‍റെ വിഭവങ്ങള്‍ ഗ്രാമങ്ങളുടെയും, നഗരങ്ങളുടെയും ജനസംഖ്യക്ക്‌ അനുസൃതമായി പങ്കു വയ്ക്കണം. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കണം. സ്വരാജ് എന്ന ആശയം നാം നടപ്പാക്കിയാല്‍ അത് ഗ്രാമങ്ങളില്‍ അവരുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, അവ സ്വന്തമായി തന്നെ നടപ്പാക്കാനും സാധ്യമാകുന്നു. വികസനത്തിന്‍റെപങ്കാളികളും, അതിന്റെ വക്താക്കളും ആകുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്ന സൗകര്യങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറാതെ തന്നെ അവര്ക്ക് ലഭിക്കുന്നു.

ഗ്രാമങ്ങളുടെ വികസന അജണ്ട തീരുമാനിക്കേണ്ടത് ഗ്രാമങ്ങളില്‍ തന്നെ ആണ്, അല്ലാതെ ഡല്‍ഹിയിലോ സംസ്ഥാന തലസ്ഥാനത്തൊ ഏതാനും വ്യക്തികള്‍ കൂടിയിരുന്നു തീരുമാനിക്കുന്നത് ആകരുത് അത്. ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകള്‍ ഉണ്ടാകണം. അതിനു കീഴില്‍ ആയിരിക്കണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.

പ്രകൃതി വിഭവങ്ങള്‍: വെള്ളം, വനം, ഭൂമി അങ്ങനെ എല്ലാ വിധത്തിലുമുള്ള പ്രകൃതി വിഭവങ്ങളുടെ ഉടമകള്‍ അതതു പ്രദേശത്തെ ജനങ്ങളാണ്. പ്രകൃതി വിഭവങ്ങള്‍ രാഷ്ട്രസമ്പത്താണ്. അത് ജനങ്ങളുടെ വികസനത്തിന്‌ വേണ്ടി ശരിയായരീതിയില്‍ ഉപയോഗിക്കണം, അല്ലാതെ ഏതാനും സ്വകാര്യ വ്യക്തികളുടെയോ, കമ്പനികളുടേയൊ ലാഭത്തിനു വേണ്ടിയല്ല.വിലകയറ്റ നിയന്ത്രണം

അവശ്യവസ്തുക്കളുടെ വില തീരുമാനിക്കുന്നത് പൊതുജന പങ്കാളിതത്തോടെയാവണം

ഇന്ന് വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുന്നു കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാനായി സര്‍ക്കാര്‍ സ്വയമേ ചില സാധനങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. ഇത് നേരിട്ടുള്ള അഴിമതിയാണ്‌ പ്രധാന ഉല്പ്പന്നങളുടെ വില പൊതുജന ഹിതത്തോടെയെ തീരുമാനിക്കാന്‍ പാടുള്ളു. ഇതിന്റെ അര്‍ത്ഥം പൊതുജനം എല്ലാ ഉല്‍പ്പന്നങളുടേയും വില നിശ്ചയിക്കുമെന്നല്ല - മിക്ക ഉല്‍പ്പന്നങളുടേയും വില നിശ്ചയിക്കുന്നത് ആവശ്യവും ലഭ്യതയുടേയും അടിസ്ഥാനത്തിലാണ്‌ പക്ഷെ പ്രധാന ഉല്‍പ്പന്നങളായ പെട്രൊള്‍, ഡീസല്‍ എന്നിവയുടെ വില സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനു പകരം പൊതുജന സമ്മതത്തോടെ ആയിരിയ്ക്കണം വില നിശ്ചയിക്കുന്നത്.

a) പെട്രോളിന്റെയും, ഡീസലിന്റെയും, പാചകവാതകത്തിന്റ്റെയും വില ഉടന്‍ കുറയ്ക്കാനാകും. ഒരു വശത്ത് സമ്പന്നരായ, അതിഭീമാന്മാരായ കമ്പനികള്‍ക്ക് 13ലക്ഷം കോടി രൂപയുടെ നികുതിയിളവ്‌ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നല്‍കിയ സര്‍ക്കാര്‍, പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് വലിയ നികുതി ചുമത്തി സാധാരണക്കാരനെ പിഴിയുന്നു. ആയിനത്തില്‍ ഏകദേശം 2 ലക്ഷം കോടി രൂപ ഓരോ വര്‍ഷവും പിരിച്ചെടുക്കുന്നു! ഇത് നല്ല ഭരണമാണോ? സമ്പന്നനു നികുതിയിളവും, സാധാരണക്കാരന്‌ നികുതി ബാധ്യതയും ഉണ്ടാക്കുന്ന ഈ രീതി അവസാനിക്കണം. മേല്‍ പറഞ്ഞ പതിമൂന്നു ലക്ഷം കോടി നികുതി വരുമാനം ഇളവു ചെയ്തുകൊടുത്തില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 50 രൂപയ്ക്കും ഡീസല്‍ 40 രൂപയ്ക്കും വില്‍ക്കുവാന്‍ സാധിച്ചേനെ.

b) രാജ്യത്തു ഗ്യാസിനു അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റം എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 2000 ആണ്ടില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ പ്രകൃതി വാതകം കുഴിച്ചെടുക്കാന്‍ റിലയന്സിരനും മറ്റു സ്വകാര്യ കമ്പനികള്‍ക്കും ധാരാളം വാതക കിണറുകള്‍ കരാര്‍ കൊടുത്തു. 2004ല്‍ റിലയന്‍സ് സര്‍ക്കാരുമായി 17 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. അത് പ്രകാരം റിലയന്‍സ് 17 വര്‍ഷത്തേക്ക് 2 ഡോളര്‍ പ്രതി യുണിറ്റ് നിരക്കില്‍ പ്രകൃതി വാതകം തരണം. പക്ഷെ അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 2006ല്‍ അവര്‍ പാചകവാതകത്തിന്റെ വില യു പി എ സര്‍ക്കാറിന്‍റെ ആശീര്‍വാദത്തോടെ രണ്ടു മടങ്ങായി വര്‍ദ്ധിപ്പിച്ചു. അവരെ ഇക്കാര്യത്തില്‍ നിരുല്‍സാഹപ്പെടുത്തേണ്ട സര്‍ക്കാര്‍ തന്നെ 2014 വരെ വില 4 ഡോളര്‍ പ്രതിയുണിററ് ആയി കൂട്ടി. എന്നാല്‍ ഈ കരാറും അവര്‍ പാലിച്ചില്ല എന്ന് മാത്രമല്ല 2005ല്‍ വാതകത്തിന്റെ വില 14 രൂപ പ്രതി യുണിറ്റ്‌ ആയി കൂട്ടാന്‍ അവര്‍ നീക്കം ആരംഭിച്ചു. അന്നത്തെ പെട്രോളിയം മന്ത്രി ആയിരുന്ന ജയ്പാല്‍ റെഡ്ഡി ഈ നീക്കത്തെ എതിര്‍ത്തത് കൊണ്ട് അദ്ധേഹത്തെ നീക്കി അവരുടെ തന്നെ ആളായ വീരപ്പ മൊയിലിയെ മന്ത്രിയാക്കി.

ഇപ്പോഴത്തെ പോക്കനുസരിച്ച് 2014 പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ഗ്യാസിന്റെ വില 14 രൂപ പ്രതി യുണിറ്റ് ആയി വര്‍ദ്ധിക്കും. അങ്ങനെയെങ്കില്‍ ആ വില സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും. ഇന്നത്തെ വില അനുസരിച്ച് സര്‍ക്കാര്‍ ഏതാണ്ട് 400 രൂപ വീതം നിരക്കില്‍ 6സിലിണ്ടറുകള്‍ ഒരു കുടുംബത്തിനു തരുന്നു. അത് കഴിഞ്ഞു ഓരോ സിലിണ്ടറിനും ഏതാണ്ട് 900 രൂപയും നാം കൊടുക്കണം. എന്നാല്‍ മേല്‍ പറഞ്ഞ രീതിയില്‍ വില പോകുകയാണെങ്കില്‍ സിലിണ്ടര്‍ ഒന്നിന് 1400 രൂപയും 3000രൂപയും വച്ച് കൊടുക്കേണ്ടി വരും. കോണ്‍ഗ്രസ്സും, ബി ജെ പിയും ഒരു പോലെ റിലയന്‍സിനു മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്നു .ആം ആദ്മി പാര്ട്ടി ഇതിനെ ശക്തമായി അപലപിക്കുന്നു. നമുക്ക് ഉള്ള വിവരം അനുസരിച്ച് റിലയന്‍സിനു ഗ്യാസിന്റെ വിലയായി 2.50 പ്രതി യുണിറ്റ് മാത്രമേ നല്‍കേണ്ടതുള്ളൂ. ഇത് അവരുടെ ചിലവും ലാഭവും എല്ലാം ചേര്‍ന്നതാണെന്നതും ഓര്‍ക്കണം. ഈ വിലയ്ക്ക് നമ്മുടെ ജനങ്ങള്‍ക്ക് കേവലം 350രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്കാന്‍ കഴിയും.

