മാറ്റത്തിനായി

സംഭാവന ചെയ്യാം

ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് സംഭാവന നല്‍കൂ!

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രീതി തന്നെ മാറ്റുവാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ക്രിമിനലുകള്‍ക്ക് തിരഞ്ഞെടുപ്പ് സീറ്റ് നല്‍കുകയില്ല. കൂടാതെ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ മത്സരിക്കുവാനോ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുവാനോ സാധിക്കുകയുള്ളൂ. നിങ്ങളുടെ പിന്തുണയോടെ നമുക്ക് ഈ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെ നേരിടുവാനും ശരിയായ ഒരു ബദല്‍ മാര്‍ഗം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുവാനും സാധിക്കും. കള്ളപ്പണം ഞങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ നിങ്ങളെ പോലെ ഉള്ളവരില്‍ നിന്നും പണം സ്വീകരിക്കും, ഞങ്ങള്‍ക്ക് കിട്ടുന്ന സംഭാവനയുടെ വിവരങ്ങള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇതിനാല്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് പോലെ കുത്തക മുതലാളിമാരുടെ ചരട്‌ വലിക്ക് ഇരയാകാതെ ആം ആദ്മി പാര്‍ട്ടിക്ക് നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ടി, നിങ്ങള്‍ക്ക് വേണ്ടിയും രാജ്യത്തിന്‍റെ മൊത്തത്തിലുള്ള നന്മയ്ക്കും പുരോഗതിയ്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

ആം ആദ്മി പാര്‍ട്ടി സാമ്പത്തിക ഇടപാടുകളില്‍ 100% വും സുതാര്യതയോട് കൂടി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. പാര്‍ട്ടിക്ക് സംഭാവന നല്‍കിയ ഓരോ രൂപയും വെബ്സൈറ്റില്‍ അപ്പപ്പോള്‍ തന്നെ സംഭാവന ദാതാവിന്റെ വിശദാംശങ്ങളോടുകൂടി പ്രദര്‍ശിപ്പിക്കുന്നതുമാണ്. പാര്‍ട്ടിയുടെ വരവ് ചെലവ് കണക്കുകളും സമയാസമയം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് സംഭാവന ചെയ്യുവാന്‍ നിങ്ങള്‍ ഇന്ത്യയിലോ വിദേശത്തോ ജീവിക്കുന്ന ഇന്ത്യന്‍ പൌരന്‍ ആയിരിയിക്കണം. വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പൌരന്‍മാര്‍ അവരുടെ പാസ്പോര്‍ട്ട്‌ നമ്പര്‍ കൂടി നല്‍കേണ്ടി വരും.

ഞങ്ങള്‍ സത്യസന്ധരായ വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും സംഘടനകളില്‍ നിന്നും സംഭാവന സ്വീകരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് സംഭാവന നല്‍കിയ ഏതെങ്കിലും ഒരാളെക്കുറിച്ച് അയാള്‍ ദുഷ്‌കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ആരോപണം വന്നാല്‍, അയാള്‍ കുറ്റക്കാരനായി ഞങ്ങളുടെ ഇന്റെര്‍ണല്‍ ലോക്പാലോ അല്ലെങ്കില്‍ രാജ്യത്തെ ഏതെങ്കിലും കോടതിയോ കണ്ടെത്തിയാല്‍; അത്തരക്കാരുടെ സംഭാവന അത് വ്യക്തിയായാലും സംഘടന ആയാലും സമൂഹം ആയാലും സ്ഥാപനം ആയാലും ഞങ്ങള്‍ മടക്കി നല്‍കുകയും, മേലില്‍ അവരുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത വിധത്തില്‍ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യുകയും ചെയ്യും.

ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് സംഭാവന രണ്ടു വിധത്തില്‍ നല്‍കുവാന്‍ സാധിക്കും; (i) ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് / ക്രെഡിറ്റ്‌ / ഡെബിറ്റ് കാര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി അടയ്ക്കാം. (ii) "ആം ആദ്മി പാര്‍ട്ടി" എന്ന പേരില്‍ ചെക്ക് / ഡിമാന്‍ഡ ഡ്രാഫ്റ്റ് എടുത്തു ആം ആദ്മി പാര്‍ട്ടി, നാഷണല്‍ ഓഫീസ്, ഗ്രൌണ്ട് ഫ്ലോര്‍, എ-119, കൌശമ്പി, ഗാസിയാബാദ്, ഉത്തര്‍പ്രദേശ്‌, പിന്‍ 201010. എന്ന അഡ്രസ്സിലേയ്ക്ക് അയയ്ക്കുക.

