സംസ്ഥാനസമിതി

മിനുട്ട്സ്

Key Minutes of first meeting of AAP Kerala Interim State TeamDate: 14th Jan 2016
Time: 2pm to 7pm
Venue: Shikshak Sadan in Eranakulam

Prepared by: Arun Joseph

Meeting attended by:
CR Neelakandan (presided)
Shybu Madathil
Eswar
Ashok George Zachariah
Paul Joseph
SA Eroth
Arun Joseph
Rajesh Kumar

1. State level campaigns on following issues to be taken up, as declared during the 1st Press conference of IST.

* Palliakara Toll:

- Existing parallel road to be opened fully for general public without any hindrance.
- Police dept level investigation against DySP KK Raveendran, along with Vigilance case to be demanded.
- Palliakara Toll should be taken over by state govt.

* Do every possible measures to uphold the dignity of civil service officers.

- AAP to support DGP Jacob Thomas in his fight against the corrupt system and his request for the permission to move court against Chief Minister, by securing one lakh signature from the general public.
- Each district to secure a minimum of 8000 to 10000 signatures for the purpose on or before 31st Jan 2016 and submit the originals to IST, while keeping a copy for district record.

* Corruprion in Kerala Cricket Association (KCA):

- Set up an enquiry commission to find out the corruption in KCA, in line with Lodha Commission set up against BCCI

2. AAP's Anti Corruption Wing to be started effectively at all levels.

3. Since current state Lokayuktha is dormant or ineffective, AAP to draft a bill on 'Jan Lokayuktha' to be presented for public feedback and discussion.

4. To come up with a draft bill for the public feedback and discussion to end the corruption in the unaided or self financing educational institutions and to make education more productive.

5. To appoint a 'Policy Drafting Committee' to list out the priorities on socio-cultural-environmental aspects in Kerala and to suggest respective projects by involving subject experts as well as other stake holders.

6. AAP FORWARD @ 14 Districts:

* To move forward, a one day (9am to 9pm) interaction with volunteers in each district.
* 'AAP Forward' to convene with a minimum of 15 days notice to all districts.
* Interim State Team will visit all the districts to attend 'AAP Forward', starting from February 2nd onward to meet volunteers in general and to identify individual volunteers who can be given specific tasks and roles as part of the new structure. For e.g., identify individuals who can contribute to the media team, policy analysis team, fund raising team etc. There will be several such tasks.
7. Dates along with person in-charge from Interim State Team to coordinate 'AAP Forward':

2nd Feb 2nd, Tuesday: Kannur (Paul Joseph to coordinate 9388609281)
4th Feb, Thursday: Waynad (Paul Joseph to coordinate 9388609281)
Kasargod will be confirmed later (Paul Joseph to coordinate 9388609281)
6th Feb, Saturday: Aleppy (Ashok George to coordinate 9495330544)
7th Feb, Sunday: Pathanamthitta (SA Eroth to coordinate 9400381629)
12th, Feb Friday: ,Palakkad (Rajesh Kumar to coordinate 9446141965)
13th Feb, Saturday: Malapuram (Eswarji to oordinate 9538156190)
14th Feb, Sunday: Calicut (Eswarji to coordinate 9538156190)
19th Feb, Friday: Kottayam (Ashok George to coordinate 9495330544)
20th Feb, Saturday: Kollam (Ashok George to coordinate 9495330544)
21st Feb, Sunday: Trivandrum (Arun Joseph to coordinate 9946533476)
25th Feb, Thursday: Idukki (Eswarji to coordinate 9538156190)
27th Feb, Saturday: Thrissur (Rajesh Kumar to coordinate 9446141965)
28th Feb, Sunday: Ernakulam (Shybu Madathil to coordinate 9605111548)

8. A questionnaire meant to identify the interests and skills of volunteers will be given to volunteers in each district during 'AAP Forward'. Data from the questionnaire will be systematically assessed for giving task specific responsibilities.

9. CR will inform district conveners about the proposed visits and coordinators will follow it up, while rest of the state team will use all their resources too to ensure all the volunteers including those who are staying away from Party activities will attend the meetings.

10. Volunteers will be informed about the proposed visits through Email, FB, whatsapp, twitter, sms, among other means. District teams can do press release / press meet to announce the visit at least 2 days in advance.

