തിരഞ്ഞെടുപ്പ്

ചിഹ്നം

  • ഹോം
  • തിരഞ്ഞെടുപ്പ് ചിഹ്നം

ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം "ചൂല്‍"


ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുവദിച്ചു തന്നിരിയ്ക്കുന്ന തിരഞ്ഞെടുപ്പ് ചിഹ്നം "ചൂല്‍" ആണ്. ഇത് വഴി പാര്‍ട്ടി ഭാരതത്തില്‍ നിലവിലുള്ള വ്യവസ്ഥ വൃത്തിയാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക്(പാര്‍ട്ടി രെജിസ്റ്റര്‍ ആയിരുന്നു ആദ്യ ഘട്ടം) കടന്നിരിയ്ക്കുകയാണ്. ചൂല്‍ തൊഴിലിന്റെ മഹിമയെ പ്രതിനിധീകരിക്കുന്നു. നമ്മുടെ വ്യവസ്ഥിതിയെ ബാധിച്ചിരിക്കുന്ന അഴുക്കുകള്‍ തുടച്ചു വൃത്തിയാക്കാന്‍ ഈ ചൂല്‍ ഉപയോഗിച്ച് സാധിക്കും എന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. എല്ലാ അഴിമതി നിറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളെയും തുടച്ചു മാറ്റി ഒരു പൂര്‍ണ ശുചീകരണം രാജ്യം ആഗ്രഹിക്കുന്നു.

Broom

ഇനി നമുക്ക്

ചൂല്‍ ഉപയോഗിക്കാം

രാഷ്ടപിതാവ് മഹാത്മാഗാന്ധി തന്‍റെ ജീവിതത്തില്‍ 16 തത്ത്വങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു, അതില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടാണ് സമൂഹത്തില്‍ ചൂല്‍ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതിനെ കണ്ടിരുന്നത്‌. ഇപ്പോള്‍ "ചൂല്‍" തിരഞ്ഞെടുപ്പ് ചിഹ്നം ആയി എടുത്തു സമൂഹം ശുചിയാക്കുവാന്‍ നമ്മള്‍ ആദ്യത്തെ ചുവട് എടുത്തു കഴിഞ്ഞിരിക്കുന്നു.