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിലേയ്ക്ക് സംഭാവന നല്‍കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓണ്‍ലൈന്‍ ആയി സംഭാവന്‍ നല്‍കുന്നവര്‍ ഫോം ഫില്‍ ചെയ്തതിനു ശേഷം താഴെ കൊടുത്തിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ, ചെക്കായി സംഭാവന നല്‍കുന്നവര്‍ "ആം ആദ്മി പാര്‍ട്ടി - കേരള" എന്ന പേരില്‍ എടുത്തു അത് ആം ആദ്മി പാര്‍ട്ടി, കേരള സംസ്ഥാന സമിതി ഓഫീസ്, ഡോര്‍ നമ്പര്‍: 66/3742, ഒന്നാം നില, നന്ദുസ് ബില്‍ഡിങ്ങ്, എം.ജി റോഡ്‌, എറണാകുളം ജില്ല, കേരളം, പിന്‍കോഡ് - 682035. എന്ന അഡ്രസ്സില്‍ അയയ്ക്കാവുന്നതും ആണ്. ആം ആദ്മി പാര്‍ട്ടി കേരള രെസീത് നല്‍കി കാഷ് ആയി 5000 രൂപ വരെ സ്വീകരിക്കുന്നതായിരിയ്ക്കും. ഇനിയെന്തിനു താമസിക്കണം വേഗമാകട്ടെ.


നിര്‍ദ്ദേശങ്ങള്‍ :
നിങ്ങളുടെ സ്വകാര്യ വിവരങ്ങളും സംഭാവന തുകയും പൂരിപ്പിച്ചതിനു ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌/ഡെബിറ്റ്/ഇന്റര്‍നെറ്റ്‌ബാങ്ക് വിവരങ്ങള്‍ നല്‍കി സംഭാവന പേയ്മെന്‍റ് പ്രക്രിയ പൂര്‍ത്തിയാക്കുക. അപ്പോള്‍ ട്രാന്‍സാക്ഷന്‍ സക്സസ് ഫുള്‍ എന്ന പേജ് കാണാം(ചിത്രം ഒന്ന്). അതില്‍ സ്റ്റേറ്റ് എന്ന കോളത്തില്‍ കേരളം എന്ന് തിരഞ്ഞെടുക്കുക എന്നിട്ട് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Donate to AAP Kerala


ഈ സ്റ്റെപ്പ് ചെയ്യാന്‍ വിട്ടു/മറന്നു പോയോ വഴിയുണ്ട്, ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന നല്‍കി എന്ന ഇമെയില്‍ നിങ്ങള്‍ക്ക് ലഭിക്കും(ചിത്രം രണ്ട്). ഇതില്‍ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന മൂന്നാമത്തെ പൊയന്റില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു വരുന്ന പേജില്‍, മുകളില്‍ മുന്‍പേ പറഞ്ഞ പോലെ സ്റ്റേറ്റ് കോളത്തില്‍ കേരളം സെലക്ട്‌ ചെയ്യുക സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Donate to AAP Kerala


ഓണ്‍ലൈന്‍ സംഭാവന:
താഴെക്കൊടുത്തിരിക്കുന്ന ഫോം ഫില്‍ ചെയ്തു ആം ആദ്മി പാര്‍ട്ടിക്ക് ഓണ്‍ലൈന്‍ ആയി സംഭാവന ഇപ്പോള്‍ത്തന്നെ നല്‍കൂ. "പേയ്മെന്‍റ് ട്രാന്‍സാക്ഷന്‍ നടക്കുന്ന വേളയില്‍ "റിഫ്രെഷ്" ബട്ടണോ "ബാക്ക്" ബട്ടണോ പ്രെസ്സ് ചെയ്യരുത്, അല്‍പസമയം ക്ഷമയോടെ കാത്തിരിക്കുക"

ഓരോ തുള്ളിയും

വിലപ്പെട്ടതാണ്‌

ജാതി, മത, ഭാഷ, വര്‍ണ്ണമേതുമില്ലാതെ ഭാരതീയരായി നമുക്കൊരുമിക്കാന്‍ സാധിക്കില്ലേ? ഭിന്നിപ്പിച്ചു നമ്മെ ഭരിക്കുന്ന കപട രാഷ്രീയക്കാര്‍ക്കെതിരെ ഒറ്റക്കെട്ടായ് ഒരുമിചെങ്കില്‍ മാത്രമേ വിജയിക്കാനാവൂ. സംഭാവന നല്‍കുന്ന ഓരോ രൂപയുടെയും, ദാതാവിന്റെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഈ നവവിപ്ലവത്തിന് ഉദാരമായി സംഭാവന നല്‍കൂ