Misconceptions about Aam Aadmi Party, Kerala

ആം ആദ്മിയെക്കുറിച്ചുള്ള

തെറ്റിദ്ധാരണകള്‍

  • ഹോം
  • തെറ്റിദ്ധാരണകള്‍

ആം ആദ്മി പാര്‍ട്ടിയെപറ്റി പൊതുവേയുള്ള തെറ്റിദ്ധാരണകള്‍/കിംവദന്തികള്‍/വ്യാജവാര്‍ത്തകള്‍

ഇത് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള സ്ഥിരമായി കാണാറുള്ള ആരോപണം ആണ്. ഇത് പൂര്‍ണമായും അസത്യമാണ്. രാഷ്ട്രീയത്തില്‍ ഞങ്ങള്‍ മാത്രം നല്ലവരും ബാക്കിയുള്ളവര്‍ എല്ലാം ചീത്തയും എന്നു ചിന്തിക്കുന്നത് വിഡ്‌ഢിത്തരമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. സത്യം പറഞ്ഞാല്‍ ഒരു വലിയ സംഖ്യ നാം തിരഞ്ഞെടുത്ത എം.പി മാരും എം.എല്‍.എ മാരുടെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാകത്തക്കവിധം ഇപ്പോഴത്തെ രാഷ്ട്രീയം വളരെയധികം അധപതിച്ചിരിക്കുന്നു എന്നതാണ്. ഇത് പറയുമ്പോള്‍ അതിനര്‍ത്ഥം എല്ലാവരും ചീത്ത എന്നല്ല. മറ്റുള്ളവര്‍ ആരോപിക്കുന്നത് പോലെ അടച്ചാക്ഷേപിക്കകയുമല്ല. ഏതൊരു മേഖലയിലെന്നപോലെ രാഷ്ട്രീയത്തിലും ആദര്‍ശ ശുദ്ടിയും അഴിമതിയുടെ കറ പുരളാത്തതും ആയ നല്ല ആളുകള്‍ ഉണ്ട്. എന്നാല്‍ അഴിമതിയ്ക്ക് കളമൊരുക്കുന്ന പഴകിയ വ്യവസ്ഥിതി മൂലം അവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരികയാണ്. നിര്‍ഭാഗ്യവശാല്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവര്‍ക്ക് പാര്‍ട്ടി ടിക്കെറ്റ് നല്‍കി വരുന്നു. വീണ്ടു വീണ്ടും ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നത് കൊണ്ട് എല്ലാവരും ചീത്തയാണ്‌ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ പ്രശ്നം മാത്രമായി മാത്രമേ കാണുവാന്‍ കഴിയൂ.

സമ്പദ്‌വ്യവസ്ഥയുടെ ജീവ നാഡികള്‍ ആണ് സംരംഭകത്വവും വ്യവസായവും എന്ന് ആം ആദ്മി പാര്‍ട്ടി വിശ്വസിക്കുന്നു. എന്നാല്‍ കമ്പനികള്‍ അഴിമതി നടത്തുന്നതിനെ, ആനുകൂല്യം ലഭിക്കുവാന്‍ രാഷ്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതിനെ, കരാര്‍ ലഭിക്കുവാന്‍ കൈക്കൂലി കൊടുക്കുന്നതിനെ ഓക്കേ ഞങ്ങള്‍ എതിരാണ്. രാജ്യത്തെ വ്യവസായ ശ്രിംഖലയില്‍ പെട്ട ചില വന്‍ കുത്തകളുടെ അഴിമതി ആം ആദ്മി പാര്‍ട്ടി വെളിച്ചത്ത് കൊണ്ട് വന്നതിനാല്‍ ഞങ്ങള്‍ വ്യവസായങ്ങള്‍ക്ക് എതിരാണെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത് പൂര്‍ണമായും അസത്യമാണ്. സത്യം എന്താണെന്ന് വച്ചാല്‍ കുറേയധികം നമ്മുടെ വ്യവസായശാലകള്‍ ഈ ലൈസന്‍സ് രാജിന്‍റെ ഉത്പന്നങ്ങള്‍ ആണ്. അവ വളരുകയും പുഷ്ടിപ്പെടുകയും ചെയ്തിട്ടുള്ളത് അഴിമതിയുടെ പരിപോഷണം കൊണ്ടാണ്. സുതാര്യവും മത്സരസ്വഭാവവുമാണ് ഏതൊരു കരാറിന്റെയും, വാണിജ്യനവീകരണത്തിന്‍റെയും അടിസ്ഥാന തത്വങ്ങള്‍ ഇങ്ങനെയുള്ള ശരിയായ സംരംഭകത്വത്തില്‍ അഴിമതി ഇഷ്ടപ്പെടുന്ന ഇത്തരകാര്‍ അസ്വസ്ഥമാരാണ്. പതിറ്റാണ്ടുകളായി നിലനിന്നു വരുന്ന ഈ ദുര്‍മ്മാര്‍ഗ്ഗ പ്രവൃത്തി പൊളിച്ചടുക്കുക എന്നത് കഠിനജോലി തന്നെയാണ്. റാഡിയ ടേപ്പില്‍ നമ്മള്‍ കണ്ടത് പോലെ മന്ത്രിമാരുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ വരെ ഇത്തരം വന്‍ വാണിജ്യശാലകള്‍ക്കുള്ള സ്വാധീനം എത്രത്തോളം ഉണ്ട് എന്നത്.