c) ഡല്‍ഹിയില്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്കുകള്‍ വളരെയധികം കൂട്ടുകയുണ്ടായി. രേഗുലെട്ടറി കമ്മീഷന്‍ ഇടപെട്ടു 5മെയ്‌ 2010ല്‍ വൈദ്യുതി ചാര്‍ജ്ജ് 23 ശതമാനം കുറയ്ക്കാന്‍ നടപടി തുടങിയപ്പോള്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത്ത് ഇടപെട്ടു ആ നടപടി മരവിപ്പിച്ചു. 4 മെയ്‌ 2010ല്‍ തന്നെ അവര്‍ ആ നടപടി നിര്‍ത്താന്‍ ആവശ്യപെട്ടു കത്തെഴുതുകയും, ഓര്‍ഡര്‍ പാസ്സാക്കുന്നതിനു കേവലം ഒരു ദിവസം മുന്‍പ് അവര്‍ അതിനെ തടയുകയും ചെയ്തു. ഈ നടപടിയെ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളില്‍ ഒരാളും പ്രമുഘ അഭിഭാഷകനും ആയ ശ്രീ. പ്രശാന്ത്‌ ഭൂഷണ്‍ കോടതിയില്‍ ചോദ്യം ചെയ്യുകയും, കോടതി ഒരു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയും, മേല്‍ പറഞ്ഞ ഓര്‍ഡര്‍ നടപ്പാക്കാന്‍ നടപടി എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ പഴയ വൈദ്യുതി കമ്മിഷന്‍ ചെയര്‍മാന്‍ വിരമിക്കുകയും പകരം തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സ്വന്തം ആളെ നിയമിക്കുകയും ചെയ്തു. അതിന്റെ ഫലമായി വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കുന്നതിനു പകരം കൂട്ടുകയാണ് അവര്‍ ചെയ്തത്. ഷീല ദിക്ഷിത്തും, വൈദ്യുതി കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഒരു ഉദാഹരണം ആണിത്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ വൈദ്യുതി നിരക്കുകള്‍ കുറയ്ക്കുനതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കും.

d) ഡല്‍ഹിയിലും ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലും ജല വിതരണം സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ വന്നാല്‍ കുടിവെള്ളം വളരെ വില കൊടുത്തു ജനങ്ങള്‍ വാങ്ങേണ്ടി വരും. ഇത് മനുഷ്യത്വ-രഹിതവും, ഭരണഘടനാ വിരുദ്ധവും ആണ്.

e) പെട്രോള്‍, ഡീസല്‍, വൈദ്യുതി, ജലം ഇത്രയും വസ്തുക്കളുടെ വില കുറഞ്ഞാല്‍ തന്നെ സ്വാഭാവികമായി മറ്റു സാധനങ്ങളുടെ വിലയും കുറയും, ഇത്തരം വസ്തുക്കളുടെ ഭാവിയിലെ വില നിര്‍ണയത്തിന് ജനങ്ങളുടെ അംഗീകാരം ലഭ്യമാക്കുന്ന രീതിയില്‍ ഒരു സംവിധാനം നമ്മള്‍ ഒരുക്കുന്നതാണ്.

f) പല അവശ്യസാധനങ്ങളുടെയും കാര്യത്തില്‍ പൂഴ്ത്തിവെപ്പിനും ഊഹക്കച്ചവടത്തിനും സര്‍ക്കാര്‍ അനുമതികൊടുത്തിരിക്കുന്നു. ഇത് അരി, ഗോതമ്പ്, മറ്റു പലവ്യഞ്ജനങ്ങള്‍ ഇവയുടെ ചൂതാട്ടത്തിനും വിലക്കയറ്റത്തിനും വഴി വെച്ചു കൊണ്ടിരിക്കുന്നു. ഈ ഊഹക്കച്ചവടം അവസാനിപ്പിച്ചേ മതിയാവൂ.എല്ലാവര്‍ക്കും നല്ല വിദ്യാഭാസവും ചികിത്സയും

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ദുഖകരമായ അവസ്ഥയിലാണ് അവിടെ നല്ല അദ്ധ്യാപകരും നല്ല വിദ്യാഭാസവും ഇല്ല. സ്വകാര്യ സ്കൂളുകളില്‍ വലിയ തുക സംഭാവനയായും ഫീസായും നല്‍കേണ്ടി വരുന്നു ഇത് സാധാരണക്കാരന് അവന്റെ കുട്ടികള്‍ക്ക് നല്ല വിദ്ദ്യാഭ്യാസം നല്‍കുന്നത് പ്രയാസമാക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭാസം നിഷേധിക്കുന്നതിലൂടെ ഒരു രാജ്യം എങ്ങിനെ വികസിക്കപ്പെടും. സര്‍ക്കാര്‍ വിദ്ദ്യഭ്യാസ സ്ഥാപനത്തിന്റെ നിലവാരം നല്ല സ്വകാര്യ വിദ്ദ്യഭ്യാസ സ്ഥാപനത്തിനൊപ്പമാക്കും. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ഈ സ്കൂളുകളില്‍ വിദ്യാഭാസം സൌജന്യമായിരിക്കും.

സര്‍ക്കാര്‍ ആസ്പത്രികളും ഒരുപോലെ മോശം അവസ്ഥയിലാണ്. മുന്‍കാലങ്ങളില്‍ അവിടെ സൌജന്യ മരുന്നും ചികിത്സയും ഉണ്ടായിരുന്നു പക്ഷെ ഇപ്പൊള്‍ സര്‍ക്കാര്‍ ആസ്പത്രികളും ഉയര്‍ന്ന ഫീസ് ചുമത്തുന്നു. കുടുംബത്തില്‍ ആരെങ്കിലും രോഗിയായാല്‍ അവന്‍ കടം കൊണ്ട് മുടിയും. പല കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത് ചികിത്സയ്ക്ക് വന്ന ചിലവു കൊണ്ടു കൂടിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ ആശുപത്രികളിലേക്കാളും ഉന്നതിയിലെത്തിക്കും. അവിടെ എല്ലാവര്ക്കും ചികിത്സയും മരുന്നും സൌജന്യമാക്കും.

നമ്മുടെ ലക്ഷ്യം സ്വകാര്യ സ്കൂളുകളേയും ആശുപത്രികളേയും അടച്ചുപൂട്ടുകയെന്നതല്ല മറിച്ച് സര്‍ക്കാര്‍ സ്കൂളുകളേയും, സര്‍ക്കാര്‍ ആശുപത്രികളേയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ്. എന്നാല് എങ്ങിനെ ഇതിനുള്ള പണം കണ്ടെത്തും, ആദ്യനോട്ടത്തില്‍ തന്നെ കാണാന്‍ പറ്റും, ഇപ്പൊള്‍ തന്നെ സര്‍ക്കാര്‍ വലിയൊരു തുക വിദ്ദ്യഭ്യാസത്തിന്നും ചികിത്സക്കും ചിലവഴിക്കുന്നുണ്ട് എന്നാല്‍ എല്ലാം കട്ടുമുടിക്കുന്നു അതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നത് കഷ്ട്ടിച്ചാണ്. നമുക്ക് അഴിമതി തടയാന്‍ സാധിച്ചാല്‍ അതിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൌജന്യമായി വിദ്ദ്യഭ്യാസവും ചികിത്സയും നല്‍കാന്‍ ആവശ്യമായ പണം ലഭ്യമാകും. എന്നാലും നമ്മള്‍ രാജ്യമെമ്പാടും നിന്ന് വിദഗ്ദരുടെ ഒരു സംഘത്തെ രൂപീകരിച്ച് ഇതിനാവശ്യമായ പണം എത്ര എന്നും അത് എങ്ങിനെ കണ്ടെത്തുമെന്നും ഉള്ള കണക്കെടുക്കും. സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ചിലവിനാവശ്യമായ എല്ലാ വിഭവങ്ങളും സമ്പത്തും അതാത് ഗ്രാമ-മൊഹള്ള-വാര്‍ഡ്‌ സഭകളുടെ നിയന്ത്രണത്തിലുമായിരിക്കും. ഇതിലൂടെ ഇവ പ്രാദേശിക ജനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാവുകയും; അധ്യാപകരൊ, ഡോക്ടര്‍മാരോ ശരിയാംവണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടികളെടുക്കുവാന്‍ അധികാരമുണ്ടാകും.റൈറ്റ് ടു റിജെക്റ്റ് അഥവാ നിരാകരിക്കുവാനുള്ള അവകാശം

