വിദ്യാര്‍ഥികളെ

രാജ്യം വിളിക്കുന്നു

  • ഹോം
  • വിദ്യാര്‍ഥികളുടെ ഇടം

ആം ആദ്മി പാർട്ടി അഭിപ്രായ സമാഹാരം(ഒപീനിയന്‍ ബാങ്ക്)

"അഴിമതി നിർമ്മാർജ്ജനം, രാഷ്ട്രീയ ശുദ്ധീകരണം, രാഷ്ട്ര പുരോഗതി എന്നിവയിൽ വിദ്യാർത്ഥികളുടെ പങ്ക്"

ആമുഖം:
പ്രവർത്തന ശൈലി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി അഴിമതി നിർമ്മാർജ്ജനം, രാഷ്ട്രീയ രംഗശുദ്ധീകരണം, രാഷ്ട്ര പുരോഗതി എന്നിവയിൽ വിദ്യാർത്ഥികളുടെ പങ്ക് എത്രത്തോളമാണെന്ന് കണ്ടെത്തുവാൻ ആം ആദ്മി പാർട്ടി കേരളം ഒരു സമഗ്രപഠനം നടത്തുവാൻ തീരുമാനിച്ചു. അഴിമതി ഇന്ത്യയിലെ സാമൂഹ്യ പുരോഗതിക്ക് ഏറ്റവും വലിയ തടസ്സമായി മാറിയിരിക്കുന്നു. അഴിമതിയിൽ നിന്നും ഉരുത്തിരിയുന്ന ദാരിദ്ര്യം കൊണ്ട് ഇന്ത്യയിലെ സാധാരണക്കാർക്ക് വലിയ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ജീർണിച്ച, പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥ ഇവിടുത്തെ മാനുഷിക പുരോഗതി ആകെ താറുമാറാക്കിയിരിക്കുന്നു.

ഇന്ത്യയുടെ ജനസംഖ്യയിലെ വലിയൊരു ശതമാനം വിദ്യാർത്ഥികളും യുവാക്കളുമാണ്. സാമൂഹിക പരിവർത്തനത്തിൽ ഇവരുടെ വലിയ കഴിവ് വേണ്ട രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ല. രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി വിദ്യാർത്ഥികളുടെ കഴിവുകൾ നന്നായി ഉപയോഗിക്കണമെന്ന് ആം ആദ്മി പാർട്ടി വിശ്വസിക്കുന്നു.

ആം ആദ്മി പാർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക - www.aamaadmiparty.org & www.facebook.com/AamAadmiPartyKeralam.

വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സാമൂഹ്യ ഉന്നമനം എങ്ങനെ നേടാം എന്ന് അന്വേഷിക്കുന്ന ഭൂമിതല പഠനങ്ങൾ അധികമില്ല. അതിനാൽ ആം ആദ്മി പാർട്ടി 'Opinion Bank' (അഭിപ്രായ സമാഹാരം) എന്ന രൂപത്തിൽ ഒരു ഗവേഷണ പഠനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അറിയപ്പെടുന്ന സാമൂഹ്യ വിദഗ്ധരുടെയോ പണ്ഡിതരുടെയോ സഹായം നേരിട്ടു സ്വീകരിക്കുന്നതിന് പകരം ഭൂമിതലത്തിലുള്ള പഠനം കൂടുതൽ ഫലവത്താകുമെന്ന് പാർട്ടി വിശ്വസിക്കുന്നു. ഏതു തലത്തിലുള്ള വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥിസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഒപീനിയന്‍ ബാങ്ക് വഴി ഉന്നയിക്കാം.