അത്കൊണ്ട് ദയവായി ഓര്‍ക്കുക ആം ആദ്മി പാര്‍ട്ടി വ്യവസായത്തിന് എതിരല്ല. അഴിമതി രഹിതമായ ഒരു മികച്ച സംരഭകത്വവും വ്യവസായ വളര്‍ച്ചയും നിലനിറുത്തുവാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. വാണിജ്യശാലകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തകര്‍ത്ത് ഞങ്ങള്‍ രാജ്യത്തെ എല്ലാ സംരഭകാര്‍ക്കുമായി മത്സരാധിഷ്ട്ടിതമായ ഒരു വാണിജ്യ പ്രതലം ഒരുക്കും.

പണ്ടേ തൊട്ടേ ഉള്ള ശീലമാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടികളെ ഇടതെന്നും, വലതെന്നും, നടുക്കെന്നും പറഞ്ഞു തരം താഴ്തുവാനുള്ള ശ്രമം. ഈ പ്രക്രിയയില്‍ അവര്‍ നേരിടേണ്ട പ്രശ്നങ്ങളെയും അതിന്റെ പരിഹാരമാര്‍ഗങ്ങളെയും മറന്നു പോകുകയും ചെയ്യും. ഞങ്ങളുടെ ലക്‌ഷ്യം പരിഹാരത്തില്‍ ശ്രദ്ദ ഊന്നുക എന്നതാണ്. ഈ പ്രശ്നപരിഹാരം ഇടതു നിന്ന് ലഭിക്കുമെങ്കില്‍ ഞങ്ങള്‍ അത് സ്വീകരിക്കും. അത് പോലെ അത് വലതു നിന്ന് ലഭിക്കുമെങ്കിലും അതെ സന്തോഷത്തോടെ ഞങ്ങള്‍ അത് സ്വീകരിക്കും. പ്രത്യയശാസ്‌ത്രം എന്നത് വിദ്വാന്‍മാര്‍ക്കും മീഡിയയ്ക്കും മാര്‍പ്പാപ്പാസ്ഥാനം അലങ്കരിക്കുന്നവര്‍ക്കും എല്ലാകാര്യങ്ങളും അറിയുന്ന ആളാണെന്ന രീതിയില്‍ സംസാരിക്കുവാന്‍ ഉപകരിക്കും. പ്രത്യയശാസ്ത്രത്താല്‍ നയിക്കുന്നതിനല്ല മറിച്ച് പ്രശ്ന പരിഹാരത്തില്‍ ഊന്നി ആയിരിയ്ക്കും ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം.

