എഎപി കണ്‍വീനറുടെ സന്ദേശം.

പ്രിയ ആം ആദ്മി സുഹ്രുത്തുക്കളേ,

നമ്മുടെ പാര്‍ട്ടിയെ മുന്നോട്ടു് നയിക്കുന്നതിനുള്ള “ആപ് ഫോര്‍വേര്‍ഡ്” എന്നതിന്റെ പ്രധാന ഘടകം സംഘടനയെ ശക്തിപ്പെടുത്തുക എന്നതു തന്നെയാണല്ലോ. ഇതിനൊപ്പം പാര്‍ടിയുടെ നിലനില്‍പ്പു് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന വിധത്തില്‍ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും വേണം.
രോഹിത് വെമ്മുലേയുടെ വിഷയം വളരെ പെട്ടെന്നു വന്ന ഒന്നാണു് എന്നതിനാല്‍ തയ്യാറെടുപ്പുകള്‍ സാദ്ധ്യമായിരുന്നില്ല. കഴിയുന്നത്ര ജില്ലകളിലെ കണ്‍വീനര്‍മാരെയും മറ്റു വളന്റിയര്‍മാരേയും അറിയിക്കുക എന്നതു മാത്രമേ സാദ്ധ്യമായിരുന്നുള്ളു. അവരവര്‍ക്കു കഴിയുന്ന വിധത്തില്‍ പ്രതിഷേധിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. കുറച്ചിടങ്ങളില്‍ അതു നടന്നു എന്നറിഞ്ഞു. മറ്റിടങ്ങളിലെ വിവരങ്ങള്‍ കിട്ടാനുണ്ടു്.

ജില്ല- സംസ്ഥാന നേത്രുത്വങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനു ഇനിയും ചില വിടവുകള്‍ ഉണ്ടു്. അതു തീര്‍ക്കുന്നതാണു് ആദ്യ നടപടി. ഇതിനു എല്ലാ ജില്ലകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ വേണം. അങ്ങിനെ വന്നാല്‍ മാത്രമേ നമ്മുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ. ഒറ്റ മെയില്‍/ഫോണ്‍ വഴി എല്ലാ ജില്ലകളിലും എത്തും. തന്നേയുമല്ലാ ഇത്തരം സുപ്രധാന വിഷയങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കനും ജില്ലാ നേത്രുത്വങ്ങള്‍ക്കു് കഴിയുകയും വേണം..ഇത്തരം വീഴ്ചകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണം.

മിനുറ്റിന്റെ മലയാളം പരിഭാഷ ഇറങ്ങാന്‍  വൈകിയതിനേ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പക്ഷെ ടീമിനു ഇതു വരെ സ്വന്തമായി ഒരു ഓഫീസോ സെക്രട്ടറിയൊ ആയിട്ടില്ല എന്നതായിരുന്നു പ്രശ്നം. അതു വന്നാല്‍ ഇത്തരം കാലതാമസങ്ങള്‍ ഒഴിവാക്കാമെന്നു കരുതുന്നു.
ഫെബ്രുവരി മാസം സംഘടനയില്‍ കേന്ദ്രീകരിക്കാനാണു` സംസ്ഥാന ടീമിന്റെ തീരുമാനം.. ഇതിന്റെ ഒട്ടേറെ വിശദാംശങ്ങള്‍ മിനുറ്റ്സില്‍ നല്‍കിയിരുന്നല്ലോ. ഇതിലൂടെ ഒരു ജില്ലയില്‍ ഉള്ള എല്ലാ വളന്റിയര്‍മാരെയും നേരില്‍ കാണാമെന്നും പ്രതീക്ഷിക്കുന്നു. ഇതു് ഒരു അന്വേഷണമോ തെളിവെടുപ്പോ കുറ്റവിചാരണയോ അല്ല. മറിച്ചു് ഇനി നാം എങ്ങനെ മുന്നോട്ടു പോകണം എന്ന കൂടിയാലോചന ആണു്.

“ ഇന്നലേ” കളെ പറ്റി പരസ്പരം തര്‍ക്കിച്ചു കളയാന്‍ നമുക്കു സമയം ഇല്ല. അത്തരം വിഷയങ്ങള്‍ ഇതിനു മുന്‍പു തന്നെ കണ്‍വീനറോ മറ്റു് അംഗങ്ങളോ നേരിട്ടോ മറ്റു വിധേനയൊ പരിഹരിക്കാന്‍ ശ്രമിക്കും. ശേഷിക്കുന്നു എങ്കില്‍ പിന്നീടു് അതു തുടരാം. ഇക്കാര്യത്തില്‍ ഓരോ വളന്റ്യര്‍മാരുടെയും സഹകരണം ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു.

മറക്കാനും പൊറുക്കാനും നമുക്കു കഴിയണമല്ലോ. അതല്ലാതെ നമുക്കു മുന്നില്‍ മറ്റു വഴികള്‍ ഇല്ല.
സംസ്ഥാന ടീമടക്കം എല്ല വളന്റിയര്‍മാരും സ്വന്തം ശേഷിയും പരിമിതികളും പരസ്പരം മനസ്സിലാക്കി ഒരു ടീമായി തന്നെ മുണോട്ടു പോകണം. ഓരോരുത്തര്‍ക്കും എന്തൊക്കെ പാര്‍ട്ടിക്കു വേണ്ടീ ചെയ്യാന്‍ കഴിയുമെന്നു സ്വയം കണ്ടെത്തി അതു സ്വയം ഏറ്റെടുക്കണം.

