സന്നദ്ധപ്രവര്‍ത്തക

മേഖല‍

  • ഹോം
  • സന്നദ്ധപ്രവര്‍ത്തക മേഖല

ആം ആദ്മി പാർട്ടി

കാതലായ തത്വസംഹിതയും മൂല്യങ്ങളും

(ചുരുക്കിയ പതിപ്പ്)

എന്താണ് കാതലായ തത്വസംഹിത/പ്രത്യയശാസ്‌ത്രം?
ഒരു സംഘടനയുടെ മാറ്റമില്ലാത്ത കാര്യം അതിന്റെ തത്വസംഹിത/പ്രത്യയശാസ്‌ത്രം മാത്രം ആണ്. അതിനെ കുറിച്ചുള്ള വ്യക്തത, താഴെ പറയുന്ന കാര്യങ്ങളിൽ ഉൾപ്പെടെ, എളുപ്പം ആക്കുന്നു.

a. പ്രശ്നങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട്
b. അംഗങ്ങളുടെയും ആഭ്യന്തര നേതാക്കളുടെയും തിരഞ്ഞെടുപ്പ്
c. നയങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ
d. ചിന്താക്കുഴപ്പങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളുടേയും പരിഹാരം കാണൽ
e. അംഗങ്ങളെ സ്വയം വഴികാട്ടികളും തീരുമാനം എടുക്കാൻ സ്വതന്ത്രരും ആക്കുക.

കാതലായ തത്വസംഹിത എന്നാൽ പ്രധാനമായും കാതലായ ലക്‌ഷ്യം, കാതലായ മൂല്യങ്ങൾ എന്നീ രണ്ടു കാര്യങ്ങൾ കൂടിചെരുന്നവ ആണ്

കാതലായ തത്വസംഹിത = കാതലായ ലക്‌ഷ്യം + കാതലായ മൂല്യങ്ങൾ

എന്താണ് കാതലായ ലക്‌ഷ്യം?
ഏതൊരു പ്രസ്ഥാനത്തിന്റെയും അസ്തിത്വത്തിനു കാരണം അതിന്റെ ലക്‌ഷ്യം ആണ്. ഈ ഏക ലക്‌ഷ്യം ആണ് സ്ഥാപക നേതാക്കളുടെ മനസ്സുകളിൽ ജന്മം കൊണ്ടത്‌.
ആദര്‍ശപരമായി, പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ അംഗങ്ങൾക്കും ലളിതമായും എളുപ്പത്തിലും മനസ്സിലാക്കാൻ പറ്റുന്ന ഒരു പ്രസ്താവന ആണ് ഇത്.

ആം ആദ്മിയുടെ കാതലായ ലക്‌ഷ്യം
സമ്പൂർണ്ണ 'സ്വരാജ്' നേടിയെടുക്കുകയും അതുവഴി രാഷ്ട്രീയ മാറ്റത്തിന്റെ ശക്തമായ ഉപകരണങ്ങൾ ആകുകയും ചെയ്യുക. ( കൂടുതൽ മനസ്സിലാക്കാൻ 'സ്വരാജ്' ഡോക്യുമെന്റ് വായിക്കുക)

അടിസ്ഥാന മൂല്യങ്ങൾ
നിർവ്വചനം: ഇവ പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ സംഘടനയുടെ വിട്ടുവീഴ്‌ചയില്ലാത്ത തത്വങ്ങൾ ആണ്. എന്ത് വില കൊടുത്താലും ഇവയിൽ വിട്ടുവീഴ്ച ഇല്ല.
അടിസ്ഥാന മൂല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അല്ല; പകരം ദൈനം ദിന വ്യവഹാരത്തിൽ അന്തർലീനവും പ്രത്യക്ഷവും ആണ്.
അടിസ്ഥാന മൂല്യങ്ങൾ പ്രസ്ഥാനത്തിലെ അംഗങ്ങളുടെ പ്രവര്‍ത്തനരീതിക്ക് ഒരു മാർഗ്ഗദർശി ആണ്.
ഇവ എല്ലാവരുടെയും അവബോധത്തിന് വേണ്ടി ഉപയോഗിക്കേണ്ടതാണ്.