നമ്മൾ വോട്ട് ചെയ്യാൻ പോകുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു പാർട്ടിയോ, സ്ഥാനാര്‍ഥിയോ ചിലപ്പോൾ കണ്ടെന്നു വരില്ല. എന്നാല്‍ നമുക്ക് വേറെ വഴിയില്ലാത്തതിനാൽ അവരിൽ ഒരാള്‍ക്ക് നാം വോട്ട് ചെയ്യേണ്ടി വരുന്നു. വോട്ടിംഗ് മെഷീന്റെ അവസാന ബട്ടണ്‍ "NO ONE" എന്ന് കാണപ്പെടും അതായതു, ഒരു സ്ഥാനാര്‍ഥിയെയും നമ്മൾ ഇഷ്ടപെടുന്നില്ല എങ്കിൽ ഈ ബട്ടണ്‍ അമര്‍ത്താം, അഥവാ ഈ ബട്ടണിൽ കൂടുതൽ വോട്ട് കിട്ടുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തപ്പെടും, ഇങ്ങനെ നിരസിക്കപെട്ട തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് പുന:തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുകയുമില്ല.റൈറ്റ് ടു റീകാള്‍ അഥവാ തിരിച്ചുവിളിക്കാനുള്ള അവകാശം

ഇന്നത്തെ കാലത്ത് നമ്മുടെ വോട്ട് മേടിച്ചു ജയിച്ചതിനു ശേഷം ജനപ്രതിനിധികൾക്ക് നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ലാതായിരിക്കുന്നു, നിർഭാഗ്യവശാൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നിയമം അനുസരിച്ച് ഇവരെ അഞ്ചു വർഷത്തേക്ക് സഹികേണ്ടി വരുന്നു. ഞങ്ങൾ ഒരു പുതിയ റൈറ്റ് ടു രീക്കാള്‍ നിയമം കൊണ്ട് വരികയും അത് പ്രകാരം ജനങ്ങൾ ഇലക്ഷൻ കമ്മീഷന്റെ മുന്നില്‍ പരാതിപ്പെടുകയും എപ്പോൾ വേണമെങ്കിലും സ്ഥാനാര്‍ഥിയെ തിരിച്ചു വിളിക്കുവാനും പുതിയ തിരഞ്ഞെടുപ്പ് നടത്തുവാനും കഴിയും.

യുവജനതയുടെ നിസ്സഹായവസ്ഥ

വിദ്യാഭാസം മുഴുവൻ വെറും ഒരു കച്ചവട-വ്യവസായം ആയി മാറ്റിയിരിക്കുന്നു, ബിരുദങ്ങൾ പരസ്യമായി വില്‍ക്കപ്പെടുന്നു, നേതാക്കന്മാർ വിദ്യാഭാസ സ്ഥാപങ്ങൾ തുടങ്ങുന്നു അവിടെ നമുക്ക് ലക്ഷകണക്കിന് രൂപ കൊടുത്തു അഡ്മിഷൻ നേടേണ്ടി വരുന്നു. ഇത്തരം വിദ്യാഭാസ വ്യവസായം എത്രയും പെട്ടന്ന് നിർത്തേണ്ടിയിരിക്കുന്നു.

ഇത്രയും പണം കൊടുത്തു ബിരുദം നേടിയിട്ടു പോലും നമുക്ക് തൊഴിൽ കിട്ടാതെ വരുന്നു, ജോലി നേടാൻ വേണ്ടി വീണ്ടും കൈകൂലി കൊടുക്കേണ്ടി വരുന്നു! സർക്കാര്‍ ജോലിയുടെ പേരിൽ യുവജനതയെ രാക്ഷ്ട്രീയക്കാര്‍ ബന്ധിയാക്കിയിരിക്കുന്നു. ഒട്ടു മിക്ക സര്‍ക്കാര്‍ ജോലിക്കും ഇപ്പോള്‍ തുക നിശ്ചയിച്ചിരിക്കുന്നു. പ്യൂണ്‍ തൊട്ട് ഉന്നത ഉദ്യോഗം വരെ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും കളിയാടുന്നു.

ആം ആദ്മി പാർട്ടി നിഷ്പക്ഷവും സുതാര്യവും ആയ രീതിയില്‍ തൊഴില്‍ നല്‍കും. യുവാക്കൾ പാർട്ടിയുടെയും നേതാക്കന്മാരുടെയും പിടിയില്‍ നിന്നും സ്വതന്ത്രരായിരിയ്ക്കും. ഇപ്പോൾ സർക്കാർ ജോലി പൂർണ്ണമായും രാക്ഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടതും, അഴിമതി നിറഞ്ഞതും സ്വജനപക്ഷപാതമുള്ളതും ആയി മാറിയിരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ സര്‍ക്കാര്‍ രാഷ്ടീയ ഇടപെടലിനെ നീക്കം ചെയ്യുകയും സുതാര്യത കൊണ്ട് വരികയും, സർക്കാർ ജോലി മെറിറ്റ് അടിസ്ഥനത്തിലുള്ളതാക്കുകയും ചെയ്യും.

ജനങ്ങൾക്ക് എന്തെങ്കിലും ബിസിനെസ്സ് തുടങ്ങണമെങ്കിൽ ബാങ്കുകൾക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നു, ജന്‍ലോക്പാല്‍ ബിൽ പാസ്സായാൽ കൈകൂലി കുറയുകയും അത് യുവജനങ്ങൾക്ക് കുറച്ചു ആശ്വാസമാകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം, അതുപോലെ സാധാരണകാരന് ബിസിനസ് തുടങ്ങുവാന്‍ ബാങ്ക് ലോണ്‍ എടുക്കുവാനും സുഖമാമായിരിക്കും.

കൃഷിയെ കൂടാതെ വേറെയും തൊഴിലവസരങ്ങൾ ഗ്രാമങ്ങളിൽ സൃഷ്ടിക്കപ്പെദുവാനുള്ള സംവിധാനം വേണം. ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ സ്വന്തം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ പറ്റുന്നവിധത്തില്‍ ദേശീയ സമ്പത്തിന്റെ വലിയൊരു ഭാഗം പ്രാദേശിക ഘടകങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്വം മൊഹല്ലാ-ഗ്രമ-വാര്‍ഡ്‌ സഭയുടെതായിരിക്കും, എല്ലാവര്‍ക്കും ജോലി നല്‍കുന്നതിനോടൊപ്പം തന്നെ പരസഹായം ആവശ്യമുള്ള പ്രായമായവരേയും, വികലാംഗരേയും നോക്കുന്നതും സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും ഉത്തരവാദിത്യമാകുന്നു. ഗ്രാമസഭയ്ക്ക് വിഭവങ്ങളും അധികാരവും നല്‍കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അസംഘടിതരായ തൊഴിലാളികളും സംരക്ഷിക്കപെടണം.വ്യവസായിക തൊഴിലാളികള്‍ (കരാര്‍ വ്യവസ്ഥ)

വ്യവസായശാലകളിലെ ഇടക്കാല തൊഴിലാളികളുടെ ജീവിതം പരിഭ്രമിപ്പിക്കുന്നതാണ്. ഇവരിൽ കൂടുതലും പേര്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ്, ആയതിനാല്‍ ഈ ജോലി എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകാം. ഇവര്‍ക്ക് അവധിയും ബോണസും ഇല്ല, കുറഞ്ഞ പക്ഷം ഇവര്‍ക്ക് മിനിമം ശമ്പളം പോലും കിട്ടുന്നില്ല, തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഇപിഎഫ്, ഇഎസ്ഐ പണം പോലും കോണ്ട്രാക്ടർ കൊടുക്കുന്നില്ല. ലേബർ കമ്മീഷണർ കോണ്ട്രക്ടരിൽ നിന്നും, വലിയ വലിയ കമ്പനികളിൽ നിന്നും പണം കൈപ്പറ്റുകയും, തൊഴിൽ അവകാശത്തെ തന്നെ വില്‍ക്കുന്നത് മൂലം ഒട്ടുമിക്ക തൊഴിൽ നിയമങ്ങളും പാലിക്കപെടുന്നില്ല. തൊഴിലാളികള്‍ക്കെതിരെയുള്ള ഈ ചൂഷണം എത്രയും പെട്ടന്ന് നിര്‍ത്തേണ്ടിയിരിക്കുന്നു. തൊഴിലാളികളുടെ അടിസ്ഥാന വിശ്രമം, നീതി, ജീവിതാന്തസ്സ് മുതലായവ സംരക്ഷിക്കപെടുന്നതിന് ഒരു പുതിയ പോളിസി ആവിശ്യമായിരിക്കുന്നു.സ്ത്രീകളുടെ അവസ്ഥ

പെണ്‍ഭ്രൂണഹത്യ തടയുന്നതിനും, സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതും കൊലചെയ്യപ്പെടുന്നതിനും എതിരായുള്ള ഒരു ശക്തമായ സംവിധാനം സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭാസത്തിനായി ഒരു പ്രത്യേക സംവിധാനം ആവിശ്യമായിരിക്കുന്നു. സ്ത്രീകളുടെ സമ്മതമില്ലാതെ ഒരു ലോക്കൽ ഏരിയയിൽ ഒരു മദ്യശാല തുറക്കുവാനുള്ള അനുമതി നല്കുന്നതായിരിക്കില്ല. പാർലിമെന്റിലും, നിയമസഭയിലും സ്ത്രീകളുടെ പ്രാധിനിത്യം മൂന്നിലൊന്നായി സംവരണം ചെയ്യണം.

