Key Ajenda Items of Aam Aadmi Party, Kerala

എഎപിയുടെ‍

പ്രമുഖ അജണ്ടകള്‍

  • ഹോം
  • പ്രമുഖ അജണ്ടകള്‍

മുഖ്യ അജണ്ടകള്‍


ജന്‍ലോക്പാല്‍

നമ്മുടെ വ്യവസ്ഥിതിയില്‍ നിന്നും അഴിമതി തുടച്ചു മാറ്റുവാന്‍ ആം ആദ്മി പാര്‍ട്ടി അഴിമതിക്കെതിരെ സുശക്തമായ ഒരു നിയമം - ജനലോക്പാല്‍ പാസ്സാക്കും.

ഇന്ന് അഴിമതി കേസുകള്‍ കോടതികളില്‍ വര്‍ഷങ്ങള്‍ ആണ് നീണ്ടു പോകുന്നത്. ഈ കാലയളവില്‍ ഒക്കെയും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ പല പ്രാവിശ്യം തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്നു. പല കേസുകള്‍ ആരോപിതരായ രാഷ്ട്രീയക്കാര്‍ കോടതി അവരെ കുറ്റക്കാര്‍ എന്ന് വിധിക്കുന്നതിനു മുന്പ് തന്നെ മരണമടഞ്ഞിട്ടുമുണ്ട്. ജനലോക്പാല്‍ നിയമം അഴിമതി ആരോപണങ്ങളുടെ അന്വേഷണവും തുടര്‍ന്നുള്ള വിചാരണയും അതിവേഗകോടതികളില്‍ നടത്തി 6 മാസത്തിനകം തീര്‍പ്പാക്കും. കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയാല്‍ അഴിമതിക്കാരനായ രാഷ്ട്രീയക്കാരന്‍/ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് 1 വര്ഷം മുതല്‍ ജീവപര്യന്തം വരെ അവരുടെ കുറ്റത്തിന്റെ തോത് അനുസരിച്ച് ശിക്ഷ ലഭിക്കുകയും ചെയ്യും. കുറ്റകൃത്യത്തിന്‍റെ കാഠിന്യം അനുസരിച്ച് അയാളുടെ വസ്തുവകകള്‍ കണ്ടു കെട്ടുകയും ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യും.

ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍, അടുത്ത കാലയളവില്‍ നടന്നിട്ടുള്ള അഴിമതി കുംഭകോണങ്ങള്‍ നടത്തിയ എല്ലാവരെയും 6 മാസത്തിനുള്ളില്‍ ജയിലില്‍ അടയ്ക്കും.

ഒരു സാധാരണക്കാരന്‍ സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍, അവന്‍റെ കാര്യസാധ്യത്തിനായി കൈക്കൂലി അവന്‍ കൊടുക്കുവാന്‍ നിര്‍ബന്ധിതനാവുന്നു. ജനലോക്പാല്‍ നിയമം വന്നു കഴിഞ്ഞാല്‍ ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നിശ്ചിതസമയത്തിനുള്ളില്‍ ഏതൊക്കെ ജോലി ചെയ്തു തീര്‍ക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ടാവും. അതനുസരിച്ച് ഏതെങ്കിലും ബന്ധപ്പെട്ട ഉധ്യോഗസ്ഥന്‍ നിശ്ചിത സമയത്തിനുള്ളില്‍ ആ ജോലി ചെയ്തില്ല എങ്കില്‍ ലോക്പാല്‍ അത്തരം ഉധ്യോഗസ്തരെ ശിക്ഷാനിയമപ്രകാരം നടപടി എടുക്കുന്നതോടൊപ്പം, ഇടപാടുകാരന് നഷ്ടപരിഹാരം കൊടുക്കുകയും 30 ദിവസത്തിനുള്ളില്‍ അയാളുടെ ഇടപാട് നടത്തിക്കൊടുക്കുകയും ചെയ്യും.റൈറ്റ് ടു റിജെക്റ്റ്

നമ്മള്‍ വോട്ട് രേഖപ്പെടുത്തുവാന്‍ പോകുമ്പോള്‍, നമുക്കറിയാം ഒട്ടുമുക്കാലും സ്ഥാനാര്‍ഥികളും ഒന്നുകില്‍ അഴിമാതിക്കാരോ അല്ലെങ്കില്‍ ക്രിമിനലുകളുമാണ് എന്ന്. എന്നാല്‍ നമ്മുടെ ഇപ്പോഴത്തെ വോട്ടിംഗ് രീതി അനുസരിച്ച് ജോലി ചെയ്യുവാന്‍ അയോഗ്യനായ എന്ന് നമുക്കറിയാവുന്ന ഒരു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതരാണ്. ഞങ്ങള്‍ ജനങ്ങളുടെ പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് ഒരു ഇതരമാര്‍ഗം തിരഞ്ഞെടുപ്പിനായി നല്‍കും - എല്ലാവരെയും നിരാകരിക്കുന്നു എന്ന ഒരു ബട്ടണ്‍. എല്ലാ വോട്ടിംഗ് മെഷീനുകളിലും "എല്ലാവരെയും നിരാകരിക്കുന്നു" എന്ന ഒരു ബട്ടണ്‍ ഏറ്റവും താഴെ ഉണ്ടാവും. നിങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥിയെയും ഇഷ്ടമല്ല/വേണ്ട എങ്കില്‍ നിങ്ങള്‍ക്ക് ഈ ബട്ടണ്‍ ഉപയോഗിക്കാം. ഈ ബട്ടണ്‍ അമര്‍ത്തി കിട്ടുന്ന വോട്ട് ആണ് ഏറ്റവും കൂടുതല്‍ എങ്കില്‍, ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്യാന്‍സല്‍ ചെയ്യുകയും പുതിയ തിരഞ്ഞെടുപ്പ് അതും പുതിയ സ്ഥാനാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി ഒരു മാസത്തിനകം നടത്തേണ്ടതും ആണ്. ഇങ്ങനെ ക്യാന്‍സല്‍ ചെയ്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മേലില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല.റൈറ്റ് ടു റീകാള്‍

ഇന്ന് നമ്മള്‍ ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കുന്നു, അവനോ അവളോ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നു, പിന്നെ അവര്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുന്നു. ഇന്ന് ഒട്ടു മിക്ക ജനപ്രതിനിധികളും അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍/പരാതികള്‍ കേള്‍ക്കുവാന്‍ സമയം കണ്ടെത്തുന്നില്ല. കൂടാതെ നിലവിലെ തിരഞ്ഞടുപ്പ് വ്യവസ്ഥിതിയില്‍, ഈ സ്ഥാനാര്‍ഥിയെ അഞ്ചു കൊല്ലത്തേയ്ക്ക് സഹിക്കാനല്ലാതെ ജനങ്ങള്‍ക്ക് മറ്റോരു ഇതരമാര്‍ഗവും ഇല്ല. ഞങ്ങള്‍ ഇതിനൊരു ഇതരമാര്‍ഗ്ഗം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ റൈറ്റ് ടു റീകാള്‍ നിയമം കൊണ്ട് വരും, പിന്നെ ഒരു സാധാരണക്കാരനും അഴിമതിക്കാരായ എം.എല്‍.എ യോ എം.പി യെയോ പുറത്താക്കുവാന്‍ അഞ്ചു കൊല്ലക്കാലം കാത്തിരിക്കേണ്ടി വരില്ല. ഏതു സമയത്തും ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി ജനപ്രതിനിധിയെ തിരികെ വിളിക്കുവാനും പുതിയ തിരഞ്ഞെടുപ്പ് വേണം എന്ന് ആവശ്യപ്പെടുവാനും സാധിക്കും.രാഷ്ട്രീയ അധികാര വികേന്ദ്രീകരണം

ഇന്നത്തെ നമ്മുടെ ജനാധിപത്യം നേരിടുന്ന പ്രധാന പ്രശ്നം സര്‍ക്കാരിനു സാധാരാണക്കാരുടെ കാര്യങ്ങള്‍ എന്തിന്, അടിസ്ഥാനആവശ്യങ്ങള്‍ പോലും കേള്‍ക്കുന്നില്ല എന്നതാണ്. ഇത് തന്നെയാന്‍ രാജ്യം മുഴുവനും ഉള്ള അവസ്ഥ. ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ആണ് വേണ്ടത് സര്‍ക്കാര്‍ വേറെ എന്തൊക്കെയോ ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭരണകക്ഷിയിലെ കുറച്ചു നേതാകള്‍ പാര്‍ലിമെന്റില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ബാധിക്കുന്നത് കോടിക്കണക്കിനു സാധാരണ ഇന്ത്യക്കരെയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അടിമയായി ജനാധിപത്യം മാറിയിരിക്കുന്നു.

ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളെ സ്വാദീനിക്കുവാന്‍/നിയന്ത്രിക്കുവാന്‍ കഴിയുമ്പോള്‍ ആണ് നല്ല ഭരണനിര്‍വഹണം നടക്കുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതാണ് ഇന്ത്യയ്ക്ക് അത്യാവശ്യം വേണ്ട നിര്‍ണ്ണായക മാറ്റം. ഈ ഒരു കാരണത്തിനായാണ്‌, ഞങ്ങളുടെ അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റം രാഷ്ട്രീയ പ്രവേശനത്തിനു നിര്‍ബന്ധിതമായത്.

ഇന്ന് സര്‍ക്കാരിലെ ചില അംഗങ്ങള്‍ ആണ് രാജ്യത്തെ മൊത്തം ബാധിക്കുന്ന എല്ലാ ചെറുതും വലുതും ആയ തീരുമാനങ്ങളും എടുക്കുന്നത്. ഭരണ കക്ഷി അധികാരത്തില്‍ എത്തിയാല്‍ അതിന്റെ തലപ്പത്തുള്ള കുറച്ചു നേതാക്കളും വന്‍കിട കോര്‍പറെറ്റ് കമ്പനികളുടെ സ്വാധീനശക്തിയുള്ള കുറച്ചു പേരും കൂടി ചേര്‍ന്നാണ് എല്ലാ നയങ്ങളും തീരുമാനങ്ങളും എടുക്കുന്നത്. ഈ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ എവിടെയാണ് സാധാരണക്കാരന്റെ ശബ്ദം ഉള്ളത്? നമ്മുടെ രാജ്യത്ത് ഇപ്പോള്‍ "റൈറ്റ് ടു റീകാള്‍" നിലവില്‍ ഇല്ല. അതായത് ഒരു നേതാവിനെ നമ്മള്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അടുത്ത അഞ്ചു കൊല്ലത്തേയ്ക്ക് നമ്മള്‍ പെട്ടു. ഇത് ഈ നവതലമുറ നേതാക്കള്‍ക്ക് രാജ്യത്തിന്‍റെ പ്രകൃതിവിഭവങ്ങള്‍ എല്ലാം കൊള്ളയടിച്ച ഇവര്‍ക്ക് മതിയായ സമയം സമ്മാനിക്കുന്നു. ഇതാണോ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ഥം? ഒരിക്കലും ഇല്ല. ഒരു ശരിയായ ജനാധിപത്യ വ്യവസ്ഥയില്‍ പൊതു ജനങ്ങള്‍ക്ക് അധികാരം ഉണ്ടായിരിയ്ക്കും. സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരവാദിത്വമുളളതായിരിയ്ക്കും, മറിച്ച് അല്ല. ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം - അധികാരം ഇന്ത്യയിലെ ജനങ്ങളുടെ കൈകളിലേയ്ക്ക് നല്‍കുക. ഇതാണ് സ്വരാജ് അഥവാ സ്വയം ഭരണം - എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുമോ?

ഉത്തരം സാധിക്കും എന്നതാണ്!


സ്വരാജ് കൂടാതെ അധികാര വികേന്ദ്രീകരണം ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പൂര്‍ണമായും നടപ്പിലാക്കുവാന്‍ സാധിക്കും. ലോകത്തെ പല രാജ്യങ്ങളിലും ഇവ നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ ഇന്ത്യക്കും സാധിക്കും. തങ്ങളുടെ ചുറ്റുപാടിനെ ബാധിക്കുന്ന നയങ്ങളെ ജനങ്ങള്‍ക്ക് സ്വാധീനിക്കുവാന്‍ കഴിയുന്ന വിധത്തില്‍ അധികാര വികേന്ദ്രീകരണ വ്യവസ്ഥിതി ഉടച്ചു വാര്‍ക്കുവാന്‍ ആണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. സ്വരാജ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ എല്ലാ നിബന്ധനവ്യവസ്ഥകളും ഭരണ ഘടനയില്‍ നിര്‍വചിച്ചിട്ടുണ്ട്. ഇനി വേണ്ടത് ഭരണഘടനയുടെ ഈ ആത്മാവിനെ യാഥാര്‍ത്ഥമാക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്. ഇന്ത്യയില്‍ ഇന്ന് നിലവില്‍ ഉള്ള ഒരു വ്യ്വസ്ഥാപിത് രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുകയില്ല. അഴിമതിയും സ്വാര്‍ത്ഥയും നിറഞ്ഞ ഈ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി ആണ് നമ്മുടെ ഇപ്പോഴത്തെ ഭരണനിര്‍വ്വഹണ തൂണ്‍, ഇതിനു മാറ്റം വരുത്തുവാനാണ് ഞങ്ങള്‍ ലക്‌ഷ്യം വരുത്തുന്നത്.

ഞങ്ങള്‍

എന്ത് ചെയ്യും

ജന്‍ലോക്പാല്‍ ബില്‍, റൈറ്റ് ടു റിജെക്റ്റ്, റൈറ്റ് ടു റീകാള്‍, സ്വരാജ്, പോലീസ്-തിരഞ്ഞെടുപ്പ്-നീതിന്യായ വകുപ്പ് പരിഷ്കരണം തുടങ്ങിവ ആം ആദ്മി പാര്‍ട്ടി നടപ്പിലാക്കും!