ഞങ്ങളെക്കുറിച്ച്‌

കൂടുതല്‍ അറിയൂ

  • ഹോം
  • ഞങ്ങളെക്കുറിച്ച്‌

എന്ത് കൊണ്ടാണ് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്?

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷക്കാലം ദശലക്ഷക്കണക്കിനു ഇന്ത്യന്‍ പൌരന്മാര്‍ രാജ്യത്തെ കാര്‍ന്നു തിന്നുന്ന അഴിമതിയ്ക്കെതിരെ നിരത്തുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. ജനങ്ങളുടെ അഴിമതിയെതിരെയുള്ള ആ സമരത്തില്‍ വൃത്തികെട്ടവരും അത്യാഗ്രഹികളുമായ പല രാഷ്ട്രീയക്കാരുടെയും മുഖം മൂടികള്‍ അഴിഞ്ഞു വീഴുകയും ചെയ്തു. പക്ഷെ ഒരു രാഷ്ട്രീയ കക്ഷിയും സാധാരണക്കാരുടെ ന്യായമായ ആ ആവശ്യത്തിനെ അംഗീകരിച്ചില്ല, മാത്രമല്ല, ജനലോക്പാല്‍ എന്ന പൊതുജനങ്ങളുടെ ആവശ്യത്തെ നമ്മുടെ ജനപ്രതിനിധികള്‍ അവഗണിക്കുകയും ചെയ്തു. സമാധാനപരമായി സമരങ്ങള്‍ നടത്തി നോക്കി, അറ്റസ്റ്റ് വരിക്കുകയും ജയില്‍ നിറയ്കുകയും ചെയ്തു, അനിശ്ചിതകാല നിരാഹാര സമരങ്ങള്‍ നടത്തി. രണ്ടു വര്‍ഷക്കാലം നമ്മള്‍ മേല്‍പ്പറഞ്ഞ പല മാര്‍ഗങ്ങളിലൂടെ ജനലോക്പാലിനു വേണ്ടി പോരാടി. അഴിമതിക്കെതിരെ ശക്തമായ സംവിധാനമായ ജനലോക്പാലിനു വേണ്ടിയുള്ള സമരത്തിന്‌ ജനങ്ങളുടെ വലിയ പിന്തുണ ഉണ്ടായിട്ടു കൂടി സര്‍വ്വ രാഷ്ട്രീയ കക്ഷികളും മനപ്പൂര്‍വം ആവശ്യത്തെ അവഗണിക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

സമാധാനപരമായ സമരങ്ങള്‍ കൊണ്ടും നിരാഹാരം കൊണ്ടും ഒന്നും ജനങ്ങള്‍ക്ക് നേടിയെടുക്കുവാനായില്ല. പ്രമുഖ കക്ഷികള്‍ എല്ലാം അഴിമതിക്കാരും അത്യാഗ്രഹികളുമായി തീര്‍ന്ന സാഹചര്യത്തില്‍ അധികാരം തിരികെ ജനങ്ങളില്‍ എത്തിയ്ക്കാന്‍ വേണ്ടിയുള്ള ചില തീരുമാനങ്ങള്‍ ഞങ്ങള്‍ എടുത്തു എല്ലാ രാഷ്ട്രീയ നേതാക്കളും അഴിമതിക്കാരാണ് എന്ന് ഞങ്ങള്‍ പറയുന്നില്ല, കുറെ നല്ല പ്രതിനിധികളും രാഷ്ട്രീയക്കാരും ഉണ്ട്, പക്ഷെ ഇന്ന് നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥ അവരെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നില്ല. എല്ലാ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നൂറു ശതമാനം നല്ല ആള്‍ക്കാര്‍ ആയിരിക്കുമെന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. നിലവിലുള്ള വ്യവസ്ഥ അഴിമതി മൂലം അത്യന്തം അധപതിച്ചിരിക്കുകയാണ് അതിനാല്‍ അവ പുതുക്കി പണിയേണ്ട സമയമായിരിക്കുന്നു. ഞങ്ങളുടെ ലക്‌ഷ്യം സ്ഥാനങ്ങളല്ല, ഞങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ലക്ഷ്യം സമ്പൂര്‍ണ്ണമായ ഒരു അഴിച്ചു പണിയാണ്. നാളെ മറ്റേതൊരു കക്ഷി ഭരണത്തില്‍ വന്നാലും അഴിമതിയെ ചെറുക്കാന്‍ വേണ്ടി നമ്മുടെ നിയമ വ്യവസ്ഥയെ പ്രാപ്തമാക്കുന്ന ഒരു അഴിച്ചു പണി.

നമ്മള്‍

എന്ത് ചെയ്യും

നമ്മള്‍ അധികാരത്തില്‍ വന്നാലേ സര്‍ക്കാര്‍ സത്യസന്ധമായി നടക്കൂ എന്നൊന്നും നമ്മള്‍ പറയുന്നില്ല. നമ്മള്‍ പറയുന്നത് സര്‍ക്കാരിന്റെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി തന്നെ സമ്പൂര്‍ണമായി മാറ്റി മറിക്കേണ്ടിയിരിയ്ക്കുന്നു. അത് ജനങ്ങളുടെ സമ്പൂര്‍ണ അധികാരത്തില്‍ അധിഷ്ടിതമായിരിക്കുന്ന തരത്തില്‍ മാറ്റപ്പെടണം.