രണ്ടു പാര്‍ട്ടികളുടെയും പക്കല്‍ നിന്നുമുള്ള ഏറ്റവും വാഗ്പാടവം കൂടിയ കൃത്രിമപദപ്രയോഗം ഇതാണ്. ഞങ്ങള്‍ ഒരു പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍, മറ്റെ പാര്‍ട്ടിയുടെ ബി ടീം ആയി ചിത്രീകരിക്കുന്നു. മറ്റെ പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ തിരിച്ചും. ഈ രണ്ടു പാര്‍ട്ടികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത വിധം ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥ അധഃപതിചിരിക്കുകയാണ് എന്നതാണ് ഞങ്ങള്‍ എപ്പോഴും എടുത്തിട്ടുള്ള നിലപാട്. അതായത് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് ഇവ. രണ്ടും ഒരേ പോലെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു ഒരേ പ്രവര്‍ത്തികള്‍ തന്നെ ചെയ്യുന്നു. പ്രതിപക്ഷം എന്നത് പേരില്‍ മാത്രം ഒതുങ്ങുന്നു. രണ്ടു പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ്‌ നല്‍കുന്നു. രണ്ടു പാര്‍ട്ടികളുടെയും മക്കള്‍ക്കും ബന്ധുക്കള്‍ക്കും ടിക്കറ്റ്‌ നല്‍കുന്നു. രണ്ടു പാര്‍ട്ടികളും തങ്ങള്‍ക്ക് കിട്ടുന്ന സംഭാവന ദാതാക്കളുടെ വിവരം മുഴുവനും നല്‍കുന്നില്ല. രണ്ടു പാര്‍ട്ടികളും ഭയങ്കരമായ വിധത്തില്‍ വലിയ വാണിജ്യ കുത്തകളോട് അഗാധമായി കടപ്പെട്ടിരിക്കുന്നു. ആം ആദ്മി പാര്‍ട്ടി ഈ രണ്ടു പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രമാണ് കൂടാതെ ഈ രണ്ടു പാര്‍ട്ടികളുമായി ഒരു വിധത്തിലുമുള്ള ധാരണയുമില്ല.

ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാതിരിയ്ക്കുവാന്‍ കരുതിക്കൂട്ടി നടത്തുന്ന അടുത്ത വ്യാജ പ്രചരണം ആണിത്. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്യും. പിന്‍വാങ്ങുന്ന പ്രശനമേ ഉദിക്കുന്നില്ല.

ഇത് പൂര്‍ണമായും അസത്യമാണ്. ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസ്‌ റിപ്പോര്‍ട്ടുകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക തിരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ എബൌട്ട്‌ അസ് സെക്ഷനില്‍ കാണുവാന്‍ സാധിക്കും.

എന്ത് കൊണ്ടാണ് ചിലര്‍ക്ക് ഇങ്ങനെ ഒരു പ്രതീതി ഉണ്ടാകുന്നതെന്ന് ഞങ്ങള്‍ക്ക് കാണാനാവും. ഡല്‍ഹിയില്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരം. അതിനാല്‍ ഞങ്ങളുടെ ശ്രദ്ധ മുഴുവനും ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും നിന്നുമുള്ള മെമ്പര്‍മാരും അതുപോലെ സംഭാവന ദാതാക്കളും ധാരാളമായി ഉണ്ട്. കേരളത്തില്‍ 2013 ഫെബ്രുവരിയില്‍ തന്നെ 16 അംഗ സംസ്ഥാന സമിതി രൂപീകരിച്ചു സംഘടനാ വിപുലീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയിരുന്നു. അത് ദിനം പ്രതി വലുതാവുകയും ചെയ്യുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ ഡല്‍ഹിക്ക് പുറത്ത് കൂടുതല്‍ ക്രിയാത്മകമായി കാണുവാന്‍ സാധിക്കും. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടുക്കും മത്സരിക്കുവാന്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നു.

ഇത് അസത്യമാണ്. മായങ്ക് ഗാന്ധിയെക്കുറിച്ചുള്ള ഇന്റെര്‍ണല്‍ ലോക്പാലിന്റെ വിധി ഇതാ കാണൂവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്താണ് പിന്തുടരുന്നില്ല എന്നത് കൊണ്ട് ഈ കേസുകളില്‍ അര്‍ത്ഥമാക്കുന്നത്? സമഗ്രമായ പര്യവേക്ഷണങ്ങള്‍ക്ക് ശേഷം ലഭ്യമായ എല്ലാ തെളിവുകളും സഹിതമാണ് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. ഇതിലുമപ്പുറം ആം ആദ്മി അഥവാ സാധാരണക്കാരന് എന്ത് ചെയ്യാനാവും? ഞങ്ങള്‍ക്ക് ഇത് അന്വേഷിക്കുവാനോ, വിചാരണ ചെയ്യുവാനോ ഉള്ള അധികാരം ഇല്ല അപ്പോള്‍ പിന്നെ പിന്തുടരുന്നില്ല എന്ന ചോദ്യം ഉയരുന്നെയില്ല. എന്ത് കൊണ്ട് ഈ അധികാരമുള്ളവര്‍ ഇത് അന്വേഷിക്കുന്നില്ല? എന്ത് കൊണ്ട് ഈ ആരോപണവിധേയരായവര്‍ അവര്‍ ക്ലീന്‍ ആണെങ്കില്‍ പുറത്തിറങ്ങി അവരുടെ ഭാഗം പറയുന്നില്ല. ഞങ്ങള്‍ക്ക് ലഭ്യമായ വസ്‌തുതകള്‍ പുറത്ത് വെളിപ്പെടുത്തുവാനെ ഞങ്ങള്‍ക്ക് കഴിയൂ. അതിനപ്പുറം ഒന്നും ഞങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ല. ഇത് അന്വേഷിച്ചു നിജസ്ഥിതി കണ്ടെത്തി കോടതിയില്‍ വിചാരണ ചെയ്തു പിന്തുടരേണ്ടത് സര്‍ക്കാറിന്റെ ജോലി ആണ്.

മീഡിയകള്‍ ആം ആദ്മി പാര്‍ട്ടിയെ തമസ്ക്കരിക്കുകയാണ്. ഞങ്ങളെ ടിവി ചര്‍ച്ചകളില്‍ ക്ഷണിക്കുന്നത് വളരെ കുറവാണ്. ഞങ്ങളുടെ പ്രസ്‌ കോണ്‍ഫറന്‍സുകള്‍ കാണിക്കുന്നതും വരുന്നതും വളരെ കുറവാണ്. നമ്മുടെ ഒട്ടു മിക്ക മീഡിയ കമ്പനികളും ഒന്നുകില്‍ ഭാഗികമായി വന്‍ കുത്തക വ്യവസായ മേധാവികള്‍ ഉടമയോ അല്ലായെങ്കില്‍ അത്തരം വ്യവസായ കുത്തകകളുടെ പരസ്യ വരുമാനത്തെ ആശ്രയിച്ചു നടത്തുന്നവയോ ആണ്. രണ്ടായാലും, അവര്‍ക്ക് ഇവരുടെ കല്‍പ്പന നിര്‍ബന്ധപൂര്‍വ്വം അനുസരിക്കെണ്ടി വരുന്നു. ആം ആദ്മി പാര്‍ട്ടിയെ കവര്‍ ചെയ്യരുത് എന്ന് അംബാനി മീഡിയയെ ഭീഷണിപ്പെടുത്തി എന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഞങ്ങളെ ടിവിയിലും/പത്രങ്ങളിലും കാണുക കുറവായിരിയ്ക്കും, എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ഇവിടെ ഇല്ല എന്നല്ല. താഴെയ്ക്കിടയില്‍ ഇറങ്ങിച്ചെന്നു ഞങ്ങള്‍ പ്രവര്‍ത്തനം നടത്തുകയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റം കൊണ്ട് വരുവാന്‍ ആം ആദ്മി പാര്‍ട്ടി അശ്രാന്തം ശ്രമിക്കുകയാണ്. ആരംഭം മുതലേ പാര്‍ട്ടി സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാവരും ഒത്തു കൂടി പലവിധത്തിലും രാജ്യത്തെ ആം ആദ്മി/സാധാരണക്കാരനെ സഹായിക്കുകയാണ്, എന്നാല്‍ അവയില്‍ വളരെ കുറച്ചു മാത്രമാണ് മീഡിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാറ്റത്തിനായി

പ്രവര്‍ത്തിക്കുക

ഈ വ്യവസ്ഥിതിയെ പഴിച്ചതു കൊണ്ട് മാത്രം ഇവിടെ ഒരു മാറ്റവും വരില്ല മറിച്ചു ആ മാറ്റത്തിനായുള്ള പരിഹാരപ്രക്രിയ ചെയ്യുകയാണ് വേണ്ടത്. ഞങ്ങള്‍ ഈ വ്യവസ്ഥിതിയുടെ അവസ്ഥ മനസ്സിലാക്കി അതിനാവശ്യമായ മാറ്റങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ നടപ്പിലാക്കുവാന്‍ ശുദ്ധ രാഷ്ട്രീയം പ്രവര്‍ത്തിക്കുവാന്‍ ശുദ്ധമായ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മാറ്റം സാധ്യമാക്കാന്‍ ഞങ്ങള്‍ക്കാവും വിധം പരിഹാരത്തിനായി ശ്രമിക്കുന്നു. കൂടെ വരുമോ?