സ്ത്രീകളുടെ സുരക്ഷിതവും സംരക്ഷണവും:- അടുത്ത കാലത്തായി ഡൽഹിയിൽ നടന്ന കൂട്ടബലാല്‍സംഗത്തിനു ശേഷം സ്ത്രീ സുരക്ഷിത്വം ഒരു ഗൌരവവിഷയമായിരിക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ വീടിനു പുറത്തിറങ്ങാൻ പോലും ഭയമായിരിയ്ക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയാണ് ഇതിനു ഉത്തരവാദി. ഒരു വശത്ത്‌ പൂവാല ശല്യം, ബലാല്‍സംഗം മുതലായ കുറ്റകൃത്യങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്കുന്നില്ല, മറു വശത്ത്‌ കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുവാന്‍ നമ്മുടെ കോടതികളില്‍ 10 മുതൽ 15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നു. ഈ കാലയളവിൽ കുറ്റക്കാരൻ സ്വതന്ത്ര്യമായി വിലസുകയും പീഡിതരെ ഭയപ്പെടുതുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി 2005ൽ ജയ്പൂരിൽ വെച്ച് ജർമൻ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റവാളിയെ ഒന്നാം അതിവേഗ കോടതി 16 ദിവസത്തിനുള്ളിൽ ജയിലിൽ അടച്ചു. ജയ്പൂരിലെ ഒരു അതിവേഗ കോടതി 16 ദിവസത്തിനുള്ളിൽ ഒരു ബലാല്‍സംഗിയെ ശിക്ഷിക്കാം എങ്കില്‍ എന്തുകൊണ്ട് നമ്മുടെ രാഷ്ട്രത്തിലെ കോടതികൾക്ക് ബലാത്സംഗ കേസുകളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനം എടുത്തുകൂടാ? ഇന്ത്യ മുഴുവൻ ജയ്പൂരിലെ പോലെ അതിവേഗ കോടതികള്‍ തുടങ്ങേണ്ടതിനു പകരം വിചിത്രമായിട്ട് യുപിഎ സര്‍ക്കാര്‍ ജയ്പൂരിലെ അതിവേഗ കോടതി ഫണ്ട് ദൗര്‍ലഭ്യം എന്ന് പറഞ്ഞ് നിര്‍ത്തലാക്കി. ഇപ്പോൾ ഇന്ത്യ മുഴുവനും 125000 ത്തിലും അധികം കേസുകൾ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്നു. എപ്പോൾ വരെ ഇത്തരം കേസുകള്‍ തീര്‍പ്പായി കുറ്റവാളികള്‍ക്ക് തത്തുല്യമായ ശിക്ഷ നടപ്പാക്കുന്നുവോ അതുവരെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് തുടർന്ന് കൊണ്ടേയിരിക്കും. ആം ആദ്മി പാർട്ടി താഴെ പറയുന്ന മൂന്ന്‍ കാര്യങ്ങളുടെ ആവിശ്യകത ഉണ്ടെന്നു വിശ്വസിക്കുന്നു.

1) നിയമവ്യവസ്ഥ ഉറപ്പായും ബലാല്‍സംഗം, ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ അതിവേഗം തീരുമാനത്തില്‍ എത്തുകയും കുറ്റവാളികൾക്ക് രണ്ടുമാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാക്കുകയും വേണം.

2) കുറ്റവാളികള്‍ക്ക് രണ്ടുമാസത്തിനുള്ളിൽ ശിക്ഷ നല്‍കുവാൻ ആവശ്യമുള്ള കുറ്റാന്വേഷണ ഓഫീസര്‍മാരെയും, ഫാസ്റ്റ് ട്രാക്ക് കോടതിയെയും നിയമിക്കണം.

3) സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഏതൊക്കെ ശിക്ഷകള്‍ ഇപ്പോള്‍ ഇല്ലയോ അവയൊക്കെ കൂട്ടിച്ചേര്‍ക്കുവാന്‍ നിയമം ഭേദഗതി വരുത്തണം.

ജനങ്ങള്‍ക്കെതിരെയുള്ള പോലീസിന്റെ തേർവാഴ്ച :- ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനു ശേഷം നമ്മൾ പോലീസിന്റെ തേർവാഴ്ച കണ്ടു. ഒരു സാധാരണക്കാരൻ പോലീസിനെതിരായി പരാതിപ്പെടാൻ ചെന്നാല്‍ കുറ്റക്കാരനിൽ നിന്നും പണം കൈപ്പറ്റുകയും കേസ് നിർവീര്യം ആക്കുകയും ചെയ്യും. പരാതിക്കാരനെ പലരീതിയിലും ശല്യപ്പെടുത്തുകയും കള്ള കേസുകൾ പാവപ്പെട്ടവന്റെ തലയ്ക്കു കെട്ടിവെക്കുകയും ചെയ്യുന്നു.

പോലീസിന്റെ തേർവാഴ്ച ഈ സംഭവത്തിലും നമുക്കനുഭവപ്പെട്ടു, പ്രകടനക്കാർക്കെതിരെ ലാത്തി ചാര്‍ജ്ജും, കണ്ണീർ വാതകവും പ്രയോഗിച്ചു. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിയന്ത്രണത്തിൻ കീഴിൽ പോലീസ് ജോലി ചെയ്യുന്നു എന്നതാണ് ഇതിനു കാരണം. ലോക്കൽ പോലീസ് നേരിട്ട് അതാതു പ്രദേശത്തെ ജനങ്ങളോടു കണക്കു പറയേണ്ടതായിട്ടാവണം (ഉത്തരവാദിത്തത്തിന്‍ കീഴിൽ ആയിരിക്കണം) ജോലി നോക്കേണ്ടത് അല്ലാതെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ആയിരിക്കരുത് എന്നാണ് ആം ആദ്മി പാർട്ടി വിശ്വസിക്കുന്നത്.

പോലീസ് അധികാരിയെ വിളിച്ചു വരുത്തുവാനുള്ള അധികാരം മൊഹല്ലാ/ഗ്രാമ/വാര്‍ഡ്‌ സഭക്കുണ്ടായിരിക്കണം. ഗ്രാമസഭ ആവശ്യപ്പെടുന്ന കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തേ മതിയാവൂ. അഥവാ ഏതെങ്കിലും പോലീസ് അധികാരിക്കെതിരെ ഗ്രാമസഭയുടെ തുടര്‍ച്ചയായുള്ള പരാതി വന്നാൽ ആ ഉദ്യോഗസ്ഥനെ ശിക്ഷിക്കുവാനും വേണമെങ്കില്‍ ജോലി അവസാനിപ്പിക്കാനുള്ള അധികാരം ആ സഭയ്ക്കുണ്ടായിരിക്കണം. ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ലോക്കൽ പോലീസ് അതാതു പ്രദേശത്തെ ജനങ്ങളോട് നേരിട്ട് കണക്ക് പറയേണ്ടതായി വരും.മറ്റ് വിഷയങ്ങള്‍

ഇന്ത്യ ഒരു വലിയ രാഷ്ട്രമാണ്. ജനങ്ങൾക്ക്‌ എണ്ണമറ്റ പരാതികൾ ഉണ്ട്. ഞങ്ങൾ രാഷ്ട്രം മുഴുവൻ സഞ്ചരിക്കും. ഞങ്ങൾ ജനങ്ങളോട് അവരുടെ പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര മാർഗത്തെക്കുറിച്ചും ചോദിക്കും. വ്യത്യസ്ഥ പ്രശ്നങ്ങളെ കുറിച്ച് സംവാദങ്ങൾ നടത്തിയും, ചര്‍ച്ച നടത്തിയും എല്ലാവരുടെയും അനുമതിയോടെ അതിനു ഒരു പരിഹാരം കാണാനും ശ്രമിക്കും. ഇങ്ങനെയാവും നമ്മുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നതും.

