ആം ആദ്മി പാര്‍ട്ടി

ഫോര്‍വേര്‍ഡ്‍

  • ഹോം
  • ആപ് ഫോര്‍വേര്‍ഡ്

ആപ് ഫോര്‍വേര്‍ഡ്


ആം ആദ്മി പാര്‍ട്ടി മുന്നോട്ട്(AAP Forward) എന്ന ആശയം നടപ്പിലാക്കുവാനായി 14 ജില്ലകളിലും 15 ദിവസത്തെ നോട്ടീസ് നല്‍കികൊണ്ട് പ്രവര്‍ത്തകരുടെയും അഭ്യുതായകാംക്ഷികളുടെയും സംഗമം ഒരു ദിവസം 9.00 AM to 9.00 PM നടത്തുന്നതാണ്. ഇടക്കാല സംസ്ഥാന സമിതി അംഗങ്ങള്‍ ഫെബ്രുവരി 2 മുതല്‍ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തുകയും വോളണ്ടിയേഴ്സിനെ ഒറ്റയ്ക്കും കൂട്ടമായും കണ്ടു സംസാരിക്കുകയും ചെയ്യും. ഇതിലൂടെ പുതിയ സംഘടനാ സംവിധാനത്തില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുവാന്‍ താല്പര്യപ്പെടുന്ന വ്യക്തികളെ കണ്ടെത്തുകയും അവരുടെ അതാത് മേഖലകളിലെ വൈദഗ്ദ്ധ്യങ്ങള്‍ തിരിച്ചറിയുകയും, അതിലേയ്ക്കായി ഒരു ഫോം പൂരിപ്പിച്ചു നല്‍കുവാന്‍ ആവശ്യപ്പെടുവാനും തീരുമാനിച്ചു. നയരൂപീകരണ സമിതി, മീഡിയ ടീം, ധനസമാഹരണ സമിതി, രാഷ്ട്രീയ പ്രചാരണ സമിതി തുടങ്ങി വിവിധ സമിതികളില്‍ സംസ്ഥാന, മേഖല, ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരെ എന്നിങ്ങനെ പാര്‍ട്ടിയുടെ വിവിധ പ്രവര്‍ത്തന മേഖലകളിലേയ്ക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇതിനായി പൂരിപ്പിക്കേണ്ട ഫോം ഈ പേജിന്‍റെ ചുവടെ കൊടുത്തിരിക്കുന്നു.

പ്രവര്‍ത്തകര്‍ക്ക് ഇത് പിഡിഎഫ് ഫയല്‍ ആയി മലയാളത്തിലോ ഇന്‍ഗ്ലീഷിലോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

മലയാളം പ്രതി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Download


Please click here to download english version
Download
വരൂ നമുക്കൊരുമിച്ചു രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയും,
രാജ്യപുരോഗതിക്കായും സര്‍വോപരി മാറ്റത്തിനായും പ്രവര്‍ത്തിക്കാം.


വരൂ നമുക്കൊരുമിച്ചു

മാറ്റം സാധ്യമാക്കാം

രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമ രാജ്യത്തെ ജനങ്ങള്‍ ആണ്. ജനപ്രതിനിധികള്‍ അവരുടെ സേവകര്‍ മാത്രമാണ്. ഭരണഘടനയില്‍ എഴുതിയതില്‍ കവിഞ്ഞ് ഇന്നത്തെ അവസ്ഥ ഇങ്ങനെ അല്ല എന്ന് നമുക്കറിയാം. ഇത് പ്രാവര്‍ത്തികമാക്കിയാലേ സമ്പൂര്‍ണമാവുകയുള്ളൂ. യദാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി കൂടെ വരൂ