ആന്തരിക ലോക്പാലില്‍

പരാതി നല്‍കൂ

ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന
ആന്തരിക ലോക്പാൽ സംവിധാനം

ജന്‍ലോക്പാൽ മാതൃകയിൽ, അതിന്‍റെ അന്തസത്തയോടും ഉള്ളടക്കത്തോടും പൊരുത്തപ്പെടുന്ന രീതിയിൽ ഒരു ആന്തരിക ലോക്പാൽ ആം ആദ്മി പാർട്ടി നടപ്പിലാക്കിയിരിയ്ക്കുന്നു. ഞങ്ങൾ പ്രചരിപ്പിക്കുകയും സർക്കാരിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഞങ്ങളുടെ ഭാഗത്തു പ്രാവർത്തികമാക്കാനുള്ള ഒരു എളിയ പരിശ്രമമാണിത്. ഞങ്ങൾ ആവശ്യപ്പെടുന്നതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഇത് തെളിയിക്കുന്നു.

നീതിന്യായം, ഭരണനിർവ്വഹണം എന്നീ മേഖലകളിൽ വളരെ നന്നായി അറിയപ്പെടുന്ന, അത്യന്തം ആർജവവും സത്യസന്ധതയും പുലർത്തുന്നവർ ആയിരിയ്ക്കും ആന്തരിക ലോക്പാലിൽ അംഗങ്ങളാവുക. കേരളത്തിലെ ആന്തരിക ലോക്പാലിന്റെ അധികാരാതിർത്തി കേരളസംസ്ഥാനത്തിലെ ആം ആദ്മി പാർട്ടിയുടെയും പ്രവര്‍ത്തകരുടെയും പ്രവർത്തനങ്ങളിൽ പരിമിതമായിരിക്കും. കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ സന്നദ്ധ പ്രവർത്തകരെ കുറിച്ചുള്ള പരാതികൾ മാത്രമേ ഈ സെൽ പരിഗണിക്കുകയുള്ളൂ. ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ഏതു പ്രവർത്തിയെ കുറിച്ചും ഏതു സന്നദ്ധ പ്രവർത്തകനെക്കുറിച്ചും ആർക്കും ഇവിടെ പരാതി നൽകാം. പരാതിക്കാരൻ ആവശ്യമുള്ള തെളിവും വ്യക്തിവിവരങ്ങളും കൂടി നൽകേണ്ടതാണ്. വ്യക്തിവിവരങ്ങള്‍ നല്‍കാത്ത(ഊമക്കത്തുകള്‍) പരാതികള്‍ ഈ സംവിധാനത്തിലൂടെ സ്വീകരിക്കുന്നതല്ല. ശരിയായ തെളിവ് നൽകേണ്ടത് പരാതിക്കാരന്റെ ഉത്തരവാദിത്തമാണ്.

പരാതി ലഭിച്ചതിനു ശേഷം, അതിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ, ആന്തരിക ലോക്പാൽ പരാതിയിൽ പറഞ്ഞിരിക്കുന്ന സന്നദ്ധ പ്രവർത്തകനെ വിളിച്ചു തന്റെ ഭാഗം വിശദീകരിക്കുവാനും അതിനായി തെളിവ് സമർപ്പിക്കുവാനും അവസരം നൽകും. ഇരുപക്ഷത്തെയും വാദങ്ങളും തെളിവുകളും പരിശോദിച്ചതിനു ശേഷം ആന്തരിക ലോക്പാൽ എടുക്കുന്ന തീരുമാനം ഇരുപക്ഷവും നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. അധിക പ്രാധാന്യമർഹിക്കുന്ന വിവാദ വിഷയങ്ങളിൽ, ഒരു താത്കാലിക തീരുമാനമെടുത്തതിന് ശേഷം മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ആന്തരിക ലോക്പാലിനു അധികാരമുണ്ടായിരിക്കും. ആന്തരിക ലോക്പാൽ അതിന്റെ തീരുമാനങ്ങൾ ദേശീയ ടീമിനെ കൂടി അറിയിക്കുന്നതായിരിക്കും.

നിങ്ങളുടെ പരാതികള്‍ നിങ്ങള്‍ക്ക് ഇമെയില്‍ ആയി lokpal.aapkerala@gmail.com എന്ന അഡ്രെസ്സില്‍ അയയ്ക്കാവുന്നതാണ്, കൂടാതെ താഴെയുള്ള ഫോം പൂരിപ്പിച്ചും പരാതി നല്‍കാം.




പൊതുജനത്തിനും

പരാതിനല്‍കാം

ആം ആദ്മി പാര്‍ട്ടിയില്‍ നമ്മള്‍ എല്ലാവരും ഇവിടെ സന്നദ്ധപ്രവര്‍ത്തകര്‍ ആണ്. നിങ്ങളുടെ ഒരു ദിവസം പോലും എന്തിന് ഓരോ നിമിഷവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്‌. ഞങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ഉടനടി ആന്തരിക ലോക്പാലില്‍ പരാതി നല്‍കൂ. മടിച്ചു നില്‍ക്കാതെ വരൂ മാറ്റത്തിനായി പ്രവര്‍ത്തിക്കൂ!