കേരളചരിത്രത്തില്‍ അയ്യങ്കാളിയുടെസ്ഥാനം

ആംആദ്മിപാര്‍ട്ടി എറണാകുളം ജില്ല:

കളമശ്ശേരി മണ്ഡലം (27 ആഗസ്റ്റ്‌ 2016)…
എറണാകുളം ജില്ലയില്‍ ‘ചൂല്‍വിപ്ലവം 2019’ അതിന്‍റെ പാരമ്യത്തില്‍….
ഇന്ന് സൗത്ത് കളമശ്ശേരി ജംഗ്ഷനില്‍ വച്ചുനടന്ന ‘കേരളചരിത്രത്തില്‍ അയ്യങ്കാളിയുടെ സ്ഥാനം‘ അഥവാ ‘ഇഎംഎസ് മറന്ന അയ്യങ്കാളി’ എന്ന സംവാദത്തിലും അതിനോടൊപ്പം നടന്ന ‘വയനാടൻ ആദിവാസി സംഘത്തിന്റെ നാടൻ പാട്ടുമേളയും’ നൂറുകണക്കിന് ആളുകളെ ആകര്‍ഷിച്ചു…

എഎപി സംസ്ഥാന കണ്‍വീനര്‍ അഡ്വ.സി.ആര്‍ നീലകണ്ഠന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംവാദം ഉത്ഘാടനം ചെയ്തുകൊണ്ട്  ശ്രീ.സണ്ണി കപ്രിക്കാട് ദളിത്‌മുന്നേറ്റത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു..

കളമശ്ശേരി മണ്ഡലം കണ്‍വീനര്‍ ശ്രീ.പോള്‍ തോമസ്‌ സ്വാഗതംപറഞ്ഞു, ജില്ലാരാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ശ്രീ.ഷാജഹാന്‍ നന്ദി രേഖപ്പെടുത്തി…
സംസ്ഥാന സെക്രട്ടറി ശ്രീ.അരുണ്‍ജോസഫ്‌, എറണാകുളം ജില്ലാ കണ്‍വീനര്‍ ശ്രീ.ഷക്കീര്‍ അലി തുടങ്ങിയവര്‍ നേതൃത്വംനല്‍കി, മുന്‍സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.അജിത്‌ ജോയ് (മുന്‍ ഐപിഎസ്) സന്നിഹിതനായിരുന്നു..

ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നുള്ള നിരവധി വോളന്റിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുകയും നിരവധി പുതിയ ആളുകള്‍ ആംആദ്മിപാര്‍ട്ടി അംഗത്വം എടുക്കുകയും ചെയ്തു…
‘അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം’ മടുത്ത കേരളജനത ആംആദ്മികളെ തേടിയെത്തിക്കൊണ്ടിരിക്കുന്നു…

ശക്തിപകരുക കേരളത്തിലെ ഈ പുതിയ രാഷ്ട്രീയ ചിന്തകള്‍ക്ക്….

This entry was posted in General and tagged , , . Bookmark the permalink.