മറ്റൊരാള്‍ എന്തു ചെയ്യുന്നു എന്നതിനെ വിമര്‍ശിക്കാം. പക്ഷെ അതു സ്വന്തം കടമ നിര്‍വ്വഹിച്ച ശേഷം ആകണം എന്നു മാത്രം. എല്ലാ വളന്റിയര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ മാസം തോറും സ്വയവും അതാതു് കമ്മിറ്റികള്‍ വഴിയും വിലയിരുത്തപ്പെടണം. എല്ലവര്‍ക്കും അക്കൗന്റബിലിറ്റി ഉണ്ടാകണം.. തനിക്കു കഴിയില്ലെങ്കില്‍ തുറന്നു പറയണം. പാര്‍ടിക്കു ദോഷം ഉണ്ടാകരുതു്. വിമര്‍ശനങ്ങള്‍ ആകാം. പക്ഷെ ആദ്യം അതു് സ്വന്തം വേദികളിള്‍ ആകണം. ആര്‍ക്കും സ്വന്തം കുറവു നികത്താന്‍ അവസരം കൊടുക്കണം.

ജില്ലകളിള്‍ ഒരു ശക്തമായ, ഐക്യമുള്ള ടീം ഉണ്ടാക്കലാണു് ആദ്യ പടി. പിന്നെ താഴേ തട്ടിലും ഇതു വരണം.

ഓരോരുത്തരും തങ്ങളുടെ ഫോം പൂരിപ്പിച്ചു തരണം. അതിന്റെ കരടു രൂപം നിങ്ങളുടെ ചര്‍ച്ചക്കായി ആദ്യം പ്രസിദ്ധീകരിക്കുന്നുണ്ടു്. അതില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കഴിയുന്നതും നേരത്തേ തന്നാല്‍ ആദ്യം മുതല്‍ തന്നേ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. അതിനു കഴിയാത്തവര്‍ സ്വന്തം ജില്ലകളില്‍ ഇതു പൂരിപ്പിക്കുമ്പോള്‍ അധിക വിവരങ്ങള്‍ കൂടി തരിക. നമ്മുടെ മുന്നിലുള്ള നിരവധി കടമകള്‍ നമ്മള്‍ തന്നെ ചെയ്യണം. അതിനു ശേഷിയും സന്നദ്ധതയും സമയവും ആരോഗ്യവും ഉള്ളവര്‍ സ്വയം മുന്നോട്ടു വരണം.

ഇവിടെ അധികാരമല്ല കടമകള്‍ മാത്രമാണു നമുക്കു് ഓരോരുത്തര്‍ക്കുമുള്ളതു്. ജില്ല യോഗങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു ഈ ഫോം ഇ-മയില്‍ വഴിയോ മറ്റൊരാള്‍ വഴിയോ ഒക്കെ അയക്കാം. ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കു് അതു പ്രയോജനപ്പെടും.
പ്രവാസി സുഹ്രുത്തുക്കള്‍ക്കും ഇതു് പൂരിപ്പിച്ചു നല്‍കാം. അവര്‍ ജോലി ചെയ്യുന്ന നാട്ടീലും സ്വന്തം നാട്ടില്‍ വരുമ്പോഴും എന്തെല്ലം ചെയ്യാന്‍ കഴിയുമെന്നും നമുക്കറിയാമല്ലോ. അതിനനുസരിച്ചു കാര്യങ്ങള്‍ ആസൂത്രണം ചെയ്യാം.

എറണാകുളത്തു നമുക്കിനി സ്വന്തമായി ഒരു ഓഫീസും മറ്റു സൗകര്യങ്ങളും വേണം. ഓഫീസ് സെക്രട്ടറിയും വേണം. മറ്റു നിരവധി ചിലവുകള്‍ ഉണ്ടാകുമല്ലോ. ഇതിനു വേണ്ടി പാര്‍ടി നിയങ്ങള്‍ പാലിച്ചു കൊണ്ടു് ഫണ്ടു് സമാഹരിക്കണം. ഇത്നായി ചില പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നു. ഓരോരുത്തഋക്കും കഴിയും വിധത്തില്‍ എന്തു ചെയ്യാമെന്നും മുന്‍പു പറഞ്ഞ ഫോമില്‍ എഴുതണം.

1. ഒരു നിശ്ചിത തുക വീതം പ്രതിമാസം/ വര്‍ഷം നല്‍കാമെന്നുള്ള ഉറപ്പ്.
2. പ്രവാസികളില്‍ നിന്നോ മറ്റു വളന്റിയര്‍മാരില്‍ നിന്നോ ഇന്ത്യന്‍ ബാങ്കുകളിലെ ചെക്കു് ആയും സ്വീകരിക്കാം.
3. ”ആപ് ക ദാന്‍” വഴി പണമായി സ്വീകരിച്ചു് രശിതി നൽകാം.

ഇതെങ്ങനെ ശേഖരിക്കമെന്നു ചര്‍ച്ചയിലൂടെ തീരുമാനിക്കാം.
അടിയന്തിരമായി ജില്ലകളില്‍ നടക്കുന്ന കൂടിച്ചേരലുകളിൽ മുഴുവന്‍ പേരേയും എത്തിക്കാന്‍ നമ്മള്‍ എല്ലാവരും ചെയ്യാവുന്നതു് മുഴുവന്‍ ചെയ്യണം. ഇതു ഒരു കമ്മിറ്റിയുടെ മാത്രം ചുമതല അല്ല. പ്രവാസികള്‍ അടക്കം എല്ലാവരും ഇതിനായി ശ്രമം തുടങ്ങണം.

ബാക്കി വിഷയങ്ങള്‍ നിരവധി ഉണ്ടു്. അതു പിന്നീടു്.
സ്നേഹപൂര്‍വ്വം
നിങ്ങളുടെ കണ്‍വീനര്‍
സി. ആര്‍.നീലകണ്ംന്‍

aapfwrd

This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *