Vision of Aam Aadmi Party, Kerala

നവ ഇന്ത്യയെക്കുറിച്ചുള്ള

വീക്ഷണം

  • ഹോം
  • എഎപിയുടെ വിഷന്‍

ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാട്

60 കൊല്ലത്തിനു മുന്പ് നമ്മുടെ പൂര്‍വ്വികര്‍ക്ക് നമ്മളെല്ലാവരെയും കുറിച്ച് ഒരു സ്വപ്നം ഉണ്ടായിരുന്നു - തുല്യ സമത്വവും നീതിയും, ഉള്ള ഒരു സമൂഹത്തിലെ എല്ലാ പുരുഷനും സ്ത്രീകള്‍ക്കും കൂടാതെ കുട്ടികള്‍ക്കും അവരവരുടെ പരിപോഷിത ജീവിതം സമ്പൂര്‍ണ്ണമാക്കുവാനുള്ള പ്രത്യേകാവകാശം, അവര്‍ക്കെല്ലാവര്‍ക്കും എല്ലാ വിധത്തിലുമുള്ള ജനോപദ്രവങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യവും സംരക്ഷണവും ഇതായിരുന്നു ആ സ്വപ്നവും 60 വര്ഷം മുന്‍പുള്ള പ്രതീക്ഷയും. ഇന്ത്യന്‍ ഭരണഘടന പ്രത്യേകിച്ച് അവതാരിക, നമുക്ക് ഒരു വ്യക്തമായ വഴി ആണ് രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് കാണിച്ചു തരുന്നത്. അവിടെ അവരവരുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതിന്റെ അധികാരം സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കൈകളിലാകുന്നു.

ഇന്ന് ആര്‍ക്കും പറയാനാവില്ല ഇന്ത്യ ഈ സ്വപ്നം നേടി എന്ന്. സ്വാതന്ത്ര്യത്തിനു മുന്പ് സാധാരണക്കാരന്‍ വിദേശശക്തികളുടെ അടിമ ആയിരുന്നു; ഇന്ന് അവന്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അടിമ ആണ്. ഇവിടെ ഒരു പുതിയ യജമാനന്‍ ആണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളത് - രാഷ്ട്രീയ നേതാക്കള്‍. ഈ നേതാക്കള്‍, തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ച് വരികയും തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നമ്മളെ മറക്കുകയും ചെയ്യും, ഈ രാഷ്ട്രീയ അസ്‌തിത്വം ആണ് ഇന്ന് സാധാരണക്കാരന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്.

എന്നാല്‍ ഒരു എല്ലാ സമൂഹവും ഒരു പ്രത്യേക കാലഘട്ടത്തില്‍ സഹനത്തിന്റെ നെല്ലിപ്പടിയില്‍ എത്തും. ഇതാണ് നമ്മുടെ സമയം. ഇന്ത്യയിലുള്ള സാധാരണക്കാര്‍ക്ക് പീഡനം, അസമത്വം, അനീതി, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ ഇവയൊക്കെ മതിയായിരിയ്ക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായുള്ള അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റത്തിന്‍റെ ഫലമായി രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള പല പല ശബ്ധങ്ങള്‍ ഒരൊറ്റ സ്വരം ആയി മാറിക്കഴിഞ്ഞിരിക്കുന്നു - ഒരു ശബ്ദം അത് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും പ്രവര്‍ത്തന രീതികള്‍ അടിമുടി അഴിച്ചു പണിയാന്‍ ആവശ്യപ്പെടുന്നു.

രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രവര്‍ത്തന രീതിയിലുള്ള മാറ്റം വേണമെന്നുള്ള രാജ്യ താല്പര്യം ആണ് അഴിമതിക്കെതിരേയുള്ള മുന്നേറ്റത്തെ നിലവിലെ ഈ കുത്തഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തെ അതിന്റെ അകത്തു കടന്നു തുടച്ചു വൃത്തിയാക്കുവാന്‍ വേണ്ടി രാഷ്ട്രീയ പ്രവേശനം ചെയ്യിച്ചത്. രാഷ്ട്രീയം എന്നത് ഒരു ചീത്ത വാക്കല്ല - നിലവിലുള്ള രാഷ്ട്രീയ നേതാക്കളുടെ വംശം ആണ് ഇതിനെ ചീത്തയാക്കിയത്. രാഷ്ട്രീയത്തെ വീണ്ടും കുലീനതയുള്ള ഒന്നാക്കി മാറ്റുവാന്‍ ആണ് ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നത്.

നമ്മള്‍ തിരഞ്ഞെടുത്ത് പാര്‍ലിമെന്റില്‍ ഇരുത്തുന്ന രാഷ്ട്രീയ നേതാക്കള്‍ തങ്ങളെ തിരഞ്ഞെടുത്ത വോട്ടര്‍മാരോട് ഉത്തരവാദിത്വമുളളവരാക്കി മാറ്റുന്ന ഒരു വ്യവസ്ഥിതി ഉണ്ടാക്കുവാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് തന്നെ സ്വതന്ത്ര ഭാരതത്തിനായി ഗാന്ധിജി കണ്ട സ്വരാജ് എന്ന സ്വപ്നം സാക്ഷാത്‌ക്കരിക്കുക എന്നതാകുന്നു, അവിടെ സര്‍ക്കാരിന്‍റെ അധികാരവും ജനാധിപത്യത്തിന്‍റെ അവകാശവും രാജ്യത്തെ ജനങ്ങളുടെ കൈകളിലായിരിയ്ക്കും.

ആം ആദ്മി പാര്‍ട്ടിയുടെ വിഷന്‍ ഡോക്യുമെന്റ്(ഇന്‍ഗ്ലീഷ് പരിഭാഷ) ഡൌണ്‍ലോഡ് ചെയ്തു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മലയാളം പരിഭാഷ താഴെ വായിക്കാവുന്നതാണ്.


എന്താണ്

ലക്ഷ്യങ്ങള്‍

രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമ രാജ്യത്തെ ജനങ്ങള്‍ ആണ്. ജനപ്രതിനിധികള്‍ അവരുടെ സേവകര്‍ മാത്രമാണ്. ഭരണഘടനയില്‍ എഴുതിയതില്‍ കവിഞ്ഞ് ഇന്നത്തെ അവസ്ഥ ഇങ്ങനെ അല്ല എന്ന് നമുക്കറിയാം. ഇത് പ്രാവര്‍ത്തികമാക്കിയാലേ സമ്പൂര്‍ണമാവുകയുള്ളൂ. യദാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി കൂടെ വരൂ.