മുപ്പതു വലിയ വിഷയങ്ങളെക്കുറിച്ച് വ്യതസ്ത വിദഗ്ദ്ധസമതികള്‍ രൂപീകരിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ഈ കമ്മറ്റി മൂന്ന് നാലു മാസങ്ങൾക്കുള്ളിൽ അവരുടെ നിര്‍ദേശങ്ങള്‍ തയ്യാറാക്കും. അതിനു ശേഷം പാർട്ടിക്കുള്ളിൽ തന്നെയും, അതുപോലെ രാഷ്ട്രം മുഴുവനും സംവാദങ്ങൾ നടത്തിയതിനു ശേഷം അതിനൊരു തീരുമാനമെടുക്കും. മറ്റുള്ള പാർട്ടികൾ അടച്ചിട്ട മുറിക്കുള്ളിൽ അവരുടെ നയ തീരുമാനങ്ങൾ എടുക്കുന്നു, ലോകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എല്ലാം അവര്‍ക്കറിയാം എന്നത് പോലെ. അവരുടെ തീരുമാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അനുസരിച്ചായിരിക്കും എടുക്കുന്നത്. ഒരു നയം അവതരിപ്പിച്ചാൽ ഞങ്ങള്‍ക്ക് എത്ര വോട്ട് കിട്ടും ഇതായിരിയ്ക്കും അവരുടെ പ്രധാന ലക്ഷ്യം. രാഷ്ട്രത്തിന്‍റെ ആവശ്യങ്ങളെ അവർ മാറ്റി നിർത്തുന്നു. ആം ആദ്മി പാർട്ടി അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ തീരുമാനം എപ്പോഴും സാധാരണകാരനെ മനസ്സില്‍ കണ്ടു കൊണ്ടായിരിയ്ക്കും.തെരെഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ അഴിമതിക്കാരായാല്‍ എന്ത് ചെയ്യും

അഴിമതിക്കാരും അഹങ്കാരികളുമായ നേതാക്കന്മാരെ പുറത്താക്കാനും ശിക്ഷിക്കാനും പൊതുജനത്തിന് അധികാരം നല്‍കും.

അഴിമതിക്കാരെ 6 മാസത്തിനുള്ളില്‍ ജയിലിലടക്കും - അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ നടപ്പിലാക്കും. ഏത് സാധാരണക്കാരനും ഏത് അഴിമതി നേതാവിനെതിരേയും പരാതി കൊടുക്കുവാന്‍ സാധിക്കും, ആ നേതാവ് നമ്മുടെ പാര്‍ട്ടിക്കാരനായാലും അല്ലെങ്കില്‍ മറ്റേതു പാര്‍ട്ടിക്കാരനായാലും.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അയാളെ മാറ്റുന്നതാണ് - ചിലപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാര്‍ഥി അഴിമതി ചെയ്യാത്ത ആള്‍ ആണെങ്കിലും ജനങ്ങളോടുള്ള പെരുമാറ്റം ധിക്കാരത്തോടെ ആകാറുണ്ട്. അയാള്‍ ജനങ്ങളോട് ഇടപഴകാനോ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനോ തയ്യാറാകാതെ വരും. ഇതിനു പരിഹാരമാകാന്‍ “റൈറ്റ് ടു റീകാള്‍” നിയമം നടപ്പിലാക്കും. തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത പ്രതിനിധിയെ 5 വര്‍ഷം ഇനി സഹിക്കേണ്ടി വരില്ല. തങ്ങളുടെ എം.പിയുടെയോ എം.എല്‍.എയുടെയോ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കാവുന്നതും ഒരു തെരഞ്ഞെടുപ്പ് നടത്തി ആ ആളെ മാറ്റാവുന്നതും ആണ്.

പാര്‍ട്ടിക്ക് അകത്തു ഇന്റെര്‍ണല്‍ ലോക്പാല്‍ ഉണ്ടായിരിക്കും - ജില്ല, സംസ്ഥാനം, രാജ്യം എന്നീ തലങ്ങളില്‍ റിട്ടയേര്‍ഡ്‌ ജഡ്ജിമാരും മറ്റു പ്രമുഖരും അടങ്ങിയ ലോകയുക്തകളും ഇന്റെര്‍ണല്‍ ലോക്പാലും പാര്‍ട്ടിക്കകത്ത് ഉണ്ടായിരിക്കും. പാര്‍ട്ടിയുടെ ഏതെങ്കിലും ഭാരവാഹിയുടെ അഴിമതിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തതിന്റെ തെളിവ് ഏതോരു സാധാരണക്കാരനും ഉണ്ടെങ്കില്‍ അവര്‍ക്ക് ആന്തരിക ലോകായുക്തകളിലൊ ലോക്പാലിലൊ പരാതി കൊടുക്കാവുന്നതാണ്. അവര്‍ അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ ആ ഭാരവാഹിയെ ശിക്ഷിച്ച് കൊണ്ട് വിധി പുറപ്പെടുവിക്കുകയും ചെയ്യും ആ വിധി അനുഭവിക്കുവാന്‍ അയാള്‍ ബാധ്യസ്ഥനും ആണ്.ആം ആദ്മി പാര്‍ട്ടി മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിയ്ക്കുന്നു?

1) ആം ആദ്മി പാര്‍ട്ടിയുടെ എം.പിയോ എം.എല്‍.എയോ അവരുടെ കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ല.

2) തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ആരും തന്നെയും പ്രത്യേക സുരക്ഷാ ഉപയോഗിക്കില്ല. ജനങ്ങള്‍ക്ക്‌ ഉള്ള അത്രയും തന്നെ സുരക്ഷ മതി ജനസേവകര്‍ക്കും.

3) ജയിച്ചതിനു ശേഷം ഒരു ആം ആദ്മി പാര്‍ട്ടി അംഗവും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കില്ല. സാധാരണക്കാരന്‍ താമസിക്കുന്ന വീടുകളില്‍ ആയിരിക്കുമവര്‍ താമസിക്കുക.

4) തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുവാന്‍ ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടികള്‍ക്ക് കോടികള്‍ ആണ് കൊടുക്കേണ്ടി വരുന്നത്. സാധാരണക്കാരുടെ അഭിപ്രായങ്ങള്‍ തേടിയതിനു ശേഷം മാത്രം ആയിരിയ്ക്കും ആം ആദ്മി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയെ നാമനിര്‍ദ്ദേശം ചെയ്യുക. ആര്‍ക്ക് സീറ്റ്‌ കൊടുക്കണം എന്ന് ജനങ്ങള്‍ പറയുന്നവര്‍ക്ക് ആയിരിയ്ക്കും ആം ആദ്മി പാര്‍ട്ടി സീറ്റ് നല്‍കുക.

5) അഴിമതി നടത്തിയവരും വലിയ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരും മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. അത്തരക്കാരെ ആം ആദ്മി പാര്‍ട്ടി ഒരു കാരണവശാലും നാമനിര്‍ദേശം ചെയ്യില്ല.

6) ഇന്നത്തെ എല്ലാ പാര്‍ട്ടികളും അവരുടെ അഴിമതിക്കാരായ നേതാക്കളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് ആണ് എടുക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ ഭാരവാഹികള്‍ക്കും കര്‍ശനമായ പെരുമാറ്റച്ചട്ടം ഉണ്ടായിരിക്കും. പാര്‍ട്ടിക്ക് അകത്തു സ്വന്തമായി ഒരു സ്വതന്ത്ര ലോക്പാല്‍ സംവിധാനം ഉണ്ടായിരിക്കും. റിട്ടയേര്ഡ് ജഡ്ജിമാരും മറ്റു പ്രമുഖരും അടങ്ങിയതായിരിക്കും ഇത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും എതിരെ ആര്‍ക്കും പരാതി നല്‍കുവാനും അങ്ങിനെ ഒരു പരാതി ലഭിച്ചാല്‍ ലോക്പാല്‍ അത് പരിശോധിച്ച്, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നതുമാണ്. ലോക്പാല്‍ വിധിച്ചാല്‍ ആരോപിക്കപെട്ട അംഗത്തിനു പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വരും.

7) മറ്റു പാര്‍ട്ടികള്‍ ഇന്ന് കോടിക്കണക്കിന് രൂപ സംഭാവന വാങ്ങുന്നുണ്ടെങ്കിലും അതിന്‍റെ മുഴുവന്‍ കണക്കോ, സംഭാവന ദാതാവ് ആരാണെന്നോ വെളിപെടുത്താറില്ല. പക്ഷേ ആം ആദ്മി പാര്‍ട്ടി എല്ലാ സംഭാവനാ വിവരങ്ങളും പാര്‍ട്ടി വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ചെലവ് വിവരങ്ങളും പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഒരു പാര്‍ട്ടിയും അവരുടെ ചെലവുകള്‍ പുറത്തു പറയാറില്ല, പക്ഷേ ആം ആദ്മി പാര്‍ട്ടി അങ്ങനെ ചെയ്യും.

