ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

എറണാകുളം
16-1-2016

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്കു്,

കേരള ക്രിക്കറ്റ് അസോസിയഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു് നിരവധി പരാതികള്‍ താങ്കള്‍ക്കും ലഭിച്ചിരിക്കുമെന്നു കരുതുന്നു. പ്രമുഖ ഭരണ പ്രതിപക്ഷ നേതാക്കള്‍ക്കു തന്നെ നേരിട്ട് പങ്കുള്ളതും അവര്‍ പിന്തുണക്കുന്നതുമായ വന്‍കൊള്ളകള്‍ നടക്കുന്നതു തടയണമെന്ന്‍ ആവശ്യപ്പെടുന്നു.

വെറും റിയല്‍ എസ്റ്റേറ്റ് മാഫിയയായി മാറിയിരിക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്‍റെ ഭൂമിയിടപാടുകളും മറ്റു് അഴിമതികളും സംബന്ധിച്ച് നിരവധി കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയങ്ങള്‍ക്കെന്ന  പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമികളെല്ലാം ഇതില്‍പെടുന്നു. ഇവര്‍ വാങ്ങിക്കൂട്ടിയ അനധികൃത ഭൂമിയെ ഭൂപരിധിനിയമത്തില്‍ നിന്ന്‍ ഒഴിവാക്കിക്കൊടുക്കാന്‍ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. സ്റ്റേഡിയം എന്ന് ആവശ്യത്തിന്റെ മറവില്‍ ഇവര്‍ ഭൂമി  വാങ്ങാന്‍ കരാര്‍ എഴുതി അതു വാങ്ങാതെ പണം നഷ്ടപ്പെടുത്തിയതടക്കമുള്ള ആപണങ്ങളാണതു്.

ക്രിക്കറ്റെന്ന ജനപ്രിയ കളിയുടെ മറവില്‍ നടന്ന വന്‍കൊള്ളക്ക് മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഒരുപോലെ നേതൃത്വം നല്‍കുന്നതിന്‍റെ ചിത്രങ്ങള്‍ ദില്ലി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ അഴിമതിക്കഥകളിലൂടെ പുറത്തുവന്നിരിക്കുന്നു. ദില്ലിയില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം മാത്രമാണ്.

ഇതിനു തുല്യമായതോ കൂടുതല്‍ ഗൗരവമുള്ളതോ ആയ വന്‍അഴിമതിയുടെ ചെളിക്കുണ്ടിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനും എന്ന യഥാര്‍ത്ഥ്യം പൊതുസമൂഹത്തിനു ബോധ്യപ്പെട്ടിരിക്കുന്നു. ദില്ലിയില്‍ ഉന്നത തല അന്വേഷണത്തിനു, നിഷ്പക്ഷത തെളിയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേത്രുതത്തിലുള്ള സമിതിയേയാണു് നിയോഗിച്ചിട്ടുള്ളതു്. . ദില്ലി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി വിഷയത്തില്‍ ദില്ലി സര്‍ക്കാര്‍ സ്വീകരിച്ച മാത്രുകാപരമായ സമീപനം ഇവിടേയും താങ്കളുടെ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

ഒര സാഹചര്യത്തിലും ഭൂപരിധി നിയമത്തില്‍ ഇവര്‍ക്കു് യാതോരു വിധ ഇളവുകളും അനുവദി ക്കരുതെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

വിശ്വസ്ഥതയോടെ

സി. ആര്‍. നീലകണ്ഠന്‍
കണ്‍വീനര്‍

This entry was posted in Aam Aadmi Party and tagged , , , . Bookmark the permalink.

One Response to ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

  1. kollam cricket says:

    സർ നീതികേടുകൾ മാത്രം കണ്ട് ശീലിച്ച ഞങ്ങൾക്ക് അഴിമതിക്കെതിരെ പോരാടാൻ താങ്കളുടെ വാക്കുകൾ പ്രചോദനമാകുന്നു . താങ്കളെപ്പോലുള്ള സുമനസ്സുകളിലാണ് നാളെയുടെ പ്രതീക്ഷ . അഭിവാദ്യങ്ങൾ

Leave a Reply to kollam cricket Cancel reply

Your email address will not be published. Required fields are marked *