രക്തസാക്ഷി ദിനത്തില്‍ എഎപി കേരള കണ്‍വീനറുടെ സന്ദേശം

എറണാകുളം, ജനുവരി 29

പ്രിയ ആം ആദ്മി സുഹൃത്തുക്കളേ,

ജനുവരി  30 രക്തസാക്ഷി ദിനമാണല്ലോ. മഹാത്മാ ഗാന്ധിയുടെ നേരേ ഒരു വര്‍ഗീയ ഫാസിസ്റ്റ് നിറയൊഴിച്ചതിന്റെ ഓര്‍മ ദിവസം. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് അതേ വര്‍ഗീയ വാദികളുടെ നേതൃത്വത്തിലാണല്ലോ. മഹാത്മജിയെ വധിച്ചവന് ക്ഷേത്രം നിര്‍മിക്കുന്നവര്‍. അതു കൊണ്ടു തന്നെ ഈ രക്ത സാക്ഷി ദിനം നാം ഒരു പ്രചരണാവസരം ആക്കണം.

ഒട്ടനവധി മനുഷ്യരുടെ ജീവത്യാഗം കൊണ്ടു നാം നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും ഒറ്റയടിക്കു് തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ നാം നിഷ്ക്രിയരായിരുന്നാല്‍ നമ്മളും അതിനു കൂട്ടുനിന്നു എന്നു തന്നെ ചരിത്രം വിലയിരുത്തും. അതു പാടില്ല. സാധാരണ പതിവു പരിപാടികള്‍ക്കു പുറമേ നാം വ്യത്യസ്തമായി പ്രവര്‍ത്തിക്കണം.

ഇതു സംബന്ധിച്ചു ചില സൂചനകള്‍ മാത്രം നല്‍കാം. ഓരോരുത്തര്‍ക്കും സ്വന്തമായി ആലോചിച്ച് മറ്റു കാര്യങ്ങളും ചെയ്യാം.

1.    ഇന്ത്യയുടെ ചരിത്രത്തിലെ രക്തസാക്ഷികളുടെ ചിത്രങ്ങളും ചെറിയ ചരിത്രവും വഴിയരുകില്‍ ഒരു തുണിയില്‍ കെട്ടി പ്രദര്‍ശിപ്പിക്കാം. കഴിയുമെങ്കില്‍ തൊട്ടടുത്ത സ്കൂളില്‍ ഇതു പ്രദര്‍ശിപ്പിക്കാം. ഗാന്ധിജിക്കു പുറമേ ഭഗത് സിങ്, രാജ്ഗുരു, ജാലിയന്‍ വാലാ ബാഗ് രക്തസാക്ഷികള്‍, മലബാര്‍ കലാപത്തിലെ രക്ത സാക്ഷികള്‍, കയ്യൂര്‍, കരിവെള്ളൂര്‍, പുന്നപ്ര, വയലാര്‍, വേലുത്തമ്പി, പഴശ്ശി രാജ, കുഞ്ഞാലി മരിക്കാര്‍…. ഇങ്ങനെ എത്ര പേര്‍. ഇതു പ്രാദേശിക പ്രാധാന്യം അനുസരിച്ചും ആകാം.

2.    അവരവരുടെ പ്രദേശത്തുള്ളവര്‍ക്കു മുന്‍ഗണന നല്‍കണം.

3.    ഇവരെ പറ്റി സംസാരിക്കാന്‍ കഴിയുന്നവരുടെ ചെറിയ പ്രഭാഷണങ്ങള്‍ ആകാം.

4.    സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ ജില്ലയില്‍ ഉണ്ടെങ്കില്‍ അവരെ സന്ദര്‍ശിക്കാം. അവരൊത്തു ഫോട്ടോ എടുത്ത് ഫേസ് ബുക്കില്‍ ഇടാം.

5.    ഏതെങ്കിലും രക്തസാക്ഷി സ്മാരകങ്ങള്‍ അടുത്തുണ്ടെങ്കില്‍ അവ സന്ദര്‍ശിക്കാം. മിക്ക സ്മാരകങ്ങളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാകും ഉള്ളതു്. നമുക്കവ വൃത്തിയാക്കാം.

ഇനിയും പലതും നിങ്ങള്‍ ആലോചിച്ചാല്‍ കഴിയും. കുറച്ചു സമയമേ ഉള്ളൂ. നാട്ടുകാര്‍ രക്തസാക്ഷികളെ മറന്നാല്‍ അത് നമ്മുടെ കുറ്റമാണ്.

വേണ്ടത് ചെയ്യുക.

സ്നേഹപൂര്‍വം

നിങ്ങളുടെ കണ്‍വീനര്‍
സി. ആര്‍. നീലകണ്ഠന്‍

Martyr

This entry was posted in Aam Aadmi Party and tagged . Bookmark the permalink.

One Response to രക്തസാക്ഷി ദിനത്തില്‍ എഎപി കേരള കണ്‍വീനറുടെ സന്ദേശം

  1. Arshad Madathodi says:

    good message

Leave a Reply

Your email address will not be published. Required fields are marked *