11. Agenda for 'AAP Forward':

* 9am - 10am: Meetig with District Executive
* 10am - 12pm: Conveners, Joint Conveners, Secretaries of all Assembly, Corporation, Muncipality, Panchayath committees along with District Executive
* 12pm to 1pm: CR to have brief chat with any one from outside Party. Dist team can plan it if possible.
* 1pm - 2pm: Lunch
* 2pm - 4pm: One to one meeting with Volunteers other than office bearers
* 4pm - 6pm: General session
* 6pm - 9pm: It's possible to meet interim state team until 9pm. If required, Dist Executive meeting at the end.
12. On or before 20th Jan, all the District teams should provide contact information of all members, volunteers, and office bearers of all Assembly, Corporation, Muncipality, Panchayath committees along with District Executive.

13. Office Space:

* Decided to find an office space for the functioning of interim team in Ernakulam. George Kakkanad, Paul Kalamassery and Eswarji are given the task of identifying the new office.

14. Fund Raising:

* CR will make a public appeal through Email and FB, requesting volunteers and wider public about the need to raise honest money for funding AAP activities. Decided to accept honest money through "aap ka dhan" and cheques.

15. Mahe Activities:

* As decided by NC, Pondicherry is the gateway of AAP to South India. Mahe being in Kerala, AAP Kerala to support, especially North Districts in Kerala such as Kasargode, Kannur, Wayanad, Kozhikode & Malappuram should provide all the assistance.
* SA Eroth to continue to be incharge of Mahe.
* Threats against AAP volunteers from other political parties in Mahe condemned by IST. The recent threats and bullying behaviour from other political parties in Mahe are the signs of effective work carried out by the Mahe team. It is decided not to budge AAP position despite the threat. Decided to raise and resist, legally and politically, all attempts to threaten AAP in Mahe.
* All district teams to actively participate in Mahe campaign as Pondichery elections are crucial for AAP entry to South India.
* AAP Kerala social media team to extend all the support to Mahe team.
* CR will hold a Press Conference in Mahe on 19th Feb.

16. It's understood that a couple of small time career politicians who have been fooling around the party with petty ambitions might be attempting to create a new party in Kerala abusing the name of AAP. AAP feels that they are free to pursue their career ambitions. But AAP won't allow anyone to tarnish the AAP name with their petty politics, hence we would file a petition with the Election Commission to protect the name "Aam Aadmi Party".

17. Code of conduct:

* To have clarity, it is decided to interpret code of conduct and party constitution in as many party meetings as possible.

18. Taking in to consideration some frequently asked questions (FAQ) by volunteers, it is decided to frame answers and circulate the same among volunteers.

19. Time bound delivery of tasks:

* All assigned tasks should be delivered time bound by all office bearers of AAP in Kerala - from state to ward level. Take up official responsibilities only if you are willing to deliver the results by a deadline; undue delay and perpetual postponing is not acceptable. A close monitoring on this will have to carry out by the respective committees.

20. Two and half lacs of volunteers:

* It's decided that AAP Kerala should achieve a target of 2.5 lakhs of volunteers in order to become a significant mover in Kerala politics. Detailed plans on how to achieve this target to be drafted soon.

21. Connecing NRIs effectively is very important:

* It's decided to discuss this aspect in detail in the next meeting.

22. Janasabha News:

* CR to take up this with Sara teacher to discuss with her.

23. Communication infrastructure:

* It's observed that effective communication is a key challenge for Kerala AAP in terms of updates from relevant committees to volunteers along with Delhi Govt achievements to reach volunteers and the public.
* A communication infrastructure to be built for an effective and ongoing communication process. More detailed plan to be presented in the next IST meeting.
* Decided to enhance the website.
Previous disciplinary actions:
* Decided to start from a clean state. IST to review yesteryear disciplinary actions at the next meeting.

26. The minutes of previous meetings of State, District, Assembly, Corporation, Muncipality & Panchayath committees to be read in the succeeding meetings of respective committees as the first item of the agenda, to review the decisions taken in the previous meeting.

27. To ensure transparency and to fix accountability, the key minutes of every meetings of State, District, Assembly, Corporation, Muncipality & Panchayath committees to be circulated through all possible communication channels such as email, FB, website and WhatsApp within 3 days of the meetings in Malayalam.