ആം ആദ്മി പാർട്ടി യുടെ അടിസ്ഥാന മൂല്യങ്ങൾ

1. നിസ്വാർത്ഥ സേവനം
2. 'സ്വരാജ്' എന്ന ഉദ്ദേശ്യത്തിനു വേണ്ടിയുള്ള അർപ്പണ മനോഭാവം.
3. സത്യസന്ധതയും സത്യനിഷ്ഠയും
4. വിനയം
5. സംഘടിത പ്രവര്‍ത്തനം

ഈ അഞ്ചു ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരെ 'ആം ആദ്മി' എന്ന് പറയുന്നു.
ഈ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർ സംഘടനയിൽ നിന്നും മാറി പോകുവാൻ സാധ്യത ഉണ്ട്. അത് സ്വോഭാവികം ആണ്.
അതുകൊണ്ട്, സംഘടനയിലേക്ക് ഒരു അംഗത്തെ ചേർക്കുമ്പോൾ ഈ മൂല്യങ്ങളെ കുറിച്ച് സംസാരിക്കുകയും അനുയോജ്യമായി പങ്കു വക്കുകയും ചെയ്യേണ്ടത് പരമപ്രധാനം ആണ്.

#1 : നിസ്വാർത്ഥ സേവനം

നിസ്വാർത്ഥ സേവനമെന്നാൽ -

എപ്പോഴും 'നിസ്വാർത്ഥ സേവനം' എന്ന പാതയിലൂടെ മാത്രം സഞ്ചരിക്കുക.
'സ്വരാജ്' എന്ന ഉദ്ദേശത്തിനു വേണ്ടി നില കൊള്ളുകയും അതിനു വേണ്ടി എന്ത് ത്യാഗം സഹിക്കാൻ തയ്യാറാകുകയും ചെയ്യുക
വ്യക്തിപരമായ ഉദ്ദേശങ്ങളും അഭിലാഷങ്ങളും മാറ്റി വച്ച് ഈ ഉദ്ദേശത്തിനു വേണ്ടി പരിശ്രമിക്കുക
സ്വാർത്ഥമായ ഘടകങ്ങളെ ഉന്മൂലനം ചെയ്യുവാൻ ഉതകുന്ന രീതിയിൽ ആളുകളെയും സാഹചര്യങ്ങളെയും ചെറുത്തു നില്ക്കുക
ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങൾക്ക്‌ വേണ്ടി (വ്യക്തിപരമോ സംഘടനാപരമോ ആയ ) ആദർശങ്ങളിൽ വിട്ടു വീഴ്ച ചെയ്യാതിരിക്കുക

#2. 'സ്വരാജ്' എന്ന ഉദ്ദേശ്യത്തിനു വേണ്ടിയുള്ള അർപ്പണ മനോഭാവം.

സ്വരാജിനായുള്ള അര്‍പ്പണ മനോഭാവമെന്നാല്‍ -

അടിസ്ഥാന ലക്ഷ്യത്തെയും പ്രസ്ഥാനത്തെയും സ്വയവും വ്യക്തിപരവും ആയ മറ്റെല്ലാ ലക്ഷ്യങ്ങൾക്കും മുന്നിലായി കാണുക.
ലക്ഷ്യത്തിലെയ്ക്കുള്ള യാത്രയില്‍ എപ്പോഴും വ്യക്തതയോടെയും നിശ്ചയത്തോടെയും ആയിരിക്കുക
മുന്‍നടപ്പ്‌/കീഴ്‌വഴക്കത്തെ കുറിച്ച് വ്യാകുലപ്പെടാതെയും, മുന്‍നടപ്പ് ഇല്ലാത്തപ്പോൾ ലക്‌ഷ്യം കൊണ്ട് വഴികാട്ടുകയും ചെയ്യുക
ലക്ഷ്യത്തോട് അടുപ്പിക്കുമെങ്കിൽ വേറിട്ട ചിന്ത ഉള്ളവർ ആകുക
സ്വരാജിന് വേണ്ടി മാത്രം വിട്ടു വീഴ്ചയ്ക്ക് സന്നദ്ധരാവുക
സര്‍ക്കാര്‍ സംവിധാനങ്ങള്‍, സ്ഥാപിതതാല്‍പര്യം മുതലായ ശക്തമായ എതിരാളികൾ ഉൾപ്പെടെ ഏതു ഭാഗത്തുനിന്നും ഉള്ള പ്രതിരോധത്തെ അചഞ്ചലവും നിർഭയവും ആയി നേരിടുക.
പ്രസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഏതു കര്‍ത്തവ്യവും ഏറ്റെടുക്കാൻ തയ്യാറാകുക
സംഘടനയ്ക്ക് 'സൂര്യൻ' (ഊർജ്ജ ഉത്ഭവം) ആകുകയും വ്യക്തിപരമായ ആദര്‍ശമാതൃകയിലൂടെ ചുറ്റുമുള്ളവരിൽ അർപ്പണം കൂട്ടുകയും ചെയ്യുക (സംഘടനാ പ്രവർത്തനം)
പരാജയങ്ങൾ വ്യക്തിപരമായി ഏറ്റെടുക്കുകയും, വിജയങ്ങളുടെ അംഗീകാരം ടീം അംഗങ്ങൾക്ക് നല്കുകയും ചെയ്യുക. (സംഘടനാ പ്രവർത്തനം)
നിങ്ങളുടെ പ്രവർത്തന മേഘലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ മുന്നോട്ടു വരിക
"എനിക്ക് അറിയാമായിരുന്നില്ല " അല്ലെങ്കിൽ "ഇത് സംഭവിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല" എന്ന് ഒഴിവുകഴിവ് പറയാതിരിക്കുക.‌
"ഇത് പ്രായോഗികം അല്ല" എന്ന് ഒഴിവുകഴിവ് പറയാതിരിക്കുക.

#3. സത്യസന്ധതയും സത്യനിഷ്ഠയും

സത്യസന്ധതയും സത്യനിഷ്ഠതയുമെന്നാല്‍ -

പൊതുവായ തീരുമാനങ്ങളിൽ ഒരു തരത്തിലും വ്യക്തിപരമായ അഭിപ്രായങ്ങളും അവസരങ്ങളും സ്വാധീനിക്കില്ല എന്ന് ഉറപ്പു വരുത്തുക
'എഎപി' എന്തിനു വേണ്ടിയാണ് നില കൊള്ളുന്നതെന്ന് ഭയവും പക്ഷഭേതവും ഇല്ലാതെ ബന്ധപ്പെട്ടവരോട് സംഭാഷണം നടത്തുക
എപ്പോഴും സത്യത്തെ അഭിമുഖീകരിക്കുകയും സന്മാർഗ്ഗം കാത്തുസൂക്ഷിക്കുകയും ചെയ്യുക
അനുയോജ്യമായ വേദിയിൽ മാത്രം പ്രസക്തമായ കാര്യങ്ങൾ പങ്കു വക്കുകയും വെളിപ്പെടുത്തുകയും ചെയ്യുക
ബന്ധപ്പെട്ടവരിൽ നിന്നും ഏറ്റെടുത്തിരിക്കുന്ന എല്ലാത്തിലും സത്യസന്ധത ഉള്ളവർ ആയിരിക്കുക - അകത്തു നിന്നുള്ളവ ആയാലും പുറത്തു നിന്നുള്ളവ ആയാലും
എന്ത് വില കൊടുത്തും ഏറ്റെടുത്തിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുക, വ്യക്തിപരമായ സുഖവും വേദനയും അതിനു വേണ്ടി വന്നാലും
സ്വാധീനം ഉള്ള മേഖലയിൽ, ഏതു പരാതി ലഭിച്ചാലും 72 മണിക്കൂറിനുള്ളിൽ നടപടി എടുക്കുക
ദുഷ്‌കരമായ അവസരങ്ങളിൽ സാങ്കേതികമായും നിയമപരമായും ശരിയായിരിക്കുക
പറ്റാവുന്നതിൽ അധികം ഏറ്റെടുക്കുന്നില്ലെന്നും, പ്രതീക്ഷക്കൊപ്പം കാര്യ നിർവ്വഹണം നടത്തും എന്ന് ഉറപ്പു വരുത്തുക
കാര്യം നടന്നു കിട്ടാനോ ഒരു ദുഷ്‌കരമായ അവസരം കടന്നു കിട്ടാനോ വേണ്ടി ബന്ധപ്പെട്ടവർക്ക് പ്രതിഫലമായോ സൌജന്യം ആയോ ഒന്നും ഓഫർ ചെയ്യാതിരിക്കുക

#4. വിനയം

വിനയമെന്നാല്‍ -

എളിയവനും എല്ലാവർക്കും സമീപ്യവാനും ആകുക
വിനയാന്വിതനും പ്രായോഗികം ആയി പ്രവർത്തിക്കുന്നവനും ആകുക
തോൽവികൾ നല്ല രീതിയിൽ ഉൾക്കൊള്ളുന്നവനും വിജയത്തിൽ വിനയമുള്ളവനും, രണ്ടും 'ആം ആദ്മി' യുടെ ജനവിധിയായി അന്ഗീകരിക്കുകയും ചെയ്യുക
ആളുകളുടെ പേരെടുത്തു പറഞ്ഞ് വിമർശിച്ച് മേധാവിത്വത്തോടെ പെരുമാറുകയും; അല്ലെങ്കിൽ; സ്വയം പുകഴ്ച്ചക്ക് വേണ്ടി സ്വാധീനം ഉള്ളവരുമായി ബന്ധമുള്ളത് പോലെ സംസാരിക്കുകയും ചെയ്യാതിരിക്കുക
ഏതു ഉറവിടത്തിൽ നിന്നും ഉള്ള പ്രതികരണങ്ങളോട് തുറന്നമനസ്സുള്ളവൻ ആയിരിക്കുക - അകത്തു നിന്നായാലും പുറത്തു നിന്നായാലും
ആരിൽ നിന്നും ഉള്ള ആശയങ്ങൾ സ്വീകരിക്കുക - ജൂനിയർ, പ്രവൃത്തി പരിചയം കുറവുള്ള വോളന്ടിയർ, പാർട്ടി അംഗം എന്ന വ്യത്യാസം ഇല്ലാതെ ആരിൽ നിന്നും
ഒരു അംഗത്തിനെയോ എതിരാളിയെയോ വസ്തുനിഷ്oമായ തെളിവുകൾ ഇല്ലാതെ വ്യക്തിഹത്യ നടത്താതിരിക്കുക

#5.സംഘടിത പ്രവര്‍ത്തനം

സംഘടിത പ്രവര്‍ത്തനമെന്നാല്‍ -

ഓരോ കാര്യങ്ങളിലും മറ്റു അംഗങ്ങളുടെ പങ്ക് ആഘോഷിക്കുകയും, സ്വന്തമായി ചെയ്തതിനെ ഉയർത്തി കാട്ടാതിരിക്കുകയും ചെയ്യുക
'ഞാൻ' എന്നതിലുപരി ടീം ന്റെ മൊത്തം ലക്‌ഷ്യം മുന്നിൽ നിർത്തുക
മറ്റു ടീം അംഗങ്ങളുമായി എപ്പോഴും കൂടിയാലോചനക്കും അഭിപ്രായ സമന്വയത്തിനും ശ്രമിക്കുക
അധികാര ശ്രേണിക്ക് പ്രാധാന്യം കൊടുക്കാത്തതും മുൻവിധികൾ ഇല്ലാത്തതും ആയ സംസ്കാരം ഉണ്ടാക്കിയെടുത്ത് ഭാഗഭാഗിത്ത്വത്തിന്റെ അവബോധം പ്രോത്സാഹിപ്പിക്കുക
ഉന്നതാധികാരികളുമായി അഭിമുഖീകരണവും വിശദീകരണവും നടത്തുക, അങ്ങനെ ചെയ്യുവാൻ ടീം അംഗങ്ങളെയും ജൂനിയർസിനെയും പ്രോത്സാഹിപ്പിക്കുക; അങ്ങനെ സംഘടിത പ്രവർത്തനത്തിന്റെ സംസ്കാരം വീണ്ടും വീണ്ടും അനുശാസിക്കുക
"ഗ്രൂപ്പിസം", "അകത്തുള്ള രാഷ്ട്രീയം" എന്നിവ എപ്പോഴും നിരുൽസാഹപ്പെടുത്തുകയും; സംഘടിത പ്രവർത്തനത്തിന്റെ അതുല്യമാതൃക ആകുകയും ചെയ്യുക
മറ്റുള്ളവരുടെ നല്ല പ്രവൃത്തികളെ പരസ്യമായി അന്ഗീകരിക്കുക; "നെഗറ്റീവ് പ്രതികരണം" അല്ലെങ്കിൽ "സെൻസിറ്റീവ്" ആയ ടീം കാര്യങ്ങൾ സ്വകാര്യമായി മാത്രം കൈകാര്യം ചെയ്യുക
ഒരാളുടെ അഭാവത്തിൽ അയാളെ കുറിച്ച് പ്രതികൂലമായി സംസാരിക്കാതിരിക്കുക
"ഞാൻ" എന്നത് ഒരിക്കലും "ഞങ്ങൾ" എന്നതിനേക്കാൾ മുഴങ്ങി കേൾക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക
വ്യക്തിപരമായ ലക്ഷ്യങ്ങൾ ടീം ന്റെയും അടിസ്ഥാന ലക്ഷ്യത്തിന്റെയും പാതയിൽ വരുന്നില്ല എന്ന് ഉറപ്പു വരുത്തുക
ഏതു അവസരത്തിലും ധാര്‍ഷ്‌ട്യം, ഭീഷണിപ്പെടുത്തൽ, അവഹേളനം എന്നിവയിൽ നിന്നും മാറി നിൽക്കുക

വോളന്റിയർ എന്ന ഉത്തരവാദിത്തം ഏറ്റെടുക്കും മുമ്പ് ചെയ്യേണ്ട 5 കാര്യങ്ങൾ:

1) സ്വരാജും മറ്റുമുഖ്യ ഡോകുമെന്റുകളും വായിക്കുകയും ആന്തരികമായി പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുക
2) 25 ഡോർ ടു ഡോർ സന്ദർശനങ്ങൾ നടത്തുകയും, നിലവിലെ അംഗങ്ങളോടോത്തു മെമ്പർഷിപ്ഡ്രൈവിൽ പങ്കാളികളാകുക.
3) വ്യക്തിപരമായി സ്വന്തം പ്രദേശത്തു നിന്ന് 25 പേരെ അംഗങ്ങളാക്കുക
4) 10 സംഭാവനകൾ നേടുക
5) എഎപി വോളണ്ടിയർഷിപ്പിനൊ അംഗത്വത്തിനോ ആയി 10 ഫോണ്‍കാളുകൾ പരിചിതർക്കു ചെയ്യുക

എ.എ.പി പ്രവർത്തകരുടെ പെരുമാറ്റ നിയമാവലി


ആം ആദ്മി പാർട്ടി ഒഫീഷ്യൽ ഭാരവാഹികൾ, അതിന്റെ എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ, പാർട്ടി അംഗങ്ങൾ, പ്രവർത്തകർ എന്നിവർക്കുള്ള പെരുമാറ്റ നിയമാവലി താഴെ പറയുന്നു:

പാര്‍ട്ടിക്കുള്ളില്‍ കലഹങ്ങളുണ്ടാക്കുന്നതോ, ഭിന്നതയുണ്ടാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകര്‍ മാറി നില്‍ക്കേണ്ടതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണപ്പെടുന്ന പക്ഷം അത് അവരുടെ അതാതു സംഘടനാ തലത്തിലെ ആം ആദ്മി സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

ജനകീയ പ്രശ്നങ്ങളില്‍ അതാതു സംഘടനാ വക്താക്കളുമായി ചര്‍ച്ച നടത്തി സന്നദ്ധപ്രവര്‍ത്തകര്‍ അവരുടെ അഭിപ്രായം പൊതുവായി രേഖപ്പെടുത്താവുന്നതാണ്. എന്നാല്‍ സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉള്ളിലെ ചര്‍ച്ചാവേദികളില്‍ മാത്രം ഒതുക്കെണ്ടതാണ്. പാര്‍ട്ടിയുടെ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന പാര്‍ട്ടി സംഘടനാ വിഷയങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം(ഇലക്ട്രോണിക്/നോണ്‍ ഇലക്ട്രോണിക് സന്ദേശങ്ങള്‍, വ്യക്തികള്‍ വഴിയുള്ള സന്ദേശവിനിമയങ്ങള്‍) എന്നിവ കാരണം പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയെയോ, അതിന്‍റെ പൊതു പ്രതിച്ഛായയെയോ നയങ്ങളെയോ അനുചിതമായി ബാധിക്കുന്നുവെന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതയിരിക്കും. എന്നാല്‍ ഏറ്റവും അത്യാവശ്യമായ ഘട്ടങ്ങളില്‍ "രാജ്യ പൊതു താല്പര്യര്‍ഥം' ബന്ധപ്പെട്ട അധികാരികള്‍ക്ക് മാത്രം അവ നല്‍കാവുന്നതാണ്(unless required by the law of the land could send the to the competent authority). അത്തരത്തിലുള്ള കോപ്പികള്‍ നിയമാനുസൃതമായി അതാതു ബന്ധപ്പെട്ട അധികാരികള്‍ക്ക് മാത്രമേ നല്‍കാവുഎന്നത് നിര്‍ബന്ധമാണ്‌. പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തികള്‍ക്കോ മറ്റു സംഘടനകള്‍ക്കോ നല്‍കാവുന്നതല്ല.

ആം ആദ്മി പാര്‍ട്ടിയുടെ ഏതെങ്കിലും ജില്ല കമ്മറ്റികള്‍ക്കുള്ളിലെ തര്‍ക്കങ്ങള്‍ അതാത് ജില്ലാ കമ്മറ്റിക്കുള്ളില്‍ വച്ചു തന്നെ പരിഹരിക്കേണ്ടതാണ്. അത്യാവശ്യമെന്നു തോന്നുന്ന പക്ഷം സംസ്ഥാന കമ്മറ്റിക്ക് ഇടപെട്ടു പ്രശ്ന പരിഹാരം നടത്താന്‍ ശ്രമിക്കാവുന്നതാണ്. ഒരു കാരണവശാലും മേല്‍പ്പറഞ്ഞ പ്രകാരമുള്ള ഉള്ള(ജില്ലാ കമ്മറ്റികള്‍ തമ്മിലോ ഉള്ളിലോ) തര്‍ക്കങ്ങളെ കുറിച്ചുള്ള കാര്യശകലങ്ങള്‍ ഇമെയില്‍, മെസ്സേജ്, കത്ത്, ഇലക്ട്രോണിക്/നോണ്‍ ഇലക്ട്രോണിക് സന്ദേശങ്ങള്‍, വ്യക്തികള്‍ വഴിയുള്ള സന്ദേശവിനിമയങ്ങള്‍ എന്നിവ വഴിയോ കൈമാറ്റം ചെയ്യുകയോ, ഇത്തരത്തിലുള്ള മാധ്യമങ്ങള്‍ വഴി പൊതു വേദികളിലോ മറ്റു വ്യക്തികള്‍ക്കോ കൈമാറ്റം ചെയ്യുവാന്‍ പാടുള്ളതല്ല. ഇപ്രകാരമുള്ള എതൊരു തര്‍ക്കവും പാര്‍ട്ടിയിലെ ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിക്കേണ്ടതാണ്.

ഒരു ജില്ലാ കമ്മറ്റി മെമ്പര്‍മാരും ഔദ്യോഗിക ഭാരവാഹികളും വാളണ്ടിയര്‍സും ഒരിക്കലും മറ്റൊരു ജില്ലാ കമ്മറ്റിയുടെ അഭ്യന്തര/സംഘടനാ പ്രശ്നങ്ങളില്‍/തര്‍ക്കങ്ങളില്‍ പരസ്യമായി ഇടപെടുകയോ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം (ഇലക്ട്രോണിക് /നോണ്‍ ഇലക്ട്രോണിക് സന്ദേശങ്ങള്‍ , വ്യക്തികള്‍ വഴിയുള്ള സന്ദേശവിനിമയങ്ങള്‍ ) എന്നിവയിലൂടെ മറ്റുള്ള പൊതു വേദികളിലോ വ്യക്തികള്‍ക്കോ കൈമാറ്റം നടത്താന്‍ പാടുള്ളതല്ല. ഇപ്രകാരമുള്ള എതൊരു തര്‍ക്കവും പാര്‍ട്ടിയിലെ ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിക്കെണ്ടാതാണ്.

എതൊരു സന്നദ്ധ പ്രവര്‍ത്തകനും അതാതു കമ്മറ്റിക്ക് മുന്നാകെ(ജില്ലാ സെക്രട്ടറിയുടെ പേരില്‍) അല്ലെങ്കില്‍ തര്‍ക്കപരിഹാര സെല്‍ അല്ലെങ്കില്‍ ലോക്പാലിന് ആണ് അവരുടെ പരാതികള്‍/അഭിപ്രായം നല്‍കേണ്ടത്. അതാതു കമ്മറ്റി അംഗങ്ങള്‍ അല്ലാതെ ആരും തന്നെ ഒരിക്കലും മേല്‍പ്പറഞ്ഞ പ്രകാരമുള്ള പരാതിയുടെ കോപ്പി മാധ്യമങ്ങള്‍ക്ക്(ഇലക്ട്രോണിക് കോപ്പി ആയോ ഹാര്‍ഡ് കോപ്പി ആയോ) വ്യക്തികള്‍ മുഖാന്തിരമോ, മറ്റുള്ളവര്‍ മുഖാന്തിരമോ കൊടുക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ ഏറ്റവും അതുവശ്യമായ ഘട്ടങ്ങളില്‍ 'രാജ്യ പൊതു താല്പര്യര്‍ഥം' ബന്ധപ്പെട്ട അധികാരികള്‍ക്ക് മാത്രം നല്‍കാവുന്നതാണ്(unless required by the law of the land could send the to the competent authority). അത്തരത്തിലുള്ള കോപ്പികള്‍ നിയമാനുസൃതമായി അതതു ബന്ധപ്പെട്ട അധികാരികള്‍ക്ക് മാത്രമേ നല്‍കാവു. പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തികള്‍ക്കോ മറ്റു സംഘടനകള്‍ക്കോ നല്‍കാവുന്നതല്ല.

പരാതിയോ ആരോപണങ്ങളോ ഉന്നയിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍/ഔദ്യോഗിക ഭാരവാഹികള്‍/എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അവയ്ക്ക് ആധാരമായ തെളിവുകള്‍ നല്‍കുവാന്‍ ബാധ്യസ്ഥരാണ്.

പരാതികള്‍ക്ക് ആധാരമായ തെളിവുകള്‍ ഇല്ലാത്ത പക്ഷം അത്തരം പരാതികള്‍ കര്‍ശ്ശനമായും അതാതു ആം ആദ്മി പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് അയക്കേണ്ടതും, പിന്നീട് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താവുന്നതും ആണ്.

സന്നദ്ധപ്രവര്‍ത്തകരുടെയും വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന രീതിയിലുള്ള കഴമ്പില്ലാത്തതും അവ്യകതമയതും അപകീര്‍ത്തിപ്പെടുതുന്നതുമായ രീതിയിലുള്ള ആശയവിനിമയങ്ങള്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്കെതിരെയോ, പാര്‍ട്ടിക്കെതിരെയോ, പ്രവര്‍ത്തകര്‍ /ഔദ്യോഗിക ഭാരവാഹികള്‍/എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ഉന്നയിക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്. ഇത്തരത്തില്‍ ഉള്ള ഏതൊരു പ്രവര്‍ത്തനവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കപ്പെടും.

പാര്‍ട്ടി അഭ്യന്തരകാര്യങ്ങളിളോ സംഘടനാ കാര്യങ്ങളിലോ ഉള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു ആശയവിനിമയവും സന്നദ്ധപ്രവര്‍ത്തകര്‍/ഔദ്യോഗിക ഭാരവാഹികള്‍/എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല.

മേല്‍പ്പറഞ്ഞ പെരുമാറ്റ സംഹിതയില്‍ നിന്ന് വ്യതിചലിക്കുന്നത് അനുചിതമായ അച്ചടക്കനടപടികള്‍ക്ക് കാരണമാകുന്നതാണ്.

പ്രവര്‍ത്തകര്‍ക്ക് ഇത് പിഡിഎഫ് ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Download


volunteer


വരൂ നമുക്കൊരുമിച്ചു രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയും,
രാജ്യപുരോഗതിക്കായും സര്‍വോപരി മാറ്റത്തിനായും പ്രവര്‍ത്തിക്കാം.


വരൂ നമുക്കൊരുമിച്ചു

മാറ്റം സാധ്യമാക്കാം

രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമ രാജ്യത്തെ ജനങ്ങള്‍ ആണ്. ജനപ്രതിനിധികള്‍ അവരുടെ സേവകര്‍ മാത്രമാണ്. ഭരണഘടനയില്‍ എഴുതിയതില്‍ കവിഞ്ഞ് ഇന്നത്തെ അവസ്ഥ ഇങ്ങനെ അല്ല എന്ന് നമുക്കറിയാം. ഇത് പ്രാവര്‍ത്തികമാക്കിയാലേ സമ്പൂര്‍ണമാവുകയുള്ളൂ. യദാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി കൂടെ വരൂ