8) മറ്റു പാര്‍ട്ടികളില്‍ പാര്‍ട്ടി അണികളുടെ അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വലിയ പ്രധാന്യമൊന്നും ഇല്ല. ഹൈക്കമാന്‍ഡ്‌ പറയുന്നതാണ് അവിടെ കാര്യം. ആം ആദ്മി പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡ് ഇല്ല. ആം ആദ്മിപാര്‍ട്ടിയെ സംബന്ധിച്ചു ഈ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തകരുടെ അഭിപ്രായത്തിന് പ്രത്യേക പരിഗണന ഉണ്ടാവും.

9) ഇന്ന്‍ പാര്‍ട്ടികള്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ നമ്മുടെ രാജ്യത്തെ വേര്‍തിരിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ടുബാങ്കുകള്‍ രൂപം കൊള്ളുന്നു. ജാതിയും മതത്തെയും ആശ്രയിച്ചുള്ള രാഷ്ട്രീയത്തോട് ആം ആദ്മി പാര്‍ട്ടി യോജിക്കുന്നില്ല. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ആണ് പാര്‍ട്ടിയുടെ ലക്ഷ്യം. ചീത്ത രാഷ്ട്രീയം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിച്ചു, നല്ല രാഷ്ട്രീയം നമ്മളെ ഒന്നിപ്പിക്കും.

10) വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടിയില്‍ പ്രത്യേക പരിഗണന ഉണ്ടാകും. എല്ലാ കമ്മിറ്റികളിലും വനിതകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക സംവരണം ഉണ്ടാകും. 11) ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കമ്മിറ്റികളില്‍ അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ അതുറപ്പാക്കാന്‍ നാമനിര്‍ദേശ സംവിധാനവും ഉണ്ട്.

12) സ്വജനപക്ഷപാതം നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തിന്‍റെ ശാപം ആണ്. ആം ആദ്മി പാര്‍ട്ടിയുടെ നിയമം അനുസരിച്ച് ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഒരു കമ്മിറ്റിയില്‍ അംഗമാകാന്‍ സാധിക്കില്ല. അതുപോലെ തന്നെ, ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ആള്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും ഇല്ല.

13) ആം ആദ്മി പാര്‍ട്ടിയില്‍ തിരിച്ചുവിളിക്കാനുള്ള സംവിധാനമുണ്ടായിരിയ്ക്കും ഏത് പ്രതിനിധിയാണെങ്കിലും പ്രവര്‍ത്തനത്തില്‍ സംതൃപ്തരല്ല എന്ന്‍ കണ്ടാല്‍ അവരെ തിരിച്ചു വിളിക്കുവാന്‍ സാധിക്കും. അതുപോലെ കമ്മറ്റി അംഗങ്ങള്ക്ക് കണ്‍വീനര്‍, സെക്രട്ടറി, ഖജാന്‍ജി തുടങ്ങിയവരെ തിരിച്ചുവിളിക്കാന്‍ സാധിക്കും.എങ്ങിനെ നല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കും

ഈ ചോദ്യങ്ങള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും അതിന് അനേകം നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചും ഞങ്ങള്‍ക്കുള്ളില്‍ തന്നെ നടത്തിയ ചര്‍ച്ചകളിലൂടേയും നല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള ആദ്യത്തെ കരട് പ്രവര്‍ത്തന രീതി തയ്യാറാക്കിയിരിയ്ക്കുന്നു. താഴെ പറയുന്ന വിഷയങ്ങളില്‍ എല്ലാവരുടെ പക്കല്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

1) അനുയോജ്യമായ പ്രചാരണ മാര്‍ഗത്തിലൂടെ പ്രാദേശികതലത്തില്‍ നിന്നും പ്രതീക്ഷിത സ്ഥാനാര്‍ഥികളുടെ പേരുകള്‍ ക്ഷണിക്കും. നല്ല സ്ഥാനാര്‍ഥി ആകുവാന്‍ യോഗ്യതയുള്ളവരെ അവരുടെ പ്രദേശത്തുനിന്നും ആര്‍ക്ക് വേണമെങ്കിലും നിര്‍ദേശിക്കാം. അല്ലെങ്കില്‍ സ്വയം നാമനിര്‍ദ്ദേശം ചെയ്യാം. ഈ പ്രക്രിയയിലൂടെ പണമില്ലാത്തതു കൊണ്ട് സ്ഥാനാര്‍ഥികളാവാന്‍ സാധിക്കാതിരുന്ന നല്ല വ്യക്തികള്‍ക്ക് സ്ഥാനാര്‍ഥികളാവാന്‍ അവസരം ലഭിക്കുന്നു.

2) എല്ലാ അപേക്ഷകനും ഒരു ഫോറം പൂരിപ്പിച്ചു നല്‍കണം. ഈ ഫോമില്‍ തങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കണം. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍, ക്രിമിനലായോ അല്ലാത്തതൊ ആയ കേസുകള്‍, അഴിമതി കേസുകള്‍ എല്ലാ തരത്തിലുള്ള വരുമാനം, കുടുംബ വരുമാനം, തന്‍റെയും കുടുംബത്തിന്‍റെയും മൊത്തം സ്വത്ത് വിവരങ്ങള്‍, സമൂഹത്തിന് ഇതുവരെ നല്‍കിയ സേവനങ്ങള്‍ മുതലായവ ആണിവ.

3) ഈ ഫോമുകള്‍ പാര്‍ട്ടി ഓഫീസുകള്‍ വഴിയോ വെബ്സൈറ്റ് വഴിയോ സമര്‍പ്പിക്കാം. ഈ ഫോമുകള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ളവ ദേശീയ ഓഫീസുകളിലും, നിയമസഭ ഇലക്ഷനുള്ളവ സംസ്ഥാന ഓഫീസുകളിലും എത്തിക്കുന്നു.

4) എല്ലാ ഫോമുകളും അസംബ്ലി കമ്മറ്റിക്കും പാര്‍ലിമെന്റ് കമ്മറ്റിക്കും അയച്ചുകൊടുക്കപ്പെടും.

5) അതാത് കമ്മറ്റികള്‍ ഫോമുകളില്‍ നല്‍കപ്പെട്ട വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. എല്ലാ അപേക്ഷകളുടെയും ഒരു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കും. ഓരൊ അപേക്ഷകനെക്കുറിച്ചും അവര്‍ കമ്മറ്റി ചേര്‍ന്ന്‍ അവരുടെ ശുപാര്‍ശകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു. എല്ലാ വൈവിധ്യ അഭിപ്രായങളും വെവ്വേറെ രേഖപ്പെടുത്തപ്പെടും.

6) മറ്റ് കാര്യങ്ങള്‍ ഒഴിച്ച് താഴെ പറയുന്ന വിഷയങ്ങള്‍ കമ്മറ്റി തീര്‍ച്ചയായും അഭിപ്രായം രേഖപ്പെടുത്തും.

a) സമൂഹത്തിൽ സ്ഥാനാർഥികൾ എങ്ങനെ നോക്കി കാണപ്പെടുന്നു ?

b) സമൂഹത്തിലുള്ള ജനങ്ങൾ അവരുടെ സ്ഥാനാർഥികളുടെ പ്രവർത്തനങ്ങളെയും സംഭാവനകളെയും കുറിച്ച് ബോധവാന്മാർ ആണോ? സമൂഹത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കുവാൻ അവയ്ക്ക് കഴിഞ്ഞോ? അവ ശരിയൊ തെറ്റൊ?
c) സ്ഥാനാർഥി, അഴിമതിയോ മറ്റു ക്രിമിനൽ കേസുകളിലോ കോടതിയിൽ വിചാരണ നേരിടുന്നുണ്ടോ? ഉണ്ടെങ്കിൽ, അവയുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ കുറിക്കപ്പെടും.
d) സ്ഥാനാർഥി എപ്പോയെങ്കിലും അഴിമതിയോ മറ്റു ക്രിമിനൽ കേസുകളിലോ ആരോപണ വിധേയനായിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തായിരുന്നു ജനങ്ങളുടെ പൊതുവികാരം? ആരോപണങ്ങൾ ശരിയായിരുന്നൊ ഇല്ലയോ എന്ന് ജനങ്ങൾ കരുതുന്നുണ്ടോ?
e) സ്ഥാനാർഥിയുടെ വരുമാന മാർഗങ്ങൾ ഏതെല്ലാമാണ്? സ്ഥാനാർഥിയുടെ വരുമാന മാർഗങ്ങളെകുറിച്ച് പൊതുജനങ്ങൾ സംശയദൃഷ്ടിയോടെ കാണുന്നുണ്ടോ?
f) സ്ഥാനാർഥി ഏതെങ്കിലും വിധത്തിലുള്ള മയക്കു മരുന്നിനു അടിമയാണോ? അവർ കുടുംബത്തിനോ സമൂഹത്തിനോ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടോ?
g) സ്ഥാനാർഥിയുടെ സ്വഭാവത്തെകുറിച്ച് പൊതുജനങ്ങൾ എന്തെങ്കിലും സംശയം നിലനിൽക്കുന്നുണ്ടോ?
h) സ്ഥാനാർഥി വര്‍ഗ്ഗീയപരമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? സ്ഥാനാർഥി എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കുന്നുണ്ടോ? ഏതെങ്കിലും മതത്തിനോ ജാതിയ്ക്കോ എതിരായി വിദ്വേഷം പടർത്തുന്ന എന്തെങ്കിലും പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ?
i) സ്ഥാനാർഥി ഏതെങ്കിലും ആക്രമണത്തിൽ എപ്പോയെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ?

7) തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നതായിരിക്കും. പാർലമെൻറ്റു തിരഞ്ഞെടുപ്പിലെ കമ്മിറ്റിയിൽ ദേശീയ സമ്മതരായവരും, ദേശീയ കമ്മിറ്റി അംഗങ്ങളും അംഗങ്ങളായിരിക്കും. അസ്സെംബ്ലി തിരഞ്ഞെടുപ്പിൽ സമാനമായ സംസ്ഥാനതല കമ്മിറ്റികളും രൂപീകരിക്കുന്നതായിരിക്കും.

8) സ്ഥാനാർഥികളുടെ റിപ്പോർട്ടുകൾ സ്ക്രീനിംഗ് കമ്മിറ്റിയുടെ വിശദമായ പരിശോധനകൾക്കു വിധേയമാക്കും. സ്ഥാനാർഥികളെ നിര്ദ്ദേശിക്കാനല്ല മറിച്ച്, അയോഗ്യരായവരെ ഒഴിവാക്കാനുള്ള പരിശോധന ആയിരിക്കും ചെയ്യുക ആവശ്യമെങ്കിൽ ഏതു സ്ഥാനാർഥിക്കെതിരെയും കൂടുതൽ തെളിവെടുപ്പ് നടത്താൻ സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും.

9) സ്ക്രീനിംഗ്കമ്മിറ്റി, വിശദയമായ പരിശോധനകൾക്കും തെളിവെടുപ്പുകൾക്കും ശേഷം അർഹരായ സ്ഥാനാർഥികളുടെ ലിസ്റ്റ് തയ്യാറാക്കും.

10) സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച ലിസ്റ്റ് പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങളിൽ നിന്നും സ്ഥാനാർഥികൾക്കെതിരെ എന്തെങ്കിലും തെളിവുകളോ ആക്ഷേപങ്ങളോ സ്വീകരിക്കാൻ വെബ്സൈറ്റിലും ഓഫിസുകളിലും സൗകര്യം ഒരുക്കുന്നതായിരിക്കും.

11) പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ചിട്ടുള്ളതായ തെളിവുകള്‍ സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ വീണ്ടും പരിശോധിക്കപ്പെടുന്നതായിരിക്കും. മത്സരാർഥിക്കെതിരായി സ്ക്രീനിംഗ് കമ്മിറ്റിക്ക് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അവരുടെ പേര് പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും. ഇതിനു ശേഷം പുതിയ ഒരു നാമനിര്‍ദേശ പട്ടിക തയ്യാറാക്കുന്നതുമായിരിക്കും.

12) താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെയും സജീവ പ്രാദേശിക പ്രവര്‍ത്തകരുടെയും സമ്മേളനം വിളിച്ചു കൂട്ടുന്നതായിരിക്കും. ഈ സമ്മേളനത്തില്‍ വച്ച് സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ സമ്മതിദാനവകാശം മുന്‍ഗണനാ ക്രമത്തില്‍ രേഖപ്പെടുത്തി അതില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതായിരിക്കും.

13) നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ഥി ചുവടെ ചേര്‍ത്തിരിക്കുന്ന സത്യപ്രതിജ്ഞാവാഗ്ദാനം ചെയ്യേണ്ടതാണ്.

ഞാന്‍ വിജയിച്ചാല്‍,

a) എന്‍റെ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ല.
b) ഞാന്‍ അനാവശ്യമായ സുരക്ഷ സ്വീകരിക്കില്ല. സുരക്ഷാസൈന്യങ്ങള്‍ ഇന്നാട്ടിലെ നേതാക്കന്മായവര്‍ക്ക് വേണ്ടിയായിരിക്കരുത് മറിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ളതായിരിക്കണം. സാധാരണ ജനങ്ങള്‍ക്ക്‌ ലഭിക്കുന്നതിലുപരി സുരക്ഷിതത്വം നേതാക്കന്മാര്‍ക്ക് ആവശ്യമില്ല.
c) ഞാന്‍ വലിയ അത്യാഡംബര സര്‍ക്കാര്‍ ബംഗ്ലാവ് ഉപയോഗിക്കുകയില്ല, മറിച്ച് ഒരു സാധാരണ വീട്ടില്‍ മാത്രം താമസിച്ചുകൊണ്ട് എന്റെ രാഷ്ട്രീയ സേവനം നടത്തുന്നതായിരിക്കും.
d) ജനം സ്വയം ഭരിക്കുക - സ്വരാജ് എന്ന ആശയം ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ജനാധിപത്യത്തില്‍ അധികാരം ജനങ്ങള്‍ക്കായിരിയ്ക്കണം, നേതാക്കന്മാര്‍ക്കോ ഉദ്യോഗസ്ഥന്മാര്‍ക്കോ ആയിരിക്കരുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഇത് നടപ്പിലാക്കാന്‍ വേണ്ടുന്ന നിയമം കൊണ്ടു വരുന്നതായിരിക്കും. ഈ നിയമം നടപ്പിലാവുന്നത് വരെ ഞാന്‍ എല്ലാ കാര്യങ്ങളും എന്‍റെ സമ്മതിദായകരുടെ വിദഗ്ദ്ധാഭിപ്രായത്തിനനുസരിച്ച് ചെയ്യുന്നതായിരിക്കും.
e) തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങളോടും ജന്‍ലോക്പാല്‍ ബില്ലിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നിയമനിര്‍മ്മാണത്തിനു വേണ്ടി എന്നാലാവുന്നതെല്ലാം ഞാന്‍ ചെയ്യുന്നതായിരിക്കും.
f) ജനങ്ങളുടെ അനുമതി ഇല്ലാതെ അവരുടെ ഭൂമി ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനു യാതൊരു അധികാരവും ഉണ്ടായിരിക്കുന്നതല്ല. ഇത് തടയുന്ന നിയമം കൊണ്ടുവരുവാന്‍ എന്നാലാവുന്നതെല്ലാം ഞാന്‍ ചെയ്യുന്നതാണ്.

നല്ലൊരു സ്ഥാനാർഥിയെ തിരഞ്ഞെടുക്കുവാനുള്ള പ്രാഥമിക സംരംഭമാണിത്. ഈ നടപടിക്രമത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ക്ഷണിക്കുന്നു.നമുക്ക് ഈ അഴിമതി രാഷ്ട്രീയത്തെ തുടച്ചു മാറ്റണം

രാഷ്ട്രീയത്തിലേക്ക് നാം കടന്നു വരും എന്ന് പ്രഖ്യാപിച്ചപ്പോളെല്ലാം അധികാര മോഹികള്‍ എന്ന അപവാദത്തിനു നാം ഇരയായിട്ടുണ്ട്. നമ്മുടെ ചില അഭ്യുദയകാംക്ഷികളുടെ പോലും അഭിപ്രായം ഈ രാഷ്ട്രീയം ഒരു ചെളിക്കുഴിയും അഴിമതിയുടെ ഒരു സങ്കേതം ആണെന്നും, എന്തിനു നാം ഈ അഴുക്കുചാലില്‍ അകപ്പെടണം എന്നും ആണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ബാബാ സാഹെബ് അംബേദ്‌കറും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഇവര്‍ അധികാര മോഹികളായിരുന്നോ അതോ രാജ്യസ്നേഹികളോ? സര്‍ദാര്‍ പട്ടേലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് അദ്ദേഹം അതിമോഹി ആയിരുന്നുവോ? മുന്‍ കാലങ്ങളില്‍ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വയ്പ്പ് ദേശസ്നേഹത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്നുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ ഈ പ്രവര്‍ത്തന രംഗത്തെ അഴുക്കു നിറഞ്ഞതാക്കുകയും അതു വഴി രാഷ്ട്രീയം കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും സങ്കേതം ആക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

നമ്മള് ഇത് മാറ്റി എടുത്തേ പറ്റൂ നമ്മുടെ രാഷ്ട്രീയത്തെ അഴിമതി വിമുക്തവും കുറ്റവിമുക്തവുമാക്കണം. രാജ്യസ്നേഹം രാഷ്ട്രീയത്തോടു ചേര്ക്കുക വഴി നല്ലവരായ ആളുകള്‍ ഇതിലേക്ക് കടന്നു വരികയും മിടുക്കരായ യുവജനങ്ങള്‍ അത്യുത്സാഹപൂര്‍വ്വമായി ഇതില്‍ പങ്കെടുക്കുകയും ചെയ്യണം.ജയവും പരാജയവും നിങ്ങളുടേത് മാത്രം

ഈ പാര്‍ട്ടിയുടെ ജയവും പരാജയവും ഈ രാഷ്ട്രത്തിലെ ജനങ്ങളുടെ തന്നെ വിജയവും പരാജയവുമായിരിക്കും. ഈ വിപ്ലവം വിജയിച്ചാല്‍ രാഷ്ട്രം വിജയിക്കും, ജനങ്ങള്‍ വിജയിക്കും. പരാജയമാകട്ടെ നമ്മുടെ ഭാരതത്തിലെ ജനങ്ങളുടെതന്നെ പരാജയമായിരിക്കും.