28. Virtual meetings:
Between IST meetings, the possibility of virtual meetings or informal consultations among IST members using online facilities contemplated.

29. Internal audit team:
A team of experts in auditing to be formed for the purpose of internal audit. A concrete proposal to be discussed in the next meeting.

30. Brief profile of all IST members, Dist Executive members, office bearers of Assembly, Corporation, Muncipality, Panchayath and Ward committees to be published after 'AAP Forward'. The first model will be published by IST members before "AAP Forward".

31. The next meeting of IST to be convened on 22nd Jan.

ആം ആദ്മി പാര്‍ട്ടി കേരള ഇടക്കാല സംസ്ഥാന ടീമിന്‍റെ ആദ്യത്തെ മീറ്റിംഗിന്‍റെ മിനിട്ട്സ്

തീയതി : 14.01. 2016
സമയം : 2 PM to 7.00 PM
സ്ഥലം : ശിക്ഷക് സദന്‍, എറണാകുളം

തയ്യാറാക്കിയത് : അരുണ്‍ ജോസഫ്

മീറ്റിംഗില്‍ പങ്കെടുത്തവര്‍
1. സി.ആര്‍ നീലകണ്ഠന്‍ (അദ്ധ്യക്ഷത വഹിച്ചു)
2. ഷൈബു മഠത്തില്‍
3. വെങ്കിടേശ്വരന്‍ (ഈശ്വര്‍ജി)
4. അശോക് ജോര്‍ജ്ജ് സഖറിയ
5. പോള്‍ ജോസഫ്
6. എസ്.എ. എറോത്ത്
7. അരുണ്‍ ജോസഫ്
8. രാജേഷ് കുമാര്‍

ആദ്യത്തെ പത്രസമ്മേളനത്തില്‍ അറിയിച്ചതുപോലെ താഴെ പറയുന്ന വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ രാഷ്ട്രീയപ്രചരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പാലിയേക്കര ടോള്‍

നിലവിലുള്ള സമാന്തരപാത യാതൊരു തടസ്സവുമില്ലാതെ പൊതുജനത്തിനായി തുറന്നുകൊടുക്കുക.
പാലിയേക്കര ടോള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുക.
ഡി.വൈ.എസ്.പി. കെ.കെ. രവീന്ദ്രനെതിരെ ഡിപ്പാര്‍ട്ട്മെന്‍റ് തല അന്വേഷണവും വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിക്കുക.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ മാന്യത ഉയര്‍ത്തിപിടിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുക.

അഴിമതി നിറഞ്ഞ നിലവിലെ വ്യവസ്ഥിതിക്കെതിരെയുള്ള ഡി.ജി.പി. ജേക്കബ് തോമസിന്‍റെ നിലപാടുകള്‍ക്ക് ആം ആദ്മി പാര്‍ട്ടി പിന്തുണ കൊടുക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുക്കണമെന്ന അദ്ദേഹത്തിന്‍റെ അപേക്ഷ അനുവദിക്കണമെന്നും അതിനു പിന്തുണ അറിയിച്ചുകൊണ്ട് പൊതുജനങ്ങളില്‍നിന്ന് ഒപ്പുശേഖരണം നടത്തുവാനും തീരുമാനിച്ചു.
ജനുവരി 31ന് മുമ്പായി ഓരോ ജില്ലയില്‍ നിന്നും മേല്‍പറഞ്ഞതിലേക്കായി 8,000 മുതല്‍ 10,000 വരെ ഒപ്പുശേഖരണം നടത്തുവാന്‍ തീരുമാനിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി (KCA)