മാർഗ്ഗനിർദ്ദേശങ്ങൾ
1. ഒപീനിയന്‍ ബാങ്ക് പ്രധാനമായും ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണ പഠനം എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കോളേജ് വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ആവിഷ്കരിച്ചിട്ടുള്ളത്. എങ്കിലും ഹൈസ്കൂൾ, ഹയ്യർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ സ്വാഗതം ചെയ്യുന്നു. കൂടാതെ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, ഗവേഷണബിരുദധാരികൾ എന്നിവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒപിന്യൻ ബാങ്കിൽ കൊടുക്കാം.
2. രജിസ്ട്രേഷൻ, അഭിപ്രായം/ ഉപന്യാസം സമർപ്പിക്കൽ എന്നിവ ഓണ്‍ലൈൻ വഴിയായി www.aapkerala.org/resources/studentzone/ എന്ന വെബ്സൈറ്റിലൂടെ ചെയ്യേണ്ടതാണ്. വിദ്യാർത്ഥിയുടെ പേര്, വയസ്സ്, സ്ഥലം, പാഠ്യക്രമം, കോളേജ്, പാഠ്യവർഷം, ഫോണ്‍, ഇമെയിൽ എന്നീ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്.
3. അഭിപ്രായം/ ഉപന്യാസം ലഭിച്ച വിവരം ഇമെയിൽ വഴി മാത്രമേ അറിയിക്കുകയുള്ളു. അതിനാൽ ശരിയായ ഇമെയിൽ വിലാസം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
4. അഭിപ്രായം/ ഉപന്യാസം എന്നിവക്ക് കുറഞ്ഞത്‌ ഇത്ര വാക്കുകൾ വേണമെന്നില്ല. എങ്കിലും, കൂടിയത് 1000 വാക്കുകളായി സംഗ്രഹിക്കുവാൻ ശ്രമിക്കുക. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ ഉപയോഗിക്കാം.
5. വിദ്യാർത്ഥി കൂട്ടായ്മ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾക്ക് കൂട്ടായ്മയുടെ/ സ്ഥാപനത്തിന്റെ പൊതുവായ അഭിപ്രായം സമർപ്പിക്കാം. കൂട്ടായ്മയിലെ അംഗങ്ങളുടെ പേരും, അവരെ ബന്ധപ്പെടുവാനുള്ള വിവരങ്ങളും കൂടി സമർപ്പിക്കേണ്ടതാണ്.
6. ഒപീനിയന്‍ ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് www.facebook.com/AamAadmiPartyOpinionBank ആണ്. ചർച്ചകൾക്കായി വിദ്യാർത്ഥികളെ ഈ പേജിലേക്ക് ക്ഷണിക്കുന്നു.

പൊതു അറിയിപ്പുകള്‍:
1. അഴിമതിനിർമ്മാർജ്ജനം, രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണം, രാഷ്ട്ര പുരോഗതി എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ/ പൊതുജനങ്ങളുടെ അഭിപ്രായ സമാഹാരമായി ഒപിന്യൻ ബാങ്കിനെ കാണുവാൻ അഭ്യർത്ഥിക്കുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടു കൂടിയുള്ള പുരോഗതിക്കു വേണ്ട ആദ്യപടിയായി ആം ആദ്മി പാർട്ടിയുടെ ഒപീനിയന്‍ ബാങ്കിനെ എല്ലാ വിദ്യാർത്ഥികളും കാണേണ്ടതാണ്. അതിനാൽ വിദ്യാർത്ഥികൾ അഭിമാനത്തോടു കൂടി ഇതിൽ പങ്കെടുക്കണം.
2. അഴിമതിനിർമ്മാർജ്ജനം, രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണം, രാഷ്ട്ര പുരോഗതി എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ചെറിയ ഉപന്യാസങ്ങൾ എഴുതാവുന്നതാണ്. ഏതെങ്കിലും പ്രത്യേക സംവിധാനം, സർക്കാർ സ്ഥാപനം, സാമൂഹ്യ പ്രശ്നം എന്നിവയെ കുറിച്ച് അവബോധമുള്ള വിദ്യാർത്ഥികൾക്ക് ആ പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിക്കാവുന്നതാണ്.
3. ഇന്നത്തെ ഇന്ത്യയിലെ കേന്ദ്രീകൃത ഭരണ സംവിധാനം, രാഷ്ട്രീയം, അഴിമതി എന്നീ വിഷയങ്ങളെ കുറിച്ച് അറിയുവാൻ ശ്രീ. അരവിന്ദ് കെജ്രിവാൽ രചിച്ച 'സ്വരാജ്' എന്ന പുസ്തകം വായിക്കുവാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. ഈ പുസ്തകത്തിന്റെ ഓണ്‍ലൈൻ രൂപം www.aapkerala.org/resources/swaraj/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഒപിന്യൻ ബാങ്കിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും aapopinionbank@gmail.com എന്ന വിലാസത്തിൽ അയക്കുക. അല്ലെങ്കിൽ താഴേ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക.




പ്രതികരണ സമൂഹമായി

മാറാം

ഈ രാജ്യത്ത് നല്ല ആളുകള്‍ എണ്ണത്തില്‍ കുറവായത് കൊണ്ടല്ല ഇത്ര അനീതി ഇവിടെ നടക്കുന്നത് മറിച്ചു നല്ല ആളുകള്‍ നിശബ്ദരായത്‌ കൊണ്ടാണ് എണ്ണത്തില്‍ കുറവുള്ള ചീത്ത ആളുകള്‍ അനീതി വീണ്ടും വീണ്ടും പ്രവര്‍ത്തിക്കുന്നത്. നമുക്കൊരുമിക്കാം പ്രതികരിക്കാം ഈ അനീതികള്‍ക്കെതിരെ.