കോണ്‍ഗ്രസ്സിനോ, ബി.ജെ.പിക്കോ മറ്റിതര പാര്‍ട്ടികള്‍ക്കോ നമ്മുടെ രാഷ്ട്രത്തെ അഴിമതിയില്‍ നിന്നും രക്ഷിച്ചു മുന്നോട്ടു നയിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നെങ്കില്‍ തീര്‍ച്ചയായും അതാതു പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുക. അതല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ രാഷ്ട്രത്തിനു നല്ലൊരു ഭാവി സമ്മാനിക്കില്ല എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ഈ വിപ്ലവത്തില്‍ അണിചേരുക.

മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ജയപ്രകാശ് നാരായണന്‍റെ പ്രസ്ഥാനത്തിനു ശേഷം നമുക്ക് ഇപ്പോള്‍ ഒരു അവസരം ലഭിച്ചിരിക്കുന്നു. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ഒരുപക്ഷെ വീണ്ടും ഒരു മുപ്പത്തിയഞ്ചു വര്‍ഷം കൂടി നാം കാത്തിരിക്കേണ്ടതായി വന്നേക്കാം. ഭാരതത്തിലെ യുവജനങ്ങള്‍ തീര്‍ച്ചയായും ഈ രാഷ്ട്രീയ വിപ്ലവത്തില്‍ പങ്കാളി ആകണം. നമ്മുടെ രാഷ്ട്രത്തിനു വേണ്ടി സ്വയം ത്യജിക്കാനും തയ്യാറാകണം. നമ്മുടെ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരികള്‍ സ്വപ്നം കണ്ടിരുന്ന ഭാരതത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കാം.

നമ്മള്‍ രാഷ്ട്രീയത്തില്‍ കയറാന്‍ കൊതിച്ചു വന്നവരല്ല. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ ജന ലോക്പാല്‍ ബില്ലും, റൈറ്റ് ടു റീക്കാളും, റൈറ്റ് ടു റിജെക്റ്റും, സ്വരാജും നടപ്പിലാക്കിയിരുന്നെങ്കില്‍ നമ്മള്‍ രാഷ്ട്രീയത്തിലേക്ക് വരില്ലായിരുന്നു. ഈ പുതിയ പാര്‍ട്ടി പോലും ഉണ്ടാകില്ലായിരുന്നു. ഗവണ്‍മെന്‍റ് ഇതൊന്നും നടപ്പിലാക്കാത്തതിനാല്‍ നമ്മള്‍ നമ്മളെ കൊണ്ടാവുന്നതെല്ലാം ചെയ്ത് ഈ അഴിമതിയെ തകര്‍ക്കുകയും അങ്ങനെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.ആം ആദ്മി പാര്‍ട്ടിയില്‍ എങ്ങനെ ചേരാം

പാര്‍ട്ടിക്ക് രണ്ടു തരത്തിലുള്ള അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗവും, സജീവ അംഗവും. പാര്‍ട്ടി അംഗത്വ ഫീസ്‌ അടച്ചു പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് സാധാരണ അംഗം‍. ഇവര്‍ക്ക് പാര്‍ട്ടിക്കകത്ത്‌ വോട്ടവകാശം ഉണ്ടാകില്ല. അംഗം ആയി കഴിഞ്ഞു പാര്‍ട്ടിയില്‍ കുറഞ്ഞത് നാലു മാസം എങ്കിലും പ്രവര്‍ത്തിച്ചു കഴിയുമ്പോള്‍ അവര്‍ സജീവ അംഗം ആവുകയും വോട്ടവകാശം ലഭിക്കുകയും ചെയ്യും.

പാര്‍ട്ടിയില്‍ അംഗത്വം എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതാതു പ്രദേശത്തെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടെണ്ടാതാണ്. പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം ഉള്ളവരെ ചേര്‍ക്കാന്‍ ഉള്ള അധികാരം അതാത് നാട്ടിലെ പാര്‍ട്ടി ഓഫീസുകള്‍ക്ക് മാത്രമാണുള്ളത്.

നിങ്ങളുടെ വില്ലേജ്, മുന്‍സിപ്പല്‍ വാര്‍ഡ്‌, കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ പാര്‍ട്ടി ഓഫീസ് ഇല്ലെങ്കില്‍ കുറച്ചു കാലം കൂടി ക്ഷമയോടെ കാത്തിരിക്കണം. എന്നിരുന്നാലും ഔദ്യോഗികമായി പാര്‍ട്ടി അംഗമാകുക, ആകാതിരിക്കുക എന്നതിന് വലിയ പ്രാധാന്യം ഇല്ല. നമ്മള്‍ എല്ലാവരും നമ്മുടെ രാജ്യത്തെ മാറ്റുവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് ഇതിനായി ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം, മെമ്പര്‍ഷിപ്പിനായി കാത്തിരിക്കേണ്ട. ഇപ്പോള്‍ തന്നെ ഇതാ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍;

1) നിങ്ങള്‍ക്കറിയാവുന്ന അഞ്ചു പേരെ വിളിച്ചു ചോദിക്കൂ, “ കോണ്‍ഗ്രസിനു നമ്മുടെ രാജ്യത്തെ അഴിമതി നിര്‍ത്താന്‍ കഴിയുമോ? ബി.ജെ.പിക്ക് കഴിയുമോ? ഇല്ലേ? ആം ആദ്മി പാര്‍ട്ടി എന്ന് കേട്ടിട്ടില്ലേ? എന്താണ് അവരെ പറ്റി അഭിപ്രായം?" ആം ആദ്മി പാര്‍ട്ടിയെ സഹായിക്കാന്‍ അവരോടു അഭ്യര്‍ഥിക്കൂ. ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളോട് യോജിക്കുന്നുവെങ്കില്‍ പാര്‍ട്ടിയെ അനുകൂലിക്കാനും അവരുടെ പത്തു സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസിലാക്കാനും ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനും അഭ്യര്‍ഥിക്കുക.

2) ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ പാര്‍ട്ടി വെബ്സൈറ്റായ www.aamadmiparty.org ല്‍ ലഭ്യമാണ്. നിങ്ങളുടെ കുടുംബാഗംങ്ങളെയും സുഹൃത്തുക്കളെയും അത് കാണിക്കുക.

3) പാര്‍ട്ടി രേഖകള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്തു നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും ചേര്‍ത്ത് ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുക.

4) ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ പാര്‍ട്ടി വെബ്സൈറ്റ്‌ വഴി പാര്‍ട്ടിയെ അറിയിക്കുകയും ഇതൊക്കെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെ പ്രതികരണം പങ്കുവെക്കുകയും ചെയ്യുക. ഇതിനായി വെബ്സൈറ്റില്‍(www.aamaadmiparty.org) പ്രത്യേക ലിങ്ക് ഉണ്ട്. നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ. ഓരോ പ്രദേശത്തും ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ ഇത് ഞങ്ങളെ സഹായിക്കുന്നു. ആവശ്യമെങ്കില്‍ നിങ്ങളോട് നിങ്ങളുടെ നാട്ടിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് ആരഭിക്കാനും അങ്ങനെ നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.

ജയ്‌ഹിന്ദ്‌!

ഈ ലഘുലേഖയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളില്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളില്‍ നിന്ന് ലഭിക്കുന്ന നല്ല നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ നിലപാടുകള്‍ ഞങ്ങള്‍ പുന:പരിശോധിക്കുന്നതായിരിയ്ക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് എഴുതി അറിയിക്കാവുന്നതാണ്.ആം ആദ്മി പാര്‍ട്ടി
എ-119, കൌഷംബി, ഗാസിയാബാദ്, യു.പി. 201010
www.aamaadmiparty.org | email: contact@aamaadmiparty.org