ലോധ കമ്മീഷന്‍ മാതൃകയില്‍ KCA യിലെ അഴിമതി പുറത്തുകൊണ്ടുവരുവാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കുക.
ആന്‍റി കറപ്ഷന്‍ വിംഗ് കൂടുതല്‍ സംഘടിതമായി എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
നിലവിലുള്ള ലോകായുക്ത സംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ ആം ആദ്മി പാര്‍ട്ടി ഒരു പുതിയ ജനലോകായുക്ത ബില്ലിന്‍റെ കരട് പൊതുജനത്തിന്‍റെ അഭിപ്രായം സ്വരൂപിക്കുവാനായി സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.
വിദ്യാഭ്യാസമേഖല കൂടുതല്‍ കാര്യക്ഷമമാക്കുവാനായി അണ്‍-എയ്ഡഡ് കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും അഴിമതിക്കെതിരെ ഒരു കരട് ബില്ല് പൊതുജനത്തിന് മുമ്പാകെ സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.
ഒരു നയരൂപീകരണ സമിതിയെ നിയമിക്കുവാനും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ അതാത് വിഷയങ്ങളില്‍ പ്രഗല്ഭരായ വ്യക്തികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നയങ്ങളുടെ കരട് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുറത്തിറക്കുവാന്‍ തീരുമാനിച്ചു.

ആം ആദ്മി പാര്‍ട്ടി മുന്നോട്ട് (AAP Forward) സംഗമം 14 ജില്ലകളില്‍

15 ദിവസത്തെ നോട്ടീസ് നല്‍കികൊണ്ട് മേല്‍പറഞ്ഞ സംഗമം എല്ലാ ജില്ലകളിലും ഒരു ദിവസം 9.00 AM to 9.00 PM നടത്തുവാന്‍ തീരുമാനിച്ചു.
ഇടക്കാല സംസ്ഥാന സമിതി അംഗങ്ങള്‍ ഫെബ്രുവരി 2 മുതല്‍ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തുകയും വോളണ്ടിയേഴ്സിനെ ഒറ്റയ്ക്കും കൂട്ടമായും കണ്ടു സംസാരിക്കുകയും ചെയ്യും.
ഇതിലൂടെ പുതിയ സംഘടനാ സംവിധാനത്തില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുവാന്‍ താല്പര്യപ്പെടുന്ന വ്യക്തികളെ കണ്ടെത്തുകയും അവരുടെ അതാത് മേഖലകളിലെ വൈദഗ്ദ്ധ്യങ്ങള്‍ തിരിച്ചറിയുകയും, അതിലേയ്ക്കായി ഒരു ഫോം പൂരിപ്പിച്ചു നല്‍കുവാന്‍ ആവശ്യപ്പെടുവാനും തീരുമാനിച്ചു. ഉദാഹരണത്തിന് നയരൂപീകരണ സമിതി, മീഡിയ ടീം, ധനസമാഹരണ സമിതി, രാഷ്ട്രീയ പ്രചാരണ സമിതി തുടങ്ങി വിവിധ സമിതികളില്‍ സംസ്ഥാന, മേഖല, ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരെ കണ്ടെത്തുന്നു.

ആം ആദ്മി പാര്‍ട്ടി മുന്നോട്ട് എന്ന സംഗമത്തിന്‍റെ വിവിധ ജില്ലകളിലെ തീയതിയും ദിവസവും

ഫെബ്രുവരി 2 ചൊവ്വാഴ്ച കണ്ണൂര്‍ (പോള്‍ ജോസഫ് 9388609281)
കാസര്‍കോഡ് തീയതി പിന്നീട് അറിയിക്കും.(പോള്‍ ജോസഫ് 9388609281)
ഫെബ്രുവരി 4 വ്യാഴം വയനാട് (പോള്‍ ജോസഫ് 9388609281)
ഫെബ്രുവരി 6 ശനി ആലപ്പുഴ (അശോക് ജോര്‍ജ്ജ് 9495330544)
ഫെബ്രുവരി 7 ഞായര്‍ പത്തനംതിട്ട (എസ്.എ.എറോത്ത് 9400381629)
ഫെബ്രുവരി 12 വെള്ളി പാലക്കാട് (രാജേഷ്കുമാര്‍ 9446141965)
ഫെബ്രുവരി 13 ശനി മലപ്പുറം (ഈശ്വര്‍ജി 9538156190)
ഫെബ്രുവരി 14 ഞായര്‍ കോഴിക്കോട് (ഈശ്വര്‍ജി 9538156190)
ഫെബ്രുവരി 19 വെള്ളി കോട്ടയം (അശോക് ജോര്‍ജ്ജ് 9495330544)
ഫെബ്രുവരി 20 ശനി കൊല്ലം (അശോക് ജോര്‍ജ്ജ് 9495330544)
ഫെബ്രുവരി 21 ഞായര്‍ തിരുവനന്തപുരം (അരുണ്‍ ജോസഫ് 9946533476)
ഫെബ്രുവരി 25 വ്യാഴം ഇടുക്കി (ഈശ്വര്‍ജി 9538156190)
ഫെബ്രുവരി 27 ശനി തൃശ്ശൂര്‍ (രാജേഷ്കുമാര്‍ 9446141965)
ഫെബ്രുവരി 28 ഞായര്‍ എറണാകുളം (ഷൈബു മഠത്തില്‍ 9605111548)

സി.ആര്‍. മേല്‍പറഞ്ഞ വിവരങ്ങള്‍ എല്ലാ ജില്ലാ കണ്‍വീനര്‍മാരെയും അറിയിക്കും. മറ്റ് സമിതിയംഗങ്ങള്‍ ജില്ലകളുമായി കോ- ഓര്‍ഡിനേറ്റ് ചെയ്യുകയും പരമാവധി അംഗങ്ങളെ, ഇപ്പോള്‍ മാറിനില്‍ക്കുന്നവര്‍ അടക്കം, സംഗമത്തിലേക്ക് ക്ഷണിയ്ക്കുകയും എല്ലാ വഴികളിലൂടെയും അംഗങ്ങളെ അറിയിക്കുവാനും തീരുമാനിച്ചു.

വോളണ്ടിയേഴ്സിനെ അറിയിക്കുവാനായി ഫെയ്സ്ബുക്ക്, ഇ-മെയില്‍, വാട്സ്ആപ്പ്, ട്വിറ്റര്‍, പത്രസമ്മേളനം, എസ്.എം.എസും മറ്റു ലഭ്യമായ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുവാന്‍ തീരുമാനിച്ചു.

ജനുവരി 20 ന് മുമ്പായി എല്ലാ ജില്ലാ കമ്മിറ്റികളില്‍ നിന്നും വോളണ്ടിയേഴ്സിന്‍റെയും മെംമ്പെഴ്സിന്‍റേയും, ജില്ലാ മണ്ഡല വാര്‍ഡ്തല ഭാരവാഹികളുടെയും എല്ലാവിധ കോണ്ടാക്ട് വിവരങ്ങളും സമാഹരിക്കുവാന്‍ തീരുമാനിച്ചു.

എ. എ.പി. മുന്നോട്ട് (AAP FORWARD) അജണ്ട

9.00 AM to 10 AM ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുമായി സംസാരിക്കുന്നു.
10.00 AM to 12.00 PM ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലയിലെ മറ്റ് എല്ലാതലങ്ങളിലുമുള്ള ഓഫീസ് ഭാരവാഹികളുമായും സംസാരിക്കുന്നു.
12.0 0 PM to 1.00 PM സി.ആര്‍. ക്ഷണിയ്ക്കപ്പെട്ട, പാര്‍ട്ടിക്ക് പുറത്തുള്ള, വ്യക്തികളുമായി സംസാരിക്കുന്നു.
1.0 0 PM to 2.00 PM ഭക്ഷണ സമയം (ഉച്ച ഭക്ഷണം)
2.0 0 PM to 4.00 PM ഓഫീസ് ഭാരവാഹികളല്ലാത്ത വോളണ്ടിയേഴ്സുമായി സംസാരിക്കുവാനുള്ള അവസരം.
4.0 0 PM to 6.00 PM ജനറല്‍ സെഷന്‍.
6.0 0 PM to 9.00 PM ഇടക്കാല സംസ്ഥാന സമിതിയംഗങ്ങളുമായി ഒറ്റയ്ക്കും, കൂട്ടമായും സംസാരിക്കുവാന്‍ അവസരം.

ഓഫീസ് കെട്ടിടം

ഇടക്കാല സംസ്ഥാനസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളത്ത് ഒരു താല്ക്കാലിക ഓഫീസ് കണ്ടുപിടിക്കുവാന്‍ തീരുമാനിച്ചു. ഇതിലേയ്ക്കായി ജോര്‍ജ്ജ് കാക്കനാട്, പോള്‍ കളമശ്ശേരി, ഈശ്വര്‍ജി എന്നിവരെ നിയോഗിച്ചു.

ധനസമാഹരണം

സി.ആര്‍. ഫെയ്സ്ബുക്ക്, ഇ-മെയില്‍ എന്നിവയിലൂടെ വോളണ്ടിയേഴ്സിനോടും പൊതുസമൂഹത്തോടും സത്യസന്ഥവും സുതാര്യവുമായ ധനസമാഹരണത്തിന്‍റെ ആവശ്യകതയെകുറിച്ച് അഭ്യര്‍ത്ഥന നടത്തും. ചെക്കും, ആപ് കാ ദാന്‍ വഴിയായും ധനസമാഹരണം നടത്തുവാന്‍ തീരുമാനിച്ചു.

മാഹിയിലെ പ്രവര്‍ത്തനങ്ങള്‍

വടക്കന്‍ കേരളത്തിലെ ജില്ലകളോട് മാഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാവിധ ശക്തമായ പിന്തുണയും നല്‍കുവാന്‍ തീരുമാനിച്ചു.
പോണ്ടിച്ചേരിയെ തെക്കേ ഇന്ത്യയിലേക്കുള്ള ചവിട്ടുപടിയായി ദേശീയ നേതൃത്വം കാണുന്നത് ഗൗരവമായി പരിഗണിച്ച് പോണ്ടിച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായുള്ള മാഹി മണ്ഡലത്തിന് എല്ലാവിധ പിന്തുണ നല്‍കുവാനും തീരുമാനിച്ചു.
എസ്.എ. എറോത്ത് മാഹിയുടെ ചുമതലക്കാരനായി തുടരുന്നതാണ്.
എ.ഏ.പി. പ്രവര്‍ത്തകര്‍ക്കെതിരെ മാഹിയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഉണ്ടായിട്ടുള്ള എല്ലാ ഭീഷണികളെയും ഇടക്കാല സമിതി അപലപിക്കുകയും, രാഷ്ട്രീയമായും നിയമപരമായും അവയെ നേരിടുവാനും തീരുമാനിച്ചു. ഇത്തരം ഭീഷണികള്‍ എ.ഏ.പി.യുടെ മാഹിയിലെ പ്രചരണങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നതിലുള്ള മറ്റ് പാര്‍ട്ടികളുടെ അസഹിഷ്ണുതയായി ഇടക്കാല സമിതി വിലയിരുത്തി.
മാഹിയിലെ പ്രചരണത്തിന് സംസ്ഥാന സോഷ്യല്‍ മീഡിയയുടെ എല്ലാ സഹകരണവും ഉറപ്പുവരുത്തുവാന്‍ തീരുമാനിച്ചു.
സി.ആര്‍. ഫെബ്രുവരി 19 ന് മാഹിയില്‍ പത്രസമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പേരും ചിഹ്നവും ദുരുപയോഗപ്പെടുത്തുവാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തെ ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ പ്രതിരോധിക്കുവാന്‍ തീരുമാനിച്ചു.

കോഡ് ഓഫ് കണ്ടക്ട്

കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി നിലവിലുള്ള കോഡ് ഓഫ് കണ്ടക്ടും പാര്‍ട്ടി ഭരണഘടനയും കഴിയുന്നത്ര മീറ്റിംഗുകളില്‍ വ്യാഖ്യാനിക്കുവാന്‍ തീരുമാനിച്ചു.
വോളണ്ടിയര്‍മാരില്‍ നിന്നും സ്ഥിരമായി ഉണ്ടാകാറുള്ള ആശയപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.
സമയബന്ധിതമായ കൃത്യനിര്‍വ്വഹണം

ഏറ്റെടുക്കുന്ന എല്ലാ കര്‍ത്തവ്യങ്ങളും ഭാരവാഹികള്‍ സമയബന്ധിതമായി തീര്‍ക്കണം. ഇത് സംസ്ഥാന തലം മുതല്‍ വാര്‍ഡ്തലം വരെ ബാധകമാണ്. കാര്യകാരണങ്ങള്‍ ഇല്ലാതെ കര്‍ത്തവ്യങ്ങള്‍ നീട്ടികൊണ്ടുപോകുന്നത് ശരിയായ നടപടിയല്ല. എല്ലാ കമ്മിറ്റികളും സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകില്ല എന്നുറപ്പ് വരുത്തണം.

2,50,000 ലക്ഷം വോളണ്ടിയര്‍മാര്‍ എന്ന ലക്ഷ്യം

കേരളത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറുവാന്‍ ഏറ്റവും ചുരുങ്ങിയത് 2,50,000 ലക്ഷം വോളണ്ടിയര്‍മാരെ വേണമെന്ന് വിലയിരുത്തി. ഇതെങ്ങനെ സാധിക്കുമെന്നതിലേക്ക് വിശദമായ ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചു.
പ്രവാസി മലയാളികളുമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംവാദത്തില്‍ ഏര്‍പ്പെടുവാനും അവരെ എ.എ.പി. കേരളയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി സഹകരിപ്പിക്കുവാനും തീരുമാനിച്ചു. വിശദമായ ചര്‍ച്ച അടുത്ത മീറ്റിംഗിലേക്ക് വെച്ചിരിക്കുന്നു.
സാറാ ടീച്ചറുമായി ജനസഭ പത്രത്തിന്‍റെ വിഷയം സംസാരിക്കുവാന്‍ സി.ആര്‍. നെ ചുമതലപ്പെടുത്തി.

കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍

കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്ഥാനതലം മുതല്‍ വാര്‍ഡ്തലം വരെ വിവരങ്ങള്‍ കൃത്യമായും വ്യക്തമായും എത്തിക്കുന്നതിനായി ഒരു പരിഷ്കരിച്ച കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. വിശദമായ ചര്‍ച്ച അടുത്ത മീറ്റിംഗില്‍ പാര്‍ട്ടി വെബ് സൈറ്റ് കൂടുതല്‍ പ്രവര്‍ത്തന യോഗ്യമാക്കുവാന്‍ തീരുമാനിച്ചു.

മുന്‍കാല അച്ചടക്ക നടപടികള്‍

ഇടക്കാല സമിതി മുന്‍കാല അച്ചടക്ക നടപടികള്‍ വിശദമായി പരിശോധിക്കുവാന്‍ തീരുമാനിച്ചു. മുന്‍വിധികളില്ലാത്ത ഒരു പുതിയ തുടക്കത്തിന് നേതൃത്വം കൊടുക്കുവാന്‍ തീരുമാനിച്ചു.
സുതാര്യതയും ഉത്തരവാദിത്വവും നിലനിര്‍ത്തുന്നതിലേയ്ക്കായി സംസ്ഥാന- ജില്ലാ- മണ്ഡല-പഞ്ചായത്ത് തലത്തിലുള്ള എല്ലാ മീറ്റിംഗുകളുടെയും മിനിട്ട്സ് 3 ദിവസത്തിനുള്ളില്‍ മലയാളത്തില്‍ പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി വാട്സ്ആപ്പ്, ഇ-മെയില്‍, ഫെയിസ്ബുക്ക് എന്നിവ ഉപയോഗിക്കാം.

ഇന്‍റേണല്‍ ഓഡിറ്റ്

ഇന്‍റേണല്‍ ഓഡിറ്റിനായി പ്രഗല്ഭരുടെ ഒരു ടീമിനെ നിയമിക്കുവാന്‍ തീരുമാനിച്ചു. വിശദ ചര്‍ച്ചയ്ക്കായി അടുത്ത മീറ്റിംഗില്‍ വിഷയം അവതരിപ്പിക്കും.
ഇടക്കാല സംസ്ഥാന ടീമിന്‍റെയും മറ്റു ജില്ലാ- മണ്ഡല-വാര്‍ഡ്തലം വരെയുള്ള എല്ലാ ഭാരവാഹികളുടെയും ആവശ്യമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ഷോര്‍ട്ട് പ്രൊഫൈല്‍ പ്രസിദ്ധപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഇടക്കാല സംസ്ഥാന ടീമിന്‍റെ പ്രൊഫൈല്‍ ആദ്യം പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു.
ഇടക്കാല സമിതിയുടെ അടുത്ത മീറ്റിംഗ് ജനുവരി 22 ന് നിശ്ചയിച്ചു.

എന്താണീ

സ്വരാജ്

അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ സ്വരാജ